scorecardresearch

ഇന്ത്യക്കാർ കണ്ട സിനിമകളിൽ മുന്നിൽ 'ദൃശ്യം 2;' റിപ്പോർട്ട് പുറത്തിറക്കി ആമസോൺ ഫയർ ടിവി

2023 ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്കുകളാണ്, ഫയർ ടിവി സ്ട്രീമിങ് ട്രെൻഡ് റിപ്പോർട്ട് പുറത്തു വിട്ടത്

2023 ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്കുകളാണ്, ഫയർ ടിവി സ്ട്രീമിങ് ട്രെൻഡ് റിപ്പോർട്ട് പുറത്തു വിട്ടത്

author-image
Tech Desk
New Update
Amazon Fire TV

ശരാശരി ഇന്ത്യക്കാർ ഒരു ദിവസം നാല് മണക്കൂറാണ് ഫയർ ടിവി കാണുന്നത് (ചിത്രം: ആമസോൺ)

കോവിഡ് മഹാമാരിക്കു ശേഷം ഇന്ത്യയിൽ ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉപയോഗം വർധിച്ചതായി കണക്കുകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ശരാശരി ഇന്ത്യക്കാർ ഒരു ദിവസം ഫയർ സ്റ്റിക്കിലൂടെ സിനിമകൾ കാണുന്നതിന്റെയും, ക്രിക്കറ്റ് കളി കാണുന്നതിന്റെയും, ഗെയിം കളിക്കുന്നതിന്റെയും 2023-ലെ കണക്കുകൾ പുറത്ത് വിട്ടിരിക്കുകയാണ് ആമസോൺ. 

Advertisment

ആമസോൺ ഇന്ത്യയുടെ ഫയർ ടിവി സ്ട്രീമിങ് ട്രെൻഡ് 2023 റിപ്പോർട്ട് അനുസരിച്ച്, ശരാശരി ഇന്ത്യക്കാർ ഒരു ദിവസം നാല് മണിക്കൂറാണ് ഫയർ ടിവിയിൽ ചിലവഴിക്കുന്നത്. കർണാടക, ഡൽഹി, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ ഫയർ ടിവിയിൽ കൂടുതൽ സമയം ചിലവഴിക്കുന്നത് ക്രിക്കറ്റ് മത്സരങ്ങൾ കാണാനാണെന്നും റിപ്പോർട്ട് എടുത്തു പറയുന്നു. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ഡൽഹിയാണ് പ്രതിദിന വാച്ച് ടൈമിൽ മുൻപന്തിയിൽ, 5.4 മണിക്കൂറാണ് ഡൽഹിയിലെ ദിവസേനയുള്ള ഉപഭോഗം.

മിനിടിവി, എംഎക്‌സ് പ്ലെയർ തുടങ്ങിയ പരസ്യ പിന്തുണയുള്ളതും സൗജന്യ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ ഉൾപ്പെടുത്തിയത്, സേവനത്തിൽ 23 ശതമാനം വാർഷിക വളർച്ചയ്ക്ക് കാരണമായി. എഫ് 1 റേസ് പോലുള്ള കായിക വിനോദങ്ങൾ ഉൾപ്പെടുത്തിയതും, യൂട്യൂബ് കിഡ്‌സ്, ചുചു ടിവി, ഹാപ്പി കിഡ്‌സ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ഉൾപ്പെടുത്തിയതും, ഫയർ ടിവിയിലെ കാഴ്ചക്കാരുടെ എണ്ണത്തിൽ 50 ശതമാനം വർധനവിന് കാരണമായി.

കൂടാതെ, ഫയർ ടിവിയിലെ ഏറ്റവും ജനപ്രിയ കാറ്റഗറിയായ മ്യൂസിക് സ്ട്രീമിങ്ങും ഉപയോക്താക്കൾ വർധിക്കാൻ കാരണമായി. ആമസോൺ മ്യൂസിക്, സ്‌പോട്ടിഫൈ തുടങ്ങിയ മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ ഫയർ ടിവിയിൽ ലഭ്യമാണ്. 

Advertisment

'ജയിലർ,' 'പത്താൻ,' 'ദൃശ്യം 2,' 'പിപ്പ' തുടങ്ങിയ ചിത്രങ്ങളാണ് പ്ലാറ്റ്ഫോമിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ചിത്രങ്ങളിൽ മുൻപന്തിയിൽ. സീരീസുകളിൽ 'ഫാർസി,' 'ദഹാദ്,' തുടങ്ങിയ ആമസോൺ ഒറിജിനൽസും ശ്രദ്ധനേടി. ഫയർ ടിവി ഉപയോക്താക്കളിൽ 80 ശതമാനം ഉപയോക്താക്കളും കണ്ടന്റ് തിരയാൻ 'അലക്സാ വോയിസ് അസിസ്റ്റന്റ് ഉപയോഗിച്ചതായും റിപ്പോർട്ട് പറയുന്നു.

ഒന്നിലധികം മോഡലുകളിൽ ആമസോൺ ഫയർ ടിവി മോഡലുകൾ പുറത്തിറക്കുന്നുണ്ട്. അടിസ്ഥാന മോഡലായ ഫയർ ടിവി സ്റ്റിക്ക് ലൈറ്റിന് 3,499 രൂപയാണ് വില. ഉയർന്ന മോഡലായ ഫയർ ടിവി സ്റ്റിക്ക് 4 കെ മാക്‌സിൻ്റെ വില 6,499 രൂപയാണ്.

Check out More Technology News Here 

Amazon

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: