/indian-express-malayalam/media/media_files/uploads/2020/09/dual-selfie-cameras-smartphone.jpg)
ഡ്യുവൽ സെൽഫി ക്യാമറകളുള്ള സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ പ്രിയം വർധിച്ചുവരികയാണ്. വൈഡ് ആംഗിൾ കാഴ്‌ചയുള്ള സെൽഫികൾ എടുക്കാൻ ആഗ്രഹിക്കുന്നവർക്കും കൂടുതൽ ക്ലാരിറ്റിയുള്ള സെൽഫികൾ എടുക്കാൻ ആഗ്രഹിക്കുന്നവർക്കും അനുയോജ്യമാണ് ഡ്യവൽ ഫ്രണ്ട് ക്യാമറയുള്ള സ്മാർട്ട്ഫോൺ മോഡലുകൾ. ഇന്ത്യൻ വിപണിയിൽ ലഭ്യമായ കുറച്ച് ഡ്യുവൽ ഫ്രണ്ട് ക്യാമറയുള്ള സ്മാർട്ട് ഫോണുകൾ പരിശോധിക്കാം.
Poco X2- പോക്കോ എക്സ് 2
പോക്കോ എക്സ് സീരീസിലെ ഏറ്റവും പുതിയ ഫോണായ പോക്കോ എക്സ് 3 തിങ്കളാഴ്ചയാണ് കമ്പനി അവതരിപ്പിച്ചത്. പുതിയ എക്സ് 3 മോഡൽ ഇറങ്ങിയാലും 2020ന്റെ ആദ്യ പാദത്തിലിറങ്ങിയ പോക്കോ എക്സ് 2 ഇപ്പോഴും നല്ല് ഒരു സ്മാർട്ട്‌ഫോണായി തിരഞ്ഞെടുക്കാനാവും.
120 ഹെർട്സ് റിഫ്രഷ് റേറ്റോട് കൂടിയ 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയുള്ള പോകോ എക്സ് 3 ഫോണിൽ 20 എംപി + 2 എംപി ഡ്യുവൽ പഞ്ച്-ഹോൾ ഫ്രണ്ട് ക്യാമറകളാണുള്ളത്. പിറകിൽ 64 എംപി + 8 എംപി (അൾട്രാവൈഡ്) + 2 എംപി (മാക്രോ) + 2 എംപി (ഡെപ്ത്) ക്വാഡ് ക്യാമറ സെറ്റപ്പാണ്. 27 വാട്ട് ഫാസ്റ്റ് ചാർജിങ്ങോട് കൂടിയ 4,500 എംഎഎച്ച് ബാറ്ററിയുടെ പിന്തുണയുള്ള പോക്കോ എക്സ് 2 സ്‌നാപ്ഡ്രാഗൺ 730 ജി പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള ഫോണിന് മിയുഐ 11 യൂസർ ഇൻറർഫെയ്സുമുണ്ട്. 15,999 രൂപ വിലയുമായി ലോഞ്ച് ചെയ്ത പോകോ എക്സ് 3 ഫോണിന് ഇപ്പോൾ വില വർധിച്ചിട്ടുണ്ട്. ബേസിക് വാരിയന്റ് 17,499 രൂപ മുതലും ടോപ്പ് വേരിയന്റ് 21,499 രൂപ മുതലും വാങ്ങാൻ സാധിക്കും.
/indian-express-malayalam/media/post_attachments/CzzYcN6wNdinbzeoTwkD.jpg) Poco X2 (File Photo)
 Poco X2 (File Photo)OnePlus Nord - വൺപ്ലസ് നോർഡ്
താങ്ങാനാവുന്ന വിലയുള്ള ഫോണുകളുടെ വിഭാഗത്തിലേക്കുള്ള വൺപ്ലസിന്റെ തിരിച്ചുവരവിനെ അടയാളപ്പെടുത്തുകയാണ് വൺപ്ലസ് നോർഡ്. ഇരട്ട സെൽഫി ക്യാമറയുള്ള ആദ്യത്തെ വൺപ്ലസ് സ്മാർട്ട്‌ഫോണാണ് നോർഡ്.
32 എംപി മെയിൻ സെൽഫി ക്യാമറക്കൊപ്പം 8 എംപി സ്‌നാപ്പറുമാണ് (105 ഡിഗ്രി വൈഡ് ആംഗിൾ വ്യൂ) ഫ്രണ്ടിൽ. 90 ഹെർട്സ് റിഫ്രഷ് റേറ്റോട് കൂടിയ 6.4 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിന്. പിന്നിൽ, 48 എംപി + 8 എംപി + 5 എംപി + 2 എംപി ക്വാഡ് ക്യാമറ സജ്ജീകരണമുണ്ട്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി പ്രൊസസറുമാണ് ഫോണിന്. 5 ജി എനേബിൾഡായ നോർഡിന്റെ മൂന്ന് വേരിയന്റുകൾ ലഭ്യമാണ്. വാർപ്പ് ചാർജിങ്ങ് പിന്തുണയുള്ള 4,115 എംഎച്ച് ബാറ്ററിയാണ് ഫോണിന്. നോർഡിന്റെ അടിസ്ഥാന വേരിയൻറ് 24,999 രൂപയ്ക്കും 29,999 രൂപയ്ക്കും ഇടയിലുള്ള വിലക്ക് ചില്ലറ വിൽപനക്കാരിൽ നിന്ന് ലഭ്യമാവും.
/indian-express-malayalam/media/post_attachments/vrz5vwM3NWWp3rPujIDu.jpg) OnePlus Nord (Express Photo: Nandagopal Rajan)
 OnePlus Nord (Express Photo: Nandagopal Rajan)Vivo V19- വിവോ വി 19
ഡ്യുവൽ പഞ്ച്-ഹോൾ ഡിസ്പ്ലേയിൽ 32 എംപി ക്യാമറയും 8 എംപി ക്യാമറയുമുള്ള വിവോയുടെ ആദ്യ സ്മാർട്ട്‌ഫോണാണിത്. 6.44 ഇഞ്ച് സൂപ്പർ അമോലെഡ് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് വിവോ വി 19ന്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 712 ഒക്ടാ കോർ പ്രോസസറാണ് ഇതിന്റെ കരുത്ത്.
48 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ്, 2 എംപി മാക്രോ, 2 എംപി ഡെപ്ത് സെൻസർ എന്നിവ അടങ്ങിയ ക്വാഡ് ക്യാമറ സെറ്റപ്പാണ് പിറകിൽ. 33വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4500എംഎഎച്ച് ബാറ്ററിയാണ് ഫോണിന്.
ആൻഡ്രോയിഡ് 10-ൽ ഫൺടച്ച് 10.0 യൂസർ ഇന്റർഫേസ് സഹിതമാണ് വി19. ഈ വർഷം ആദ്യം ഇത് 27,999 രൂപയ്ക്ക് ലോഞ്ച് ചെയ്തെങ്കിലും നിലവിൽ 24,999 രൂപയ്ക്ക് വരെ 128 ജിബി വേരിയൻറും 27,999 രൂപയ്ക്ക് വരെ 256 ജിബി വേരിയൻറും ലഭ്യമാണ്.
/indian-express-malayalam/media/post_attachments/rvQ6K4wEAgD25GO1MuM1.jpg) Vivo V19 (Express photo: Sneha Saha)
 Vivo V19 (Express photo: Sneha Saha)Realme X3 SuperZoom- റിയൽമീ എക്സ് 3 സൂപ്പർ സൂം
ഈ പട്ടികയിൽ ഹെവി-ഡ്യൂട്ടി സ്‌നാപ്ഡ്രാഗൺ 855 പ്ലസ് പ്രോസസറുള്ള ഏക സ്മാർട്ട്‌ഫോണാണ് റിയൽമീ എക്സ് 3 സൂപ്പർ സൂം. 32 എംപി + 8 എംപി ഡ്യുവൽ സെൽഫി ക്യാമറയാണ് ഫ്രണ്ടിൽ.
120 ഹെർട്സ് റിഫ്രഷ് റേറ്റോട് കൂടിയ 6.57 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ വരുന്നത്. പിൻവശത്ത് 60 എംപി സൂപ്പർസൂമോട് കൂടിയ 64 എംപി ക്വാഡ് ക്യാമറ സെറ്റപ്പാണ്. രണ്ട് 8 എംപി ക്യാമറകളും 2 എംപി സെൻസറും ഉണ്ട് പിറകിൽ. 30വാട്ട് ഡാർട്ട് ചാർജിംഗിനുള്ള പിന്തുണയോടെ 4,200 എംഎച്ച് ബാറ്ററിയുണ്ട്.
ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള റിയൽമീ യുഐയിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ബേസ് വേരിയൻറ് 27,999 രൂപയും ടോപ്പ് വേരിയൻറ് 32,999 രൂപയുമാണ്.
/indian-express-malayalam/media/post_attachments/QxyH9ympV4Rf0e8Pipmk.jpg) Realme X3 SuperZoom (Express Photo: Sneha Saha)
 Realme X3 SuperZoom (Express Photo: Sneha Saha)Oppo F17 Pro- ഓപ്പോ എഫ്17 പ്രോ
പിൽ ഷെയ്പിലുള്ള ഹോൾ-പഞ്ച് ഡിസ്പ്ലേയാണ് ഓപ്പോ എഫ്17 പ്രോയിൽ. ഓപ്പോ എഫ്17 പ്രോയിൽ 6.44 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്പ്ലേയിൽ 16 എംപി പ്രൈമറി സെൻസർ 2 എംപി ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്ന ഡ്യുവൽ പഞ്ച് ഹോൾ ക്യാമറ സജ്ജീകരിച്ചിരിക്കുന്നു.
Read More: നിങ്ങളുടെ ഫോണിന്റെ വേഗം വര്‍ദ്ധിപ്പിക്കാനുള്ള അഞ്ച് മാര്‍ഗങ്ങള്‍
8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും മീഡിയാടെക് ഹീലിയോ പി 95 പ്രോസസറുമാണ് ഫോണിന്. ആൻഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കി കമ്പനിയുടെ സ്വന്തം കളർഒഎസ് 7.2ൽ പ്രവർത്തിപ്പിക്കുന്നു. കമ്പനിയുടെ സ്വന്തം 30വാട്ട് വിഒഒസി ഫ്ലാഷ് ചാർജ് 4.0 സാങ്കേതികവിദ്യയെ പിന്തുണയ്‌ക്കുന്ന 4,000എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ എഫ്17 പ്രോയിൽ.
48 എംപി പ്രൈമറി സെൻസർ, 8 എംപി വൈഡ് ആംഗിൾ സെൻസർ രണ്ട് 2 എംപി മോണോക്രോം സെൻസറുകൾ എന്നിവയടങ്ങിയ ക്വാഡ് ക്യാമറ സെറ്റപ്പാണ് പുറകിൽ. അടുത്തിടെ ലോഞ്ച് ചെയ്ത എഫ്17 പ്രോയുടെ ചില്ലറ വിൽപന വില 22,999 രൂപയാണ്.
Reed More: OnePlus Nord to Oppo F17 Pro: 5 dual selfie camera phones you can buy
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us