scorecardresearch

എനിക്ക് നേരെ കൂവിക്കോളു; ടീമിന് നേരെ അരുത്: ഇംഗ്ലീഷ് കാണികളോട് ഡേവിഡ് വാർണർ

David Warner, The Hundred: ദ് ഹണ്ട്രഡ് കളിക്കാൻ എത്തുന്ന ഡേവിഡ് വാർണറിനെ ഇംഗ്ലീഷ് ആരാധകർ എങ്ങനെയാവും നേരിടുക എന്ന് കാണാൻ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.

David Warner, The Hundred: ദ് ഹണ്ട്രഡ് കളിക്കാൻ എത്തുന്ന ഡേവിഡ് വാർണറിനെ ഇംഗ്ലീഷ് ആരാധകർ എങ്ങനെയാവും നേരിടുക എന്ന് കാണാൻ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.

author-image
Sports Desk
New Update
David Warner | Retirement

David Warner (File Photo)

ഓസ്ട്രേലിയൻ താരങ്ങളെ ഇംഗ്ലീഷ് ആരാധകർ ആഷസ് പരമ്പരയ്ക്കിടയിൽ ഉൾപ്പെടെ അവരുടെ മണ്ണിൽ നേരിട്ട വിധം ക്രിക്കറ്റ് ലോകത്തിന്റെ മനസിൽ എന്നുമുണ്ടാവും. 2023ൽ ബെയർസ്റ്റോയ്ക്കെതിരായ ലോർഡ്സിലെ വിവാദ സ്റ്റംപിങ് ഉൾപ്പെടെ ഇംഗ്ലണ്ട് ആരാധകരെ അതിരുകൾക്കപ്പുറം പ്രകോപിപ്പിച്ചിരുന്നു. കൂവലോടെയാണ് ഓസ്ട്രേലിയൻ കളിക്കാരെ ഇംഗ്ലീഷ് ആരാധകർ നേരിട്ടുകൊണ്ടിരുന്നത്. എന്നാൽ ദ് ഹണ്ട്രഡ് കളിക്കാൻ ഡേവിഡ് വാർണർ എത്തുമ്പോഴും ഇംഗ്ലീഷ് ആരാധകർ കൂവലോടെ ആകുമോ നേരിടുക? 

Advertisment

അവർക്ക് എനിക്ക് നേരെ കൂവണം എങ്കിൽ കൂവിക്കോട്ടെ. എന്നാൽ എന്റെ ടീമിന് നേരെ കൂവരുത്, ദ് ഹണ്ട്രഡിൽ ലണ്ടൻ സ്പിരിറ്റ് സ്വന്തമാക്കിയതിന് പിന്നാലെ ഡേവിഡ് വാർണറുടെ വാക്കുകൾ ഇങ്ങനെ. ഇംഗ്ലീഷ് കാണികൾ എങ്ങനെയാവും തന്നെ സ്വീകരിക്കുക എന്നോർത്ത് ആശങ്കപ്പെടുന്നില്ല എന്നും ഓസീസ് മുൻ താരം വ്യക്തമാക്കുന്നു. 

"ഫീൽഡിലേക്ക് ഞാൻ ഇറങ്ങുന്നത് വരെ നമുക്ക് കാത്തിരിക്കണം അവർ എങ്ങനെയാവും പ്രതികരിക്കുക എന്ന് അറിയാൻ. ഡ്രസ്സിങ് റൂമിലേക്ക് എത്താൻ ആദ്യം ഞാൻ ലോങ് റൂം പിന്നിടണം. എങ്ങനെയാവും കാര്യങ്ങൾ എന്നറിയാൻ എനിക്കും ആകാംക്ഷയുണ്ട്. എന്നാൽ ഇത്തവണ ഒരു ചെറിയ മാറ്റമുണ്ട്. ഞാൻ കളിക്കുന്നത് ലണ്ടൻ സ്പിരിറ്റിന് വേണ്ടിയാണ്. ഓസ്ട്രേലിയക്ക് വേണ്ടിയല്ല," വാർണർ പറഞ്ഞു. 

Advertisment

ബാസ്ബോൾ ഇപ്പോഴും ഇംഗ്ലണ്ടിൽ ഒരു ചർച്ചയാണോ എന്ന് എനിക്ക് അറിയില്ല. ഓസ്ട്രേലിയയിൽ ബാസ്ബോൾ വിജയകരമായിരുന്നില്ല എന്നും വാർണർ അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയൻ കളിക്കാരെ കുറിച്ചുള്ള വിവരങ്ങൾ, അവരുടെ ശക്തി ദൗർബല്യങ്ങളെ കുറിച്ചെല്ലാം ദ് ഹണ്ട്രഡ് കളിക്കാൻ എത്തുമ്പോൾ ഡ്രസ്സിങ് റൂമിൽ നിന്ന് ചോദ്യങ്ങൾ വന്നേക്കാം. എന്നാൽ ഞാൻ ഒരു തരത്തിലുള്ള വിവരവും കൈമാറില്ല എന്നും വാർണർ വ്യക്തമാക്കുന്നു. 

Read More

The Hundred David Warner

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: