/indian-express-malayalam/media/media_files/uploads/2021/01/Amazon-prime-video-mobile-edition.jpg)
ലോകത്തിലെ ആദ്യത്തെ മൊബൈൽ ഓൺലി വീഡിയോ പ്ലാനുമായി ആമസോൺ. ആമസോണിന്റെ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ഇന്ത്യയിലും ആരംഭിച്ചു. എയർടെല്ലുമായി ചേർന്നാണ് ഇന്ത്യയിൽ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ നടപ്പാക്കുന്നത്. ഇതോടെ എയർടെല്ലിന്റെ ലക്ഷകണക്കിന് ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാകും.
Read more: Signal Messenger: ‘സിഗ്നൽ’ മെസഞ്ചർ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുമോ? അറിയേണ്ടതെല്ലാം
പ്രൈം വീഡിയോ മൊബൈൽ എഡിഷൻ, സിംഗിൾ യൂസർ പ്ലാൻ ആണ്. എയർടെല്ലിന്റെ എല്ലാ ഉപഭോക്താക്കൾക്കും പ്രീപെയ്ഡ് പാക്കേജായി 30 ദിവസം സൗജന്യ ട്രയൽ ലഭിക്കും. തുടർന്ന് റീചാർജ് ചെയ്ത് മൊബൈൽ എഡിഷൻ പ്ലാൻ ലഭ്യമാക്കാം. 89 രൂപയുടെ ആകർഷകമായ തുടക്ക പാക്കേജ് മുതൽ വ്യത്യസ്തമായ പ്ലാനുകൾ ലഭ്യമാണ്.
പ്രൈംവീഡിയോ മൊബൈൽ എഡിഷൻ 'സിംഗിൾ യൂസർ' മൊബൈൽ ഓൺലി പ്ലാൻ വഴി എസ് ഡി ഗുണനിലവാരത്തിലുള്ള വീഡിയോകളായിരിക്കും കാണാനാവുക. ഇന്ത്യയെപോലെ മൊബൈൽ ആശ്രിത രാജ്യങ്ങൾക്ക് വേണ്ടിയാണ് പുതിയ പ്ലാൻ രൂപപ്പെടുത്തിയിരിക്കുന്നത്.
എയർ ടെൽ താങ്ക്സ് ആപ്പ് വഴി അവരവരുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ആമസോണിൽ സൈൻ അപ് ചെയ്ത് എയർടെൽ ഉപഭോക്താക്കൾക്ക് 30 ദിവസത്തെ സൗജന്യ ട്രയൽ സ്വന്തമാക്കാം. 30 ദിവസം കഴിഞ്ഞാൽ പ്രീപെയ്ഡ് ചാർജ് ചെയ്ത് സേവനം തുടരാനാകും.
28 ദിവസത്തേക്ക് 6 ജിബി ഡാറ്റ ലഭ്യമാകുന്ന 89 രൂപയുടെ ഏറ്റവും കുറഞ്ഞ പാക്കേജോ, പരിധികളില്ലാത്ത കോൾ സേവനവും ദിവസവും 1.5 ജിബി ഡാറ്റയും ലഭ്യമാകുന്ന 28 ദിവസം കാലാവധിയുള്ള 299 രൂപയുടെ പാക്കേജോ ആവശ്യാനുസരണം തിരഞ്ഞെടുക്കാം.
ഒന്നിലധികം പേർക്ക് ഉപയോഗിക്കാനും പൂർണമായും പ്രൈം വീഡിയോ സേവനം ലഭിക്കുന്നതിനും സ്മാർട് ടിവി, എച്ച്ഡി യുഎച്ച്ഡി നിലവാരത്തിൽ വീഡിയോകൾ ലഭിക്കാനും പ്രൈം മ്യൂസിക്കിനൊപ്പം ആഡ് ഫ്രീ മ്യൂസിക്, ആമസോൺ ഡോട്ട് ഇൻ ഫാസ്റ്റ് ഫ്രീ ഷിപ്പിങ് തുടങ്ങിയ അധിക സേവനങ്ങൾ ലഭിക്കുന്നതിനും 30 ദിവസത്തെ ആമസോൺ പ്രൈം മെമ്പർഷിപ്പ് എടുക്കേണ്ടതായിട്ടുണ്ട്. 131 രൂപയാണ് ഇതിനായി നൽകേണ്ടി വരിക. അതല്ലെങ്കിൽ 28 ദിവസത്തേക്ക് 349 രൂപയുടെ പാക്ക് റീചാർജ് ചെയ്യാം. ആമസോൺ പ്രൈം മെമ്പർഷിപ്പ്, പരിധികളില്ലാത്ത കോൾ സേവനം, ദിനം പ്രതി 2ജിബി ഡാറ്റ എന്നിവയാണ് 349രൂപയുടെ പാക്കേജ് മുന്നോട്ട് വയ്ക്കുന്നത്. എയർ ടെൽ താങ്ക്സ് ആപ്പിലൂടെയോ ലക്ഷകണക്കിന് വരുന്ന റീചാർജ് ഷോപ്പുകൾ വഴിയോ പാക്കേജുകൾ റീചാർജ് ചെയ്യാം.
Read more:വാട്സ്ആപ്പ്: കേൾക്കുന്നത് എല്ലാം ശരിയാണോ? പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ എന്തെല്ലാമെന്ന് അറിയാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.