scorecardresearch

ടോസ് നിര്‍ണായകമാവില്ല; ഇന്ത്യൻ ടീമിൽ ഓരോ താരങ്ങള്‍ക്കും ഓരോ റോള്‍: രോഹിത്ത് ശർമ്മ

മുംബൈയിൽ താൻ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഇവിടെ ടോസ് നിര്‍ണായകമാവില്ല. കഴിഞ്ഞ നാലോ അഞ്ചോ മത്സരങ്ങളുടെ കണക്കെടുത്ത് വാംഖഡെ സ്റ്റേഡിയത്തെ വിലയിരുത്താൻ കഴിയില്ല.

മുംബൈയിൽ താൻ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഇവിടെ ടോസ് നിര്‍ണായകമാവില്ല. കഴിഞ്ഞ നാലോ അഞ്ചോ മത്സരങ്ങളുടെ കണക്കെടുത്ത് വാംഖഡെ സ്റ്റേഡിയത്തെ വിലയിരുത്താൻ കഴിയില്ല.

author-image
Sports Desk
New Update
Kohli | Rohit sharma | India

ഫൊട്ടോ: X/BCCI

മുംബൈ: 2019ലെ ലോകകപ്പിൽ സെമിയിൽ ന്യൂസിലൻഡിനോട് തോറ്റപ്പോഴുള്ള താരങ്ങളും സാഹചര്യങ്ങളുമല്ല 2023ലേതെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ന്യൂസിലൻഡുമായുള്ള സെമി ഫൈനൽ മത്സരത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്‍. "ഇം​ഗ്ലണ്ടിലെ സാഹചര്യമല്ല ഇന്ത്യയിലുള്ളത്. അന്നത്തെ ഇന്ത്യൻ ടീമിൽ കളിച്ച താരങ്ങൾക്ക് മാറ്റമുണ്ട്. കഴിഞ്ഞ അഞ്ചോ പത്തോ വർഷത്തിൽ‌ സംഭവിച്ചതൊന്നും ഇപ്പോൾ സംസാരിക്കേണ്ട കാര്യമില്ല.

Advertisment

മുംബൈയിൽ താൻ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഇവിടെ ടോസ് നിര്‍ണായകമാവില്ല. കഴിഞ്ഞ നാലോ അഞ്ചോ മത്സരങ്ങളുടെ കണക്കെടുത്ത് വാംഖഡെ സ്റ്റേഡിയത്തെ വിലയിരുത്താൻ കഴിയില്ല. ഇന്ത്യൻ ടീമിൽ ഓരോ താരങ്ങള്‍ക്കും ഓരോ റോള്‍ നല്‍കിയിട്ടുണ്ട്. അത് വ്യക്തവുമാണ്. നായകനെന്ന നിലയില്‍ ടീം എങ്ങനെ കളിക്കണമെന്ന കാര്യത്തില്‍ കൃത്യമായ ബോധ്യമുണ്ട്.

എല്ലാ താരങ്ങള്‍ക്കും പിന്തുണ കൊടുത്തു. അതില്‍ കോച്ച് രാഹുല്‍ ദ്രാവിഡിനും വലിയ രീതിയിലുള്ള പങ്കുണ്ട്. താരങ്ങള്‍ക്ക് മോശം സമയം ഉണ്ടായപ്പോഴും അദ്ദേഹം കൂടെ നിന്നു. ഭാവിയിലും താരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ തുടരും. ന്യൂസിലന്‍ഡ് ബുദ്ധിപൂര്‍വം കളിക്കുന്ന ടീമാണ്. എതിര്‍ ടീമിന്റെ സമീപനത്തെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. ഞങ്ങളും അത് തന്നെയാണ് ചെയ്യുന്നത്. 2015 മുതല്‍ അവര്‍ സ്ഥിരമായി സെമി ഫൈനലിലും ഫൈനലിലും പ്രവേശിക്കുന്നുണ്ട്," രോഹിത്ത് പറഞ്ഞു.

രണ്ട് ലോകകപ്പ് നേട്ടങ്ങൾ സമ്മർദ്ദം നൽകുന്നില്ലേയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ഇപ്പോഴത്തെ ഇന്ത്യൻ ടീമിലുള്ള ആരും 1983ൽ ജനിച്ചിട്ടില്ലെന്നായിരുന്നു രോഹിത്തിന്റെ മറുപടി. 2011ൽ ലോകകപ്പ് കളിച്ചവരിൽ ഭൂരിഭാ​ഗവും ഇന്ന് ക്രിക്കറ്റ് കളിക്കുന്നില്ല. ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ ശക്തി ഇതാണെന്നും ഹിറ്റ്മാൻ ചൂണ്ടിക്കാട്ടി.

Advertisment

Read More Sports News Here

Cricket World Cup Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: