/indian-express-malayalam/media/media_files/uploads/2017/02/airtel.jpg)
ഓൺലൈൻ തട്ടിപ്പിന് പൂട്ടിടാൻ നൂതന സംവിധാനവുമായി എയർടെൽ
തിരുവനന്തപുരം: ഇമെയിൽ, ഒടിടികൾ, എസ്.എം.എസുകൾ അടക്കമുള്ള എല്ലാ ആശയവിനിമയ പ്ലാറ്റ്‌ഫോമുകളും വഴിയുള്ള ഉപദ്രവകാരികളായ വെബ്‌സൈറ്റുകളേയും തൽസമയം തിരിച്ചറിയുകയും തടയുകയും ചെയ്യുന്നതിന് നൂതനസംവിധാനവുമായി എയർടെൽ. ഓൺലൈൻ തട്ടിപ്പുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഓൺലൈൻ തട്ടിപ്പ് തിരിച്ചറിയൽ സംവിധാനം എയർടെൽ അവതരിപ്പിച്ചത്.
സ്പാമിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി എയർടെൽ എല്ലാ ആശയവിനിമയ ഓവർ-ദി-ടോപ് (ഒടിടി) ആപ്പുകൾ, ഇമെയിലുകൾ, ബ്രൗസറുകൾ, വാട്‌സ്ആപ്പ്, ടെലഗ്രാം, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, എസ്എംഎസുകൾ പോലെയുള്ള ഒടിടികൾ അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിലെ ഉപദ്രവകാരികളായ വെബ്‌സൈറ്റുകളേയും തത്സമയം തിരിച്ചറിഞ്ഞ്, തടയുന്ന പുതിയ അത്യാധുനിക സംവധാനമാണ് അവതരിപ്പിച്ചത്.ഈ സുരക്ഷിതമായ സേവനം എല്ലാ എയർടെൽ മൊബൈൽ, ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്കും അധിക ചെലവില്ലാതെ നൽകാനാണ് എയർടെൽ ലക്ഷ്യമിടുന്നത്.
എഐ അധിഷ്ഠിത പുതിയ സംവിധാനം ഇന്റെർനെറ്റിനെ കൃത്യമായി സ്‌കാൻ ചെയ്ത് തട്ടിപ്പ് വെബ്‌സൈറ്റുകളെ തത്സമയം കണ്ടെത്തുമെന്ന് ഭാരതി എയർടെൽ വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഗോപാൽ വിത്തൽ പറഞ്ഞു. ലോകത്ത് തന്നെ ഇത്തരമൊരു സംരഭം ആദ്യമായി അവതരിപ്പിക്കുന്നത് എയർടെൽ ആണെന്നും അദ്ദേഹം പറഞ്ഞു.
Read More
- നിങ്ങളുടെ സ്മാർട്ഫോണിന്റെ ബാറ്ററി ലൈഫ് കൂട്ടാൻ അഞ്ച് വഴികൾ
- സൗജന്യ കെ ഫോണ്‍ കണക്ഷന്, ബിപിഎല്‍ വിഭാഗങ്ങളുടെ ഡാറ്റ ലിമിറ്റില്‍ വര്‍ധന
- വാഹനത്തിന് പിഴയുണ്ടെന്ന് വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചോ? വ്യാജനാണ്, പെട്ടു പോകരുതെന്ന് എംവിഡിയും പൊലീസും
- ലോകത്തിലെ ആദ്യ പറക്കും കാർ; പരീക്ഷണം നടത്തി യുഎസ് കമ്പനി; വീഡിയോ
- റീലുകൾക്ക് പ്രത്യേക ആപ്പ് പുറത്തിറക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം
- ജിയോഹോട്ട്സ്റ്റാർ 90 ദിവസം സൗജന്യമായി നേടാം; ക്രിക്കറ്റ് പ്രേമികൾക്കായി പുത്തൻ റീച്ചാർജ് പ്ലാനുമായി ജിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.