/indian-express-malayalam/media/media_files/2025/04/04/d4c5a1rGLCX5TZhLQrnR.jpg)
Yashaswi Jaiswal, Rahane Photograph: (File Photo)
Yashaswi Jaiswal, Ajinkya Rahane: യശസ്വി ജയ്സ്വാൾ ഡൊമസ്റ്റിക് ക്രിക്കറ്റിൽ മുംബൈ ടീം വിട്ട് ഗോവയിലേക്ക് ചേക്കേറുന്ന എന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് മുംബൈ ടീം വിടാൻ അനുവദിക്കണം എന്നാണ് യശസ്വി മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് ആവശ്യപ്പെട്ടത്. എന്നാൽ യശസ്വിയുടെ ഈ നീക്കത്തിന് പിന്നിൽ മുംബൈ നായകൻ രഹാനെയുമായുള്ള അഭിപ്രായ വ്യത്യാസം ആണെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
മുംബൈയുടെ സ്ഥിരം ഓപ്പണറാണ് യശസ്വി ജയ്സ്വാൾ. ഡൊമസ്റ്റിക് ക്രിക്കറ്റിൽ അത്ര കരുത്തരല്ലാത്ത ഗോവയിലേക്ക് കൂട് മാറാനുള്ള ജയ്സ്വാളിന്‍റെ തീരുമാനം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. അടുത്ത ഡൊമസ്റ്റിക് സീസണിൽ യശസ്വിക്ക് ഗോവ ക്യാപ്റ്റൻ സ്ഥാനം വാഗ്ദാനം ചെയ്തെന്നുമുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്.
രഹാനെയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ജയ്സ്വാള്‍ മുംബൈ ടീം വിടുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. രഹാനെയും യശസ്വിയും തമ്മിലുള്ള അസ്വാരസ്യം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും 2022ൽ തന്നെ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു എന്നും ഇന്ത്യ ടുഡേയുടെ റിപ്പോർട്ടിൽ പറയുന്നു.
2022ൽ ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ വെസ്റ്റ് സോണിനായി ജയ്സ്വാള്‍ 323 പന്തില്‍ 263 റണ്‍സ് നേടി തിളങ്ങി. ആ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിന് ഇടയിൽ സൗത്ത് സോണ്‍ ബാറ്ററായ രവി തേജയെ ജയ്സ്വാള്‍ തുടര്‍ച്ചയായി സ്ലെഡ്ജ് ചെയ്തിരുന്നു. എന്നാൽ ഇത് രഹാനെ തടഞ്ഞു. യശസ്വിയെ ആദ്യം താക്കീത് ചെയ്ത രഹാനെ പിന്നാലെ താരത്തെ ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ചയച്ചു.
അത് കൂടാതെ, ജയ്സ്വാളിന്‍റെ ഷോട്ട് സെലക്ഷനെക്കുറിച്ച് മുംബൈ ടീം മാനേജ്മെന്‍റുമായി താരം പലപ്പോഴും തര്‍ക്കിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ബോർഡർ ഗാവസ്കർ ട്രോഫിക്ക് പിന്നാലെ യശസ്വി രഞ്ജി ട്രോഫി കളിക്കാൻ എത്തിയിരുന്നു. മുംബൈയുടെ ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ നാലും ആറും റണ്‍സെടുത്താണ് യശസ്വി പുറത്തായത്. ഇതോടെ താരത്തിന്റെ ടീമിനോടുള്ള പ്രതിബന്ധത മുംബൈ നായകനായ അജിങ്ക്യാ രഹാനെയും കോച്ച് ഓംകാര്‍ സാല്‍വിയും ചോദ്യം ചെയ്തെന്നാണ് സൂചന.
രഹാനെയുടെ നീക്കത്തിൽ ക്ഷുഭിതനായ യശസ്വി ജയ്സ്വാൾ രഹാനെയുടെ കിറ്റ് ബാഗ് ചവിട്ടിത്തെറിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ജമ്മു കശ്മരിനെതിരായ മത്സരത്തിൽ ജയ്സ്വാളിന്‍റെ ഷോട്ട് സെലക്ഷനെ ടീമിലെ ഒരു സീനിയര്‍ താരം ചോദ്യം ചെയ്തു. എന്നാല്‍ ഇതേ മത്സരത്തിൽ തന്നെ ആദ്യ ഇന്നിങ്സിൽ സീനിയര്‍ താരത്തിന്‍റെ ഷോട്ട് സെലക്ഷനെക്കുറിച്ച് ജയ്സ്വാള്‍ തര്‍ക്കിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മുംബൈ ടീം മാനേജ്മെന്‍റിന്റെ ഈ നിലപാടുകളിലെ അതൃപ്തിയാണ് യശസ്വിയെ ഗോവയിലേക്ക് ചേക്കേറാൻ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us