scorecardresearch

ആമസോണിൽ ഇനി "വീട്" വാങ്ങാം; വിലയറിഞ്ഞാൽ ഞെട്ടും

2 കിടപ്പുമുറികളും 1 സ്വീകരണമുറിയും 1 കുളിമുറിയും അടുക്കളയും അടങ്ങിയ വീടാണ് ആമസോൺ 'ഹോം ഡെലിവറി' ചെയ്യുന്നത്

2 കിടപ്പുമുറികളും 1 സ്വീകരണമുറിയും 1 കുളിമുറിയും അടുക്കളയും അടങ്ങിയ വീടാണ് ആമസോൺ 'ഹോം ഡെലിവറി' ചെയ്യുന്നത്

author-image
Tech Desk
New Update
Prefab tiny homes, Amazon

ലോഹം, ഗ്ലാസ്, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചാണ് വീടിന്റെ നിർമ്മാണം (ചിത്രം: ആമസോൺ)

ഉപ്പുതൊട്ട് കർപ്പൂരം വരെ വീട്ടിലെത്തിക്കുന്ന ഓൺലൈൻ ഷോപ്പിങ്ങ് സേവനമാണ് ആമസോൺ. ഓർഡർ ചെയ്ത് ചുരുങ്ങിയ സമയത്തിൽ ഉപയോക്താക്കളിൽ സാധനങ്ങൾ എത്തിക്കുന്നതു കൊണ്ടുതന്നെ ഇന്ത്യയിലടക്കം ആമസോൺ വലിയ ജനപ്രീതിയാണ് നേടിയത്. ഉപ്പോഴിതാ സേവനങ്ങൾ മറ്റോരു തലത്തിലേക്ക് ഉയർത്തി വീടുകൾ പോലും 'ഹോം ഡെലിവറി'യായ് എത്തിക്കുകയാണ് കമ്പനി.

Advertisment

'പ്രീ-ഫാബ്രിക്കേറ്റഡ് ഹോമുകൾ' എന്നറിയപ്പെടുന്ന, കൂട്ടിയോജിപ്പിച്ച് താമസിക്കാൻ കഴിയുന്ന വീടുകളാണ്, കമ്പനി ഓർഡർ അനുസരിച്ച് ഉപയോക്താക്കളുടെ വീട്ടിൽ എത്തിക്കുന്നത്. ഏകദേശം 10,37,494 രൂപ മുതൽ  24,89,986 രൂപ വരെ വിലമതിക്കുന്ന വീടുകളാണ് കമ്പനി തങ്ങളുടെ സൈറ്റിൽ ഒരുക്കിയിരിക്കുന്നത്.

19x20 അടി വലുപ്പത്തിൽ, 2 കിടപ്പുമുറികളും 1 സ്വീകരണമുറിയും 1 കുളിമുറിയും അടുക്കളയും അടങ്ങിയ വീടിന് 22,40,987 രൂപയാണ് കമ്പനി ഈടാക്കുന്നത്. എന്നാൽ വീടുകൾ നിലവിൽ യുഎസ്എ പോലുള്ള തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രമാണ് ലഭ്യമാകുക.

Advertisment

 മൾട്ടി-വിൻഡോ, ഡോർ തുടങ്ങിയ സജ്ജീകരണങ്ങളുള്ള വീട്, വാഹനത്തിൽ കയറ്റികൊണ്ടുപോകാൻ എളുപ്പമാണെന്നും, വയറിങ്ങ് അടക്കമുള്ള ജോലികൾ പൂർത്തിയാക്കിയിട്ടുള്ളതാണെന്നും കമ്പനി പറയുന്നു. ലോഹം, ഗ്ലാസ്, പ്ലാസ്റ്റിക് എന്നിവയുപയോഗിച്ചാണ് വീടിന്റെ നിർമ്മാണം. ചൂടുവെള്ളത്തിനും തണുത്തവെള്ളത്തിനുമായുള്ള പ്രത്യേക സജീകരണം, ഡ്രൊയിനേജ്, ഇൻസുലേഷൻ പൈപ്പുകൾ തുടങ്ങിയവയും വീടിനുണ്ട്.
 
ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് അനായാസം കൊണ്ടുപോകാം എന്നതു തന്നെയാണ് ഇത്തരം വീടുകളുടെ പ്രത്യേകത. എന്നാൽ, ഒരു സാധാരണ വീട്ടിൽ നിന്ന് വ്യത്യസ്തമായി, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങുയ പ്രതികൂല കാലാവസ്ഥകളെ തരണം ചെയ്യാനുള്ള വീടിന്റെ കഴിവ് പരിമിതമാണ്.

Check out More Technology News Here 

Amazon Online Shopping

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: