/indian-express-malayalam/media/media_files/iz0gJrNPTfx72qGPf8kt.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്/ചാരുലത
സഞ്ജു സാംസണിന്റെ ബർത്ത് ഡേയ്ക്ക് സർപ്രൈസ് വീഡിയോ പുറത്തുവിട്ട് ജീവിത പങ്കാളിയായ ചാരുലത രമേശ്. പൊതുവെ ആരും കാണാത്ത സഞ്ജുവിന്റെ ഈ ഭാഗം കൂടി ലോകമറിയാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് ചാരുലത വീഡിയോയ്ക്ക് താഴെ കുറിച്ചത്. ഹാപ്പി ബർത്ത് ഡേ ബെസ്റ്റ് ഫ്രണ്ട്... ഐ ലവ് യൂ ❤️(saw this side of yours more😁☺ Happy birthday best friend 👫 I love you ❤️) എന്നാണ് ചാരുലത ഇൻസ്റ്റയിൽ കുറിച്ചത്.
ചാരുവിനൊപ്പം പലപ്പോഴായി ഡാൻസ് ചെയ്യുന്ന സഞ്ജുവിന്റെ വീഡിയോകളാണ് ഇതിൽ കോർത്തിണക്കിയിട്ടുള്ളത്. പൊതുവെ സന്തോഷമൊഴിച്ചുള്ള വികാരങ്ങൾ മുഖത്ത് കാണിക്കാത്ത പ്രകൃതക്കാരനാണ് സഞ്ജു. എന്നാൽ, ഫുൾ ഓൺ ഫൺ മൂഡിലുള്ള സഞ്ജുവിന്റെ വേറിട്ടൊരു പ്രകൃതമാണ് ആരാധകർക്ക് കാണാനാകുക.
വിജയ്-ലോകേഷ് ചിത്രം ലിയോയിലെ അനിരുദ്ധ് സംഗീത സംവിധാനം നിർവഹിച്ച നാൻ റെഡി താൻ വരവാ എന്ന ഗാനമാണ് വീഡിയോയ്ക്ക് പശ്ചാത്തല സംഗീതമായിട്ടുള്ളത്. സ്വയം മറന്നാടുന്ന സഞ്ജുവിന്റെ വീഡിയോ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. സഞ്ജുവിന് പിറന്നാളാശംസകൾ നേർന്നു കൊണ്ടുള്ള സന്ദേശങ്ങളും വീഡിയോയ്ക്ക് താഴെ കുമിഞ്ഞുകൂടുകയാണ്.
Read More Sports News Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.