scorecardresearch

Apple iPhone 12 Series Price, Features- ആപ്പിൾ ഐഫോൺ 12 സീരീസ് പ്രത്യേകതകൾ അറിയാം

Apple iPhone 12, iPhone 12 Mini,  iPhone 12 Pro, iPhone 12 Pro Max, HomePod Mini :  Apple iPhone 12 Series Price, Features: ഹോംപോഡ് മിനി എന്ന പുതിയ സ്മാർട്ട് സ്പീക്കറും ആപ്പിൾ പ്രഖ്യാപിച്ചു

iPhone 12, iPhone 12 price in India, iphone 12 news, iphone 12 pre-order in India, iphone 12 sale date, iphone 12 specs, ഐഫോൺ, ഐ ഫോൺ, ഐഫോൺ മിനി, ഐഫോൺ 12, ഐ ഫോൺ മിനി, ഐ ഫോൺ 12, ഐഫോൺ 12 മിനി,ie malayalam

Apple iPhone 12, iPhone 12 Mini,  iPhone 12 Pro, iPhone 12 Pro Max, HomePod Mini :  Apple iPhone 12 Series Price, Features: 5 ജി ശേഷിയുള്ള പുതിയ ഐ ഫോൺ സീരീസ് അവതരിപ്പിച്ച് ആപ്പിൾ. ചൊവ്വാഴ്ചയാണ് ആപ്പിൾ അവരുടെ ഐഫോൺ 12 സീരീസ് പുറത്തിറക്കിയത്. 5.4 ഇഞ്ച് ഐഫോൺ 12 മിനി ഉൾപ്പെടെ നാല് ഐഫോണുകളാണ് ഐഫോൺ 12 സീരീസിൽ അടങ്ങുന്നത്. ഹോംപോഡ് മിനി എന്ന പുതിയ സ്മാർട്ട് സ്പീക്കറും ആപ്പിൾ പ്രഖ്യാപിച്ചു, ഒപ്പം മാഗ് സേഫ് ചാർജിംഗ് ബ്രാൻഡിനെയും തിരികെ കൊണ്ടുവന്നു, പക്ഷേ പുതിയ ഐഫോണുകൾക്കായി മാത്രമായിട്ടാണ് ഇത്.

ഐഫോൺ മിനി ആണ് ഐഫോൺ സീരിസിലെ പുതിയ മോഡൽ. ഐഫോൺ 12നേക്കാൾ 10,000 രൂപ വരെ കുറഞ്ഞ വിലയ്ക്ക് ഐഫോൺ മിനി ലഭ്യമാവും. ഒരു മണിക്കൂർ നീണ്ടുനിന്ന ലോഞ്ച് ഇവന്റിലാണ് ഐഫോൺ മിനി അടക്കമുള്ള ഉപകരണങ്ങൾ ആപ്പിൾ പ്രഖ്യാപിച്ചത്.

Apple iPhone 12, iPhone 12 Mini- ആപ്പിൾ ഐഫോൺ 12, ഐഫോൺ 12 മിനി

ആപ്പിൾ ഐഫോൺ 12ന് 6.1 ഇഞ്ചും ഐഫോൺ മിനിക്ക് 5.4 ഇഞ്ചുമാണ് ഡിസ്‌പ്ലേ. ഐഫോൺ 12 ലൈനപ്പിന്റെ ഭാഗമായി പ്രഖ്യാപിച്ച നാല് മോഡലുകളിൽ രണ്ടെണ്ണമാണിവ.

രണ്ട് പുതിയ ഐഫോണുകളും ഇപ്പോൾ 5 ജി പിന്തുണ നൽകുന്നു. ഫ്ലാറ്റ് എഡ്ജുകളുള്ള ഒരു പുതിയ ഡിസൈൻ അവതരിപ്പിക്കുകയും ചെയ്യുന്നു. മറ്റ് ഐഫോൺ മോഡലുകളേക്കാളും 11 ശതമാനം കനംകുറഞ്ഞതാണ് ഐഫോൺ 12 എന്ന് കമ്പനി പറയുന്നു. എല്ലാ ഐഫോൺ മോഡലുകളിലും കമ്പനി ഒലെഡ് ഡിസ്‌പ്ലേകൾ ഉപയോഗിച്ചിട്ടുണ്ടെന്നും ആപ്പിൾ പറഞ്ഞു.

5 ജി പ്രകടനം മെച്ചപ്പെടുത്തുന്നതിന് സ്മാർട്ട്ഫോൺ ഒരു പുതിയ ആന്റിന സിസ്റ്റം ഉപയോഗിക്കുന്നുവെന്നും ആപ്പിൾ പറയുന്നു. ഊർജ്ജ കാര്യക്ഷമത നിലനിർത്തിക്കൊണ്ട് 5 ജി വേഗത പ്രയോജനപ്പെടുത്താൻ പറ്റുന്ന തരത്തിൽ ഐഒഎസിൽ ക്രമീകരണം വരുത്തിയതായി ആപ്പിൾ പറഞ്ഞു. 4 ജി, 5 ജി ഡാറ്റ വേഗത ആവശ്യത്തിനനുസരിച്ച് മാറുന്ന ഒരു സ്മാർട്ട് ഡാറ്റ മോഡും ഐഫോൺ 12 ൽ ഉൾപ്പെടുന്നു.

Read More: Apple iPhone SE 2020 Review: കുറഞ്ഞ ബജറ്റിൽ ഒരു ഐഫോൺ: ആപ്പിൾ ഐഫോൺ എസ്ഇ 2020 റിവ്യൂ

മുൻ സ്‌ക്രീനിലെ ഗ്ലാസിൽ ‘സെറാമിക് ഷീൽഡ്’ എന്ന് വിളിക്കുന്ന ഫിനിഷാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഐഫോൺ 12 കൂടുതൽ കാലം ഈട് നിൽക്കാൻ ഇത് സഹായിക്കുന്നു. ഇന്നുവരെയുള്ള ഏതൊരു സ്മാർട്ട്‌ഫോൺ ഗ്ലാസിനേക്കാളും കടുപ്പമേറിയതാണ് ഇതെന്ന് ആപ്പിൾ പറയുന്നു.

ഐഫോൺ 12 ലൈനപ്പിന് കരുത്ത് പകരുന്നത് ആപ്പിളിന്റെ എ 14 ബയോണിക് ചിപ്‌സെറ്റാണ്. 5എൻഎം പ്രോസസ്സ് ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ പ്രോസസ്സറാണിത്. മറ്റേതൊരു സ്മാർട്ട്‌ഫോണിനേക്കാളും 50 ശതമാനം വരെ വേഗതയുള്ളതാണ് പുതിയ ആറ് കോറുള്ള സിപിയു.

ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവയിൽ ദൈർഖ്യമേറിയ അപ്പർച്ചറുള്ള പുതിയ 12 എംപി വൈഡ് ക്യാമറയുണ്ട്. ആപ്പിൾ ആദ്യമായി സെവൻ എലമെന്റ് ലെൻസും ഇതിൽ ഉപയോഗിക്കുന്നു. കുറഞ്ഞ വെളിച്ചത്തിൽ 27 ശതമാനം വരെ ഭേദപ്പെട്ട ചിത്രങ്ങൾ പകർത്താൻ ഇത് സഹായകരമാണ്.

കറുപ്പ്, വെള്ള, നീല, ചുവപ്പ്, പച്ച നിറങ്ങളിൽ ഐഫോൺ 12 ലഭിക്കും. വില 79,990 രൂപ മുതൽ ആരംഭിക്കും. ഒക്ടോബർ 30 മുതൽ ഫോൺ ഇന്ത്യയിൽ ലഭ്യമാകും.

Read More: #FiveQuestions featuring iPhone 11 Pro Max: ഐഫോണ്‍ 11: അറിയേണ്ടതെല്ലാം

ഉപയോക്താക്കൾക്ക് 64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജ് വേരിയന്റുകൾ തിരഞ്ഞെടുക്കാം. അതേസമയം, ഐഫോൺ 12 മിനി 69,990 രൂപ മുതൽ ലഭ്യമാവും.

പുതിയ വയർലെസ് ചാർജിംഗ് സാങ്കേതികതയായ മാഗ് സേഫിനെ ഐഫോൺ 12 പിന്തുണയ്ക്കുന്നു. മാഗ് സേഫിനൊപ്പം, ഐഫോൺ 12 ചാർജറുമായി കാന്തിക ശക്തിയുടെ സഹായത്താൽ കണക്ട് ചെയ്യാനാവും. കൂടാതെ പുതിയ ഐഫോണിനൊപ്പം ഉപയോഗിക്കാൻ കമ്പനി ധാരാളം ആക്‌സസറികളും അവതരിപ്പിച്ചിട്ടുണ്ട്.

Apple iPhone 12 Pro, iPhone 12 Pro Max- ആപ്പിൾ ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ്

ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ് എന്നീ പുതിയ പ്രീമിയം പ്രോ മോഡലുകളും ആപ്പിൾ പുറത്തിറക്കി. ഐഫോൺ 12 പ്രോയിൽ 6.1 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്, ഐഫോൺ 12 പ്രോ മാക്‌സിൽ 6.7 ഇഞ്ച് ഡിസ്‌പ്ലേയാണ്.

ഐഫോൺ 12 പ്രോ ശ്രേണിയുടെ ഫ്രെയിം സ്റ്റെയിൻലെസ് സ്റ്റീൽ മെറ്റീരിയലിലാണ് നിർമ്മിച്ചിരിക്കുന്നത്. പ്രോ മോഡലുകൾ പസിഫിക് ബ്ലൂ, ഗ്രാഫൈറ്റ്, ഗോൾഡ്, സിൽവർ എന്നിവയിൽ ലഭ്യമാണ്.

വൈഡ്, അൾട്രാ വൈഡ് ലെൻസുകൾക്ക് പുറമേ ടെലിഫോട്ടോ ലെൻസും വലിയ ക്യാമറ സെൻസറുകളും പ്രോ മോഡലുകളിൽ ഉൾപ്പെടുന്നു. ഉയർന്ന കൃത്യതയോടെ മുറിയുടെ 3 ഡി സ്കാനുകൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരു ലിഡാർ (LIDAR ) സ്കാനറും ഈ മോഡലുകളിെൽ ഉണ്ട്. കൂടാതെ വേഗത്തിലുള്ള ഓട്ടോഫോക്കസും ലഭ്യമാണ്.

Read More: ഇന്ത്യയില്‍ നിര്‍മ്മിച്ച് വിപണിയിലെത്താന്‍ ഒരുങ്ങുന്ന ഐഫോണുകള്‍

പുതിയ ആപ്പിൾ ഫോർമാറ്റ് ഉപയോഗിച്ച് ഐഫോൺ 12 പ്രോ ശ്രേണിയിലുള്ള ഉപകരണങ്ങിൽ ഫോട്ടോയെടുക്കാൻ കഴിയും. പോസ്റ്റ് പ്രോഡക്ഷനിൽ കൂടുതൽ മാറ്റങ്ങൾ വരുത്താൻ ഈ ഫോർമാറ്റ് സഹായകരമാണ്. എച്ച്ഡിആറിൽ വീഡിയോകൾ റെക്കോർഡുചെയ്യാനും ഡോൾബി വിഷൻ വീഡിയോകൾ റെക്കോർഡുചെയ്യാനും ഇതിൽ കഴിയും.

ഐഫോൺ 12 പ്രോയ്ക്ക് 119,990 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഒക്ടോബർ 30ന്ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. ഐഫോൺ 12 പ്രോ മാക്‌സിന് 129,990 രൂപ മുതൽ വില ആരംഭിക്കുന്നു. ഐഫോൺ 12 പ്രോ മാക്‌സിന്റെ റിലീസ് തീയതി ആപ്പിൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 128 ജിബി, 256ജിബി, 512ജിബി സ്റ്റോറേജ് വാരിയന്റുകളിൽ ലഭ്യമാണ്.

HomePod Mini -ഹോംപോഡ് മിനി

കമ്പനിയുടെ ഏറ്റവും പുതിയ സിരി എനേബിൾഡ് സ്മാർട്ട് സ്പീക്കറായ ഹോംപോഡ് മിനി ആപ്പിൾ അനൗൺസ് ചെയ്തു. ഹോംപോഡിന്റെ ചെറിയ പതിപ്പാണിത്. മെഷ് ഫാബ്രിക്കോട് കൂടെ വൃത്താകൃതിയിലുള്ള പാത്രത്തിന്റെ ആകൃതിയിലുള്ള രൂപകൽപ്പനയാണ് ഈ മിനി സ്പീക്കറിന്. മുകളിൽ ഒരു ബാക്ക്ലിറ്റ് ടച്ച് സർഫേസുണ്ട്. ഇതുവഴി ഈ ഉപകരണത്തെ നിയന്ത്രിക്കാം.

ഹോംപോഡ് മിനി പ്രവർത്തിക്കുന്നത് ആപ്പിൾഎസ് 5 ചിപ്പിലാണ്. എയർപ്ലേ 2 മൾട്ടി-റൂം പിന്തുണയുണ്ട്. അതിനാൽ നിങ്ങൾക്ക് ഒന്നിലധികം സ്പീക്കറുകൾ പെയർ ചെയ്യാം. ഹോം‌പോഡ് മിനി മ്യൂസിക് വിശകലനം ചെയ്യുകയും ശബ്‌ദം, ഡൈനാമിക് റെയ്ഞ്ച് എന്നിവയും അതിനനുസരിച്ച് ക്രമപ്പെടുത്തുകയും ചെയ്യുമെന്ന് ആപ്പിൾ പറയുന്നു. ഹോംപോഡ് മിനി ഹോം ആപ്പുമായി ബന്ധിപ്പിക്കാം. ഇത് കാർപ്ലേയുമായുപം ചേർന്ന് പ്രവർത്തിക്കുന്നു.

Read More: Apple event: Here is every thing that was announced from iPhone 12 to HomePod Mini

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Apple event october 2020 iphone 12 mini pro max price spec features everything announced