scorecardresearch

തോറ്റ നാല് മത്സരങ്ങളിൽ രണ്ടിലും 400ന് അടുത്ത് സ്കോർ ചെയ്തവരാണ്, സൂക്ഷിക്കണം കിവികളെ

ഐസിസി ടൂർണമെന്റുകളിൽ നിർണായക ഘട്ടങ്ങളിലെല്ലാം അവസരത്തിനൊത്തുയർന്ന് നോക്കൌട്ട് സ്റ്റേജിൽ തിളങ്ങുന്നതാണ് ന്യൂസിലൻഡിന്റെ പതിവ്. ഇത്തവണയും സ്ഥിതി വ്യത്യസ്ഥമൊന്നുമല്ല.

ഐസിസി ടൂർണമെന്റുകളിൽ നിർണായക ഘട്ടങ്ങളിലെല്ലാം അവസരത്തിനൊത്തുയർന്ന് നോക്കൌട്ട് സ്റ്റേജിൽ തിളങ്ങുന്നതാണ് ന്യൂസിലൻഡിന്റെ പതിവ്. ഇത്തവണയും സ്ഥിതി വ്യത്യസ്ഥമൊന്നുമല്ല.

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
india vs newzealand

ഫൊട്ടോ: എക്സ്/ ICC Cricket World Cup

World Cup Cricket 2023: ബുധനാഴ്ച നടക്കുന്ന ലോകകപ്പ് സെമിഫൈനലിന്‍റെ അവസാന നാല് മത്സരങ്ങളിലൊന്നില്‍ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 2019ൽ കിവീസ് 18 റൺസിന് ജയിച്ച മാഞ്ചസ്റ്ററിലെ സെമിഫൈനലിന്‍റെ ആവർത്തനമായിരിക്കും ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമിഫൈനലിന്‍റെ മത്സരം.

Advertisment

ഐസിസി ടൂർണമെന്റുകളിൽ നിർണായക ഘട്ടങ്ങളിലെല്ലാം അവസരത്തിനൊത്തുയർന്ന് നോക്കൌട്ട് സ്റ്റേജിൽ തിളങ്ങുന്നതാണ് ന്യൂസിലൻഡിന്‍റെ പതിവ്. ഇത്തവണയും സ്ഥിതി വ്യത്യസ്ഥമൊന്നുമല്ല. ലീഗ് ഘട്ടത്തിൽ ആദ്യത്തെ അഞ്ച് മത്സരങ്ങളും ജയിച്ചായിരുന്നു അവർ മുന്നേറിയത്. എന്നാൽ ഒക്ടോബർ 22ന് ഇന്ത്യയ്ക്ക് മുന്നിൽ നാല് വിക്കറ്റിന്‍റെ തോൽവിയുമായി കാലിടറിയതിൽ പിന്നീട്, ശ്രീലങ്കയോട് ജയിക്കുന്നത് വരെ തുടരൻ തോൽവികൾ തന്നെയായിരുന്നു ഫലം.

എന്നാൽ, ലോകകപ്പിൽ അവസാന നാലിലിടം നേടാൻ ജയം അനിവാര്യമായിരിക്കെ കീവീസ് ടീം വിജയത്തിലേക്ക് പറന്നിറങ്ങി. അതും എതിരാളികൾക്ക് ഒരവസരവും നൽകാതെ തന്നെ.

Why India should be wary of the New Zealand?

തോറ്റ നാല് മത്സരങ്ങളിൽ രണ്ടിലും 400ന് അടുത്ത് സ്കോർ ചെയ്യാൻ സാധിച്ചിട്ടാണ് ന്യൂസിലൻഡ് തോറ്റതെന്നത് ഇന്ത്യയ്ക്ക് അപായസൂചന നൽകുന്നുണ്ട്. ഒപ്പം ട്രെൻ്റ് ബോൾട്ടും ലോക്കി ഫെർഗ്യൂസനും ഫോമിലേക്കുയർന്നതും ഇന്ത്യൻ ബാറ്റർമാർക്ക് വെല്ലുവിളി സൃഷ്ടിക്കും. ബൌളിങ്ങിൽ ടിം സൌത്തിയും മിച്ചെൽ സാന്റ്നറും രചിൻ രവീന്ദ്രയും ഗ്ലെൻ ഫിലിപ്സുമെല്ലാം കിവികളുടെ തുറുപ്പു ചീട്ടുകളാണ്. ശ്രീലങ്കയെ 171 റൺസിൽ ചുരുട്ടിക്കെട്ടിയാണ് അവർ നാലാം സ്ഥാനത്തിന് അവകാശ വാദം ഉന്നയിച്ചത്.

Advertisment

ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്ര ഓപ്പൺ ചെയ്യുന്ന ന്യൂസിലൻഡിന്‍റെ ബാറ്റിങ്ങ് സ്ക്വാഡിന് നല്ല ശക്തിയുണ്ട്. സിഎസ്കെയെ ചാമ്പ്യന്മാരാക്കിയ ഡെവോൺ കോൺവേയും രചിനും ലോകകപ്പിലെ റൺവേട്ടയിലും മുന്നിലാണ്. 565 റൺസുമായി രചിനാണ് ലോകകപ്പിലെ റൺവേട്ടയിൽ മുന്നിലുള്ളത്. ഒമ്പത് മാച്ചുകളിൽ നിന്ന് 70.2 ബാറ്റിങ്ങ് ആവറേജോടെയാണ് രചിൻ മുന്നിൽ നിൽക്കുന്നത്. 8 വീതം മത്സരങ്ങൾ കളിച്ച ഡീകോക്ക് (550), വിരാട് കോഹ്ലി (543) എന്നിവരാണ് നിലവിൽ തൊട്ടു പിന്നിലുള്ളത്.

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ വിരലിന് പരിക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലായിരുന്ന നായകൻ കെയ്ൻ വില്ല്യംസൺ ടീമിൽ മടങ്ങിയെത്തിയെന്നത് ന്യൂസിലൻഡിന്‍റെ പ്രഹരശേഷി ഇരട്ടിയാക്കുന്നുണ്ട്. വാംഖഡെയിൽ സീം മൂവ്മെന്റ് ലഭിക്കുന്ന പിച്ചിൽ ടിം സൌത്തിയും ട്രെന്റ് ബോൾട്ടും കോഹ്ലിക്കും രോഹിത്തിനും വെല്ലുവിളി ഉയർത്തിയേക്കാം. 

Read More Related Sports News Here

world cup cricket 2023

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: