Amazon Great Indian Festival sale Deals: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഷോപ്പിങ്ങ് ഫെസ്റ്റിവൽ ഒക്ടോബർ 17ന് ആരംഭിക്കും. ഫ്ലിപ്കകാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് വിൽപനയ്ക്ക് തൊട്ട് പിറകേയാണ് ആമസോൺ ഇന്ത്യൻ ഷോപ്പിങ്ങ് ഫെസ്റ്റിവൽ ആരംഭിക്കുന്നത്. ഒക്ടോബർ 16 മുതൽ 21 വരെയാണ് ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് സെയിൽ. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ17നാണ് ആരംഭിക്കുന്നെങ്കിലും എത്ര ദിവസം നീണ്ടുനിൽക്കുമെന്ന് കമ്പനി ഇരുവരെ വ്യക്തമാക്കിയിട്ടില്ല.
ആമസോൺ പ്രൈം അംഗങ്ങൾക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽസ് 24 മണിക്കൂർ നേരത്തെ ആരംഭിക്കും, അതായത് ഒക്ടോബർ 16 ന്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽസിനായി ആമസോൺ എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ച് എച്ച്ഡിഎഫ്സി ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴി വാങ്ങുന്ന ഏത് ഉൽപന്നത്തിനും 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാക്കുന്നുണ്ട്. ബജാജ് ഫിൻസെർവ് ഉപഭോക്താക്കൾക്ക് 1,00,000 രൂപ വരെ ക്രെഡിറ്റ് പരിധി വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഇഎംഐ ഓഫറുകളും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ലഭ്യമാക്കും.
ആമസോൺ പേ ഉപയോക്താക്കൾക്ക് പ്രതിദിനം 500 രൂപ വരെ ഷോപ്പിംഗ് റിവാർഡ് ആനുകൂല്യങ്ങൾ ലഭ്യമാക്കാനും ഫെസ്റ്റിവലിൽ സാധിക്കും.
ആമസോൺ പ്രൈം മെമ്പർഷിപ്പ് രണ്ട് തരത്തിൽ ലഭ്യമാണ്: പ്രതിമാസം 129 രൂപ അടച്ചോ പ്രതിവർഷം 999 രൂപ അടച്ചോ പ്രൈം അംഗത്വം നേടാം. പ്രൈം മെമ്പർഷിപ്പിലുള്ളവർക്ക് തിരഞ്ഞെടുത്ത ഉൽപന്നങ്ങളിൽ വേഗത്തിലുള്ള ഡെലിവറിയും വൺഡേ ഷിപ്പിങ്ങുമെല്ലാം അധിക പണം നൽകാതെ ലഭ്യമാക്കാനാവും. ഒപ്പം ആമസോൺ പ്രൈം വീഡിയോ, പ്രൈം മ്യൂസിക് തുടങ്ങിയ സേവനങ്ങളും ലഭ്യമാവും. http://www.amazon.in/prime എന്ന വെബ്സൈറ്റ് വഴി നിങ്ങൾക്ക് ഒരു പ്രൈം അംഗത്വം നേടാം.
പ്രൈം അംഗത്വത്തിന്റെ കാലാവധി കഴിഞ്ഞാൽ അത് പുതുക്കാവുന്നതാണ്. ഇല്ലെങ്കിൽ അവസാനിപ്പിക്കാനും കഴിയും.
Amazon Great Indian Festival sale: Deals you shouldn’t miss
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പനയിൽ നിരവധി മികച്ച ഡീലുകൾ ആമസോൺ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. സാംസങ് ഗാലക്സി എം 51 ഏറ്റവും കുറഞ്ഞ വിലയ്ക്ക്, റെഡ്മി നോട്ട് 9 പ്രോ ഡിസ്കൗണ്ട് നിരക്കിൽ, ഐഫോൺ 11 ഡിസ്കൗണ്ട് നിരക്കിൽ, വൺപ്ലസ് 8 ഡിസ്കൗണ്ട് നിരക്കിൽ എന്നീ ഡീലുകൾ ഇതിൽ ഉൾപ്പെടുന്നു. മി ലാപ്ടോപ്പുകൾ നോകോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവ ഉപയോഗിച്ച് ലഭ്യമാക്കാം.
വൺപ്ലസ് വൈ-സീരീസ് 43 ഇഞ്ച് ടിവി 23,999 രൂപയ്ക്ക് ലഭ്യമാക്കും. മൂന്നാം തലമുറ എക്കോ ഡോട്ടും വിപ്രോ സ്മാർട്ട് ലൈറ്റും ഉൾപ്പെടെ എക്കോ ഡോട്ട് സ്മാർട്ട് ഹോം കോംബോ 2,299 രൂപയ്ക്ക് ലഭ്യമാക്കും. ആമസോൻിന്റെ സ്വന്തം ബ്രാൻഡിലുള്ള ആമസോൺ ബേസിക്സ് ഡിഷ് വാഷർ 27,999 രൂപയ്ക്ക് വിൽക്കും.
ആമസോണിന്റെ ഫയർ ടിവി സ്റ്റിക്ക് ലൈറ്റ് അലക്സാ വോയ്സ് റിമോട്ട് ലൈറ്റ് എന്നിവ ഗേര്റ്റ് ഇന്ത്യൻ ഷോപ്പിങ് ഫെസ്റ്റിവലിൽ അവതരിപ്പിക്കും.
ഒക്ടോബർ 14 ന് വിപണിയിലെത്തുന്ന വൺപ്ലസ് 8 ടി 5 ജി സ്മാർട്ട്ഫോൺ ആമസോണിന്റെ ഫെസ്റ്റിവൽ വിൽപ്പനയിൽ ലഭ്യമാവും. ഗെയിമർമാർക്കായി ഒരു പുതിയ ഫാന്റം റെഡ് എക്സ്ബോക്സ് വൺ കൺട്രോളറിന്റെ ലോഞ്ചും വിൽപനയിലുണ്ടാവും.
സ്മാർട്ട്ഫോണുകൾ 79 രൂപമുതലുള്ള പ്രതിമാസ നിരക്കുകളിൽ ഇഎംഐ പ്രകാരം വാങ്ങാനാവും. 13,500 രൂപ വരെ എക്സ്ചേഞ്ച് ഓഫറുകളും 49 രൂപ മുതലും പ്രോട്ടക്ഷൻ പ്ലാനുകളും ലഭിക്കും.
ലാപ്ടോപ്പുകൾക്ക് 30,000 രൂപ വരെയും ഹെഡ്ഫോണുകൾക്ക് 70 ശതമാനം വരെയും വിലക്കിഴിവ് ലഭിക്കും. സ്മാർട്ട് വാച്ചുകൾ 70 ശതമാനം കിഴിവിലും ക്യാമറകൾ 60 ശതമാനം വരെ കിഴിവിലും ലഭിക്കും.
വാട്ടർ പ്യൂരിഫയറുകൾ 50 ശതമാനം വരെയും സ്മാർട്ട് ലൈറ്റുകൾക്ക് 70 ശതമാനം വരെയും കിഴിവോടെ ലഭ്യമാക്കും. 99 രൂപ മുതൽ വില ആരംഭിക്കുന്ന ഉപകരണങ്ങൾക്ക് എക്സ്റ്റൻഡഡ് വാറന്റി ലഭിക്കും. പ്രതിമാസം 399 രൂപ മുതൽ നോ കോസ്റ്റ് ഇഎംഐ ലഭ്യമാണ്. വീട്ടുപകരണങ്ങളിൽ 48 മണിക്കൂറിനുള്ളിൽ ഡെലവിറിയും ഇൻസ്റ്റാളേഷനും ഫെസ്റ്റിവൽ ഓഫറുകളുടെ ഭാഗമായി കമ്പനി വാഗ്ദാനം ചെയ്യുന്നു. 18,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ഓഫറുകളും വീട്ടുപകരണങ്ങളിൽ ലഭ്യമാണ്.
എക്കോ സ്മാർട്ട് സ്പീക്കറുകൾ, സ്മാർട്ട് ഡിസ്പ്ലേകൾ, പുതുതായി ലോഞ്ച് ചെയ്ത ഉപകരണങ്ങൾ എന്നിവയ്ക്ക് 50 ശതമാനം വരെ കിഴിവുണ്ട്. എല്ലാ ഫയർ ടിവി സ്റ്റിക്കുകളും കുറഞ്ഞത് 40 ശതമാനം കിഴിവോടെ ലഭിക്കും.
ഗെയിമിംഗ് വിഭാഗത്തിൽ 55 ശതമാനം വരെ കിഴിവും സോഫ്റ്റ്വെയർ വിഭാഗത്തിൽ 70 ശതമാനം വരെ കിഴിവും ലഭിക്കും. ഇവയ്ക്കെല്ലാം പുറമേ, ആമസോൺ മൊബൈൽ അപ്ലിക്കേഷനിൽ പ്രത്യേകമായി രാത്രി 8 മുതൽ അർദ്ധരാത്രി വരെ ഗോൾഡൻ അവർ ഡീലുകളും ലഭ്യമാവും.
Read More: Amazon Great Indian Festival Sale begins on October 17; deals you shouldn’t miss