scorecardresearch

നെതർലൻഡിനെ 160 റൺസിന് തകർത്ത് ഇന്ത്യ; ലോകകപ്പിൽ ചരിത്രവിജയം

ലോകകപ്പിൽ തുടർച്ചയായ ഒമ്പതാം വിജയം നേടിയതിലൂടെ, ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോൽവിയറിയാതെ മുന്നേറുന്ന ഇന്ത്യൻ ടീമായി രോഹിത്തിന്റെ ഈ ടീം മാറി. സെഞ്ചുറി നേടിയ ശ്രേയസ് അയ്യരാണ് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത്.

ലോകകപ്പിൽ തുടർച്ചയായ ഒമ്പതാം വിജയം നേടിയതിലൂടെ, ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോൽവിയറിയാതെ മുന്നേറുന്ന ഇന്ത്യൻ ടീമായി രോഹിത്തിന്റെ ഈ ടീം മാറി. സെഞ്ചുറി നേടിയ ശ്രേയസ് അയ്യരാണ് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത്.

author-image
Sports Desk
New Update
kohli | India | world cup

ഫൊട്ടോ: X/ BCCI

ബെംഗളൂരു: ഏകദിന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ നെതർലൻഡ്സിനെതിരെ 160 റൺസിന് തകർത്ത് ചരിത്രവിജയം സ്വന്തമാക്കി രോഹിത്തിന്റെ നീലപ്പട. 411 റൺസ് വിജയലക്ഷ്യം തേടി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓറഞ്ച് ആർമിയെ 47.5 ഓവറിൽ ടീം ഇന്ത്യ 250 റൺസിന് പുറത്താക്കി. ബുംറ, സിറാജ്, കുൽദീപ്, ജഡേജ എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു.

Advertisment

ലോകകപ്പിൽ തുടർച്ചയായ ഒമ്പതാം വിജയം നേടിയതിലൂടെ, ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോൽവിയറിയാതെ മുന്നേറുന്ന ഇന്ത്യൻ ടീമായി രോഹിത്തിന്റെ ഈ ടീം മാറി. സെഞ്ചുറി നേടിയ ശ്രേയസ് അയ്യരാണ് കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത്. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 410 റൺസെടുത്തിരുന്നു. ശ്രേയസ് അയ്യർ (94 പന്തിൽ നിന്നും 128 റൺസ്), കെഎൽ രാഹുൽ (64 പന്തിൽ നിന്നും 102) എന്നിവർ ഇന്ത്യയ്ക്കായി സെഞ്ചുറികൾ നേടി. 62 പന്തിൽ നിന്നും സെഞ്ചുറി നേടിയ രാഹുൽ, ഒരു ഇന്ത്യക്കാരന്റെ വേഗമേറിയ സെഞ്ചുറിയും കണ്ടെത്തി. ഈ ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവുമുയർന്ന സ്കോറാണിത്.

Advertisment

കരിയറിലെ നാലാമത്തേയും ലോകകപ്പിലെ ആദ്യത്തേയും സെഞ്ചുറിയാണ് ശ്രേയസ് നേടിയത്. തുടക്കത്തിൽ ശുഭ്മൻ ഗിൽ (32 പന്തിൽ 51), രോഹിത് ശർമ്മ (54 പന്തിൽ 61), വിരാട് കോഹ്ലി (51) എന്നിവരുടെ ഫിഫ്റ്റികളാണ് ഇന്ത്യ ഇന്നിംഗ്സിനെ അനായാസം മുന്നോട്ട് നയിച്ചത്.

തകർത്തടിച്ച് ഫിഫ്റ്റി നേടിയ ഉടനെ, ശുഭ്മൻ ഗില്ലിനെ വാൻ മീക്കരന്റെ പന്തിൽ തേജ തകർപ്പനൊരു ക്യാച്ചിലൂടെ പിടിച്ച് പുറത്താക്കി. ഗിൽ നാല് സിക്സും മൂന്ന് ഫോറും പറത്തി. രോഹിത്തിനെയും കെഎൽ രാഹുലിനേയും ബസ് ഡെ ലീഡും, കോഹ്ലിയെ വാൻഡർ മെർവയും പുറത്താക്കി. അഞ്ച് മുൻനിര ബാറ്റർമാരും തിളങ്ങിയത് സെമി ഫൈനലിന് മുന്നോടിയായി ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്.

ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡച്ച് പടയെ തകർത്ത് തുടർച്ചയായ 9ാം വിജയമെന്ന റെക്കോഡ് കൂടി സ്വന്തമാക്കിയാണ് രോഹിത്തും സംഘവും സെമിയിൽ കളിക്കാനിറങ്ങുക. 15ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.

Another match, another fluent Virat Kohli fifty 👏👏

He also brings up the fifty partnership with Shreyas Iyer 👌👌

Follow the match ▶️ https://t.co/efDilI0KZP#TeamIndia | #CWC23 | #MenInBlue | #INDvNEDpic.twitter.com/IiFQQfzylS

ടൂർണമെന്റിലെ എല്ലാ മത്സരങ്ങളിലും ജയിച്ച നീലപ്പട ഒന്നാം സ്ഥാനക്കാരായി സെമി ഉറപ്പിച്ചിരുന്നു. ന്യൂസിലൻഡാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി. സമ്മർദ്ദങ്ങൾ ഒന്നുമില്ലാതെയാണ് ഇന്ത്യ ഓറഞ്ച് പടയ്‌ക്കെതിരെ ഇറങ്ങിയത്. കിവീസിനെതിരായ സെമി പോരാട്ടത്തിന് ടീം സജ്ജമാണെന്ന് തെളിയിക്കുന്ന ആധികാരിക പ്രകടനമാണ് ടീം ഇന്ത്യ പുറത്തെടുത്തത്.

പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയാണ് സ്ഥാനമെങ്കിലും രണ്ട് ജയം സ്വന്തമാക്കാൻ ടൂർണമെന്റിലെ നെതർലൻഡ്സിനായിട്ടുണ്ട്. ഈ തോൽവിയോടെ ഡച്ച് പടയ്ക്ക് 2025ലെ ചാമ്പ്യൻസ് ട്രോഫി യോഗ്യതയ്ക്കുള്ള സാധ്യതയും നിലനിർത്താനായില്ല.

Read More Sports News Here

Virat Kohli ind vs netherlands

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: