scorecardresearch

Women Premier League Final: പോരാട്ടം തീപാറും; കിരീടം ചൂടുക മുംബൈയോ ഡൽഹിയോ? മത്സരം എവിടെ കാണാം?

Delhi Capital Vs Mumbai Indians WPL Final: ബ്രബോൺ സ്റ്റേഡിയത്തിൽ ന്യൂബോളിൽ സീമർമാർക്ക് മികവ് കാണിക്കാനാവും. മഞ്ഞിന്റെ സ്വാധീനം കലാശപ്പോരിൽ നിർണായകമായേക്കും

Delhi Capital Vs Mumbai Indians WPL Final: ബ്രബോൺ സ്റ്റേഡിയത്തിൽ ന്യൂബോളിൽ സീമർമാർക്ക് മികവ് കാണിക്കാനാവും. മഞ്ഞിന്റെ സ്വാധീനം കലാശപ്പോരിൽ നിർണായകമായേക്കും

author-image
Sports Desk
New Update
Women Premier League Final, Mumbai Indians Vs Delhi Capitals

Women Premier League Final, Mumbai Indians Vs Delhi Capitals Photograph: (Women Premier League, Instagram)

Women Premier League Final 2025, MI vs DC: വനിതാ പ്രീമിയർ ലീഗിൽ ഇന്ന് കലാശപ്പോര്. രണ്ടാം കിരീടം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യൻസ് ഇറങ്ങുമ്പോൾ കിരീട വരൾച്ച അവസാനിപ്പിക്കുകയാണ് ഡൽഹി ക്യാപിറ്റൽസിന്റെ സ്വപ്നം. 2023 വനിതാ പ്രീമിയർ ലീഗ് ഫൈനലിലും ഡൽഹിയും മുംബൈയുമാണ് ഏറ്റുമുട്ടിയത്. അന്ന് ജയം ഒപ്പം നിന്നത് മുംബൈ ഇന്ത്യൻസിനൊപ്പം. 

Advertisment

ഈ സീസണിൽ രണ്ട് വട്ടം മുംബൈ ഇന്ത്യൻസിനെ തോൽപ്പിക്കാൻ ഡൽഹിക്ക് സാധിച്ചിരുന്നു. കലാശപ്പോരിലും ജയം ആവർത്തിച്ച് കിരീടം ചൂടാനാണ് മെഗ് ലാനിങ്ങിന്റെ സംഘം ലക്ഷ്യമിടുന്നത്. അഞ്ച് ദിവസത്തിനുള്ളിൽ മൂന്ന് മത്സരം കളിച്ച് വരുന്നതിന്റെ ക്ഷീണം മുംബൈ ഇന്ത്യൻസിനുണ്ട്. എലിമിനേറ്ററിൽ ഗുജറാത്ത് ജയന്റ്സിനെ 47 റൺസിന് തോൽപ്പിച്ചാണ് മുംബൈ ഫൈനലിലേക്ക് എത്തിയത്. 

പോയിന്റ് പട്ടികയിൽ ഒന്നാമത് ഫിനിഷ് ചെയ്തതോടെ ഡൽഹി ക്യാപിറ്റൽസ് നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു. ഇത് ഡൽഹി ക്യാപിറ്റൽസിന്റെ ആത്മവിശ്വാസം കൂട്ടുന്നു. ലീഗ് ഘട്ടത്തിൽ അഞ്ച് ജയം വീതമാണ് മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും നേടിയത്. എന്നാൽ നെറ്റ്റൺറേറ്റിൽ ഡൽഹിക്ക് നേരിയ മുൻതൂക്കം കണ്ടെത്താനായി. 

ബ്രാബോണിലെ പിച്ച്

Advertisment

വാങ്കഡെ സ്റ്റേഡിയത്തിലേതിന് സമാനമായി മുംബൈയിലെ ബ്രബോൺ സ്റ്റേഡിയത്തിലെ പിച്ചും ചുവപ്പ് മണ്ണിൽ നിർമിച്ചതാണ്. ന്യൂബോളിൽ സീമർമാർക്ക് ഇവിടെ മികവ് കാണിക്കാനാവും. സ്പിന്നർമാർക്ക് എക്സ്ട്രാ ബൗൺസും കണ്ടെത്താൻ കഴിയും. 

എത്ര മണിക്ക് ആണ് മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് വനിതാ പ്രീമിയർ ലീഗ് ഫൈനൽ ആരംഭിക്കുന്നത്? 

ഇന്ത്യൻ സമയം രാത്രി 7.30ന് ആണ് മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് വനിതാ പ്രീമിയർ ലീഗ് ഫൈനൽ. ഏഴ് മണിക്ക് ആണ് ടോസ്. 

ഏത് ടിവി ചാനലിൽ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് വനിതാ പ്രീമിയർ ലീഗ് ഫൈനൽ ലൈവായി കാണാം?

മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് വനിതാ പ്രീമിയർ ലീഗ് ഫൈനൽ മത്സരം സ്പോർട്സ് 18 നെറ്റ് വർക്കിൽ തത്സമയം കാണാം. 

മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് വനിതാ പ്രീമിയർ ലീഗ് ഫൈനൽ ലൈവ് സ്ട്രീമിങ് എവിടെ? 

മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് വനിതാ പ്രീമിയർ ലീഗ് ഫൈനൽ മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാവും. 

കാലാവസ്ഥാ റിപ്പോർട്ട്

ശനിയാഴ്ച മുംബൈയിലെ താപനില 34 ഡിഗ്രി സെന്റിഗ്രേഡ് ആയിരിക്കും എന്നാണ് പ്രവചനം. ഫൈനലിൽ മഴയുടെ ഭീഷണി ഇല്ല. എന്നാൽ മഞ്ഞിന്റെ സ്വാധീനം കലാശപ്പോരിൽ നിർണായകമായേക്കും. ടോസ് നേടുന്ന ടീം ആദ്യം ബോൾ ചെയ്യണമോ ബാറ്റ് ചെയ്യണമോ എന്ന തീരുമാനിക്കുന്നതിലും മഞ്ഞിന്റെ സ്വാധീനം ഉണ്ടാവും. 

Read More

Mumbai Indians Harmanpreet Kaur women premier league Delhi Capitals

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: