scorecardresearch

ഓൺലൈൻ സ്റ്റാറ്റസ് മറയ്ക്കുന്നത് മുതൽ അവതാറുകൾ വരെ; വാട്ട്സ്ആപ്പിൽ വരാനിരിക്കുന്ന പുത്തൻ ഫീച്ചറുകൾ ഇവയാണ്

വാട്സ്ആപ്പ് നിലവിൽ പരീക്ഷിച്ചു കൊണ്ടിരിക്കുന്ന പുതിയ ഫീച്ചറുകൾ പരിചയപ്പെടാം

വാട്സ്ആപ്പ് നിലവിൽ പരീക്ഷിച്ചു കൊണ്ടിരിക്കുന്ന പുതിയ ഫീച്ചറുകൾ പരിചയപ്പെടാം

author-image
Tech Desk
New Update
WhatsApp

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഉപകാരപ്രധാനമായ നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചത്. ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചതും മെസേജ് റിയാക്ഷനുമെല്ലാം ഈയിടെ പുറത്തിറക്കിയവയാണ്. ഇതുകൂടാതെ മറ്റനേകം പുതിയ ഫീച്ചറുകളും വാട്സ്ആപ്പ് അവതരിപ്പിക്കാൻ പദ്ധതിയിട്ടിടുണ്ട്. അതിൽ പലതും നിലവിൽ പണിപ്പുരയിലാണ്. അവയിൽ ചിലത് താഴെ വായിക്കാം.

നിങ്ങൾ ഓൺലൈനിലുള്ളത് ഒരു കുഞ്ഞുപോലും അറിയില്ല

Advertisment

ഓൺലൈൻ സ്റ്റാറ്റസ് മറച്ചുവയ്ക്കാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. ഇതിനായി ‘ലാസ്റ്റ് സീനിൽ’ പുതിയ പരിഷ്‌കാരം കൊണ്ടുവരാൻ ഒരുങ്ങുകയാണ് കമ്പനി. പുതിയ ആൻഡ്രോയിഡ്, ബീറ്റ അപ്‌ഡേറ്റിൽ ഓൺലൈൻ സ്റ്റാറ്റസ് മറച്ചുവയ്ക്കാനുള്ള ഫീച്ചർ വാട്ആപ്പ് അവതരിപ്പിക്കുമെന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്തു. 

വാട്സ്ആപ്പ് സെറ്റിങ്സിലെ പ്രൈവസി ഫീച്ചറിലെ ലാസ്റ്റ് സീൻ ഓപ്‌ഷനിൽ മാറ്റം വരുത്തിയാണ് പുതിയ അപ്‌ഡേറ്റ്. ലാസ്റ്റ് സീനിനൊപ്പം ‘ഓൺലൈൻ’ എന്നൊരു ഓപ്‌ഷനും വാട്സ്ആപ്പ് ഉൾപ്പെടുത്തുന്നു. അതായത് ‘ലാസ്റ്റ് സീൻ’ ക്രമീകരിക്കുന്നതിനൊപ്പം താൻ ഓൺലൈനിൽ ഉള്ളത് ആർക്കൊക്കെ കാണാമെന്ന് ഉപയോക്താക്കൾക്ക് തീരുമാനിക്കാം. ഇതിനായി ‘നോബഡി’, ‘മൈ കോൺടാക്ട്’, ‘മൈ കോൺടാക്ട് എക്സെപ്റ്റ്’ എന്നതിനോടൊപ്പം ഓൺലൈൻ സ്റ്റാറ്റസും അതിന് സമാനമായി ക്രമീകരിക്കാൻ ‘സെയിം ആസ് ലാസ്റ്റ് സീൻ’ (same as last seen) എന്നൊരു ഓപ്‌ഷനും അല്ലാതെ എവരിവൺ എന്ന ഓപ്‌ഷനും നൽകും. കൂടുതൽ വായിക്കാം.

ഇനി അവതാറുകൾ കൊണ്ട് ആറാടാം

മെറ്റയുടെ കീഴിലുള്ള കമ്പനി ഇന്‍സ്റ്റഗ്രാമിനും ഫെയ്സ്ബുക്കിനും സമാനമായി വാട്സ്ആപ്പിലും അവതാറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം. ആന്‍ഡ്രോയിഡിനുള്ള വാട്ട്സ്ആപ്പ് ബിറ്റ വേര്‍ഷന്‍ 2.22.15.5 അപ്ഡേറ്റിലായിരിക്കും അവതാറുകള്‍ ലഭ്യമാകുക എന്നാണ് വാബീറ്റഇൻഫോ റിപ്പോര്‍ട്ടില്‍ പറയുന്നത്. അവതാറുകള്‍ വരുന്നതോട് കൂടി സന്ദേശങ്ങള്‍ അയക്കുന്നത് കൂടുതല്‍ ആകര്‍ഷകമാക്കാന്‍ കഴിയും. സ്റ്റിക്കറായും വീഡിയോ കോള്‍ ചെയ്യുമ്പോഴുമെല്ലാം അവതാറുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. കൂടുതൽ വായിക്കാം.

ഇനിമുതല്‍ വാട്ട്സ്ആപ്പ് സ്റ്റാറ്റസിനും റിയാക്ഷന്‍

Advertisment

വാട്ട്സ്ആപ്പ് അവതരിപ്പിച്ച സവിശേഷതകളില്‍ ഏറ്റവും ഉപകാരപ്രദമായ ഒന്നായിരുന്നു മെസേജ് റിയാക്ഷന്‍. ഒരാളയക്കുന്ന മെസേജിനോട് നമ്മുടെ പ്രതികരണം എന്താണെന്ന് മറ്റൊരു മെസേജിലൂടെ അറിയിക്കുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ കഴിഞ്ഞിരുന്നു. എന്നാൽ റിയാക്ഷന്‍ സവിശേഷത മെസേജില്‍ മാത്രം ഒതുക്കി നിര്‍ത്താതെ സ്റ്റാറ്റസിലേക്ക് കൂടി വികസിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി എന്നാണ് വാബീറ്റഇന്‍ഫൊ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്റ്റാറ്റസുകള്‍ക്ക് റിയാക്ഷന്‍ നല്‍കാന്‍ എട്ട് ഇമോജികളായിരിക്കും വാട്ട്സ്ആപ്പ് നല്‍കുക. കൂടുതൽ വായിക്കാം.

വാട്ട്സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ ഇനി മുതല്‍ ഓഡിയോയും

സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ ഇനിമുതല്‍ ചിത്രങ്ങളും വീഡിയോയും മാത്രമല്ല ഓഡിയോയും നല്‍കാന്‍ സാധിച്ചേക്കും. വോയിസ് സ്റ്റാറ്റസ് എന്ന പേരിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പ് ഈ സവിശേഷത പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. എന്നു മുതല്‍ സവിശേഷത ലഭ്യമാകുമെന്നും ഔദ്യോഗിക വിവരമില്ല. കൂടുതൽ വായിക്കാം.

ഡിലീറ്റഡ് മെസ്സേജുകൾക്ക് അൺഡു ബട്ടൺ

ഒരു ഉപയോക്താവ് അബദ്ധവശാൽ ‘ഡിലീറ്റ് ഫോർ എവരിവൺ’ ഓപ്‌ഷനുപകരം ‘ഡിലീറ്റ് ഫോർ മി’ ഓപ്‌ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, പിന്നീട് അത് ഒന്നും ചെയ്യാൻ കഴിയില്ല. ഇപ്പോഴിതാ അബദ്ധത്തിൽ ഇല്ലാതാക്കിയ സന്ദേശം തിരികെ കൊണ്ടുവരാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാൻ ഒരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്. വാബീറ്റഇൻഫോ റിപ്പോർട്ട് അനുസരിച്ച്, ഒരു പുതിയ ‘അൺഡു’ ബട്ടൺ കുറച്ച് സമയത്തേക്ക് സ്‌ക്രീനിന്റെ താഴത്തെ അറ്റത്ത് പോപ്പ് അപ്പ് ചെയ്യും എന്നാണ് വിവരം, ഇത് ഡിലീറ്റ് ചെയ്ത സന്ദേശം തിരികെ കൊണ്ടുവരാൻ ഉപയോക്താക്കളെ അനുവദിക്കും.

Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: