scorecardresearch

ആർ അശ്വിന് ശേഷം ആര്? യുവതാരത്തിൻ്റെ പേരു വെളിപ്പെടുത്തി ദിനേശ് കാർത്തിക്

ഇന്ത്യയുടെ സൂപ്പർ താരം രവിചന്ദ്രൻ അശ്വിന് പകരക്കാരനാകാൻ സാധ്യതയുള്ള ഓഫ് സ്പിന്നറെ വെളിപ്പെടുത്തി ദിനേശ് കാർത്തിക്

ഇന്ത്യയുടെ സൂപ്പർ താരം രവിചന്ദ്രൻ അശ്വിന് പകരക്കാരനാകാൻ സാധ്യതയുള്ള ഓഫ് സ്പിന്നറെ വെളിപ്പെടുത്തി ദിനേശ് കാർത്തിക്

author-image
Sports Desk
New Update
R Aswin, DK, Dinesh karthik

ചിത്രം: എക്സ്/ ദിനേശ് കാർത്തിക്

ഹർബജൻ സിങിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് കണ്ട മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളാണ് ഇന്ത്യയുടെ സൂപ്പർ താരം രവിചന്ദ്രൻ അശ്വി​ൻ. മൂന്നു ഫോർമാറ്റുകളിലും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച താരത്തിന്, ശക്തനായ ഒരു പകരക്കാരനായാണ് ടീമും ആരാധകരും കാത്തിരിക്കുന്നത്. ഇപ്പോഴിതാ അശ്വിന് പകരക്കാരനായി ടീമിലേക്ക് ഉയർന്നുവരാൻ സാധ്യതയുള്ള താരത്തെ വെളിപ്പെടുത്തുകയാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്.

Advertisment

'ഇന്ത്യൻ ടീം തീർച്ചയായും പുതിയ തലമുറയിൽ നിന്നൊരു ഓഫ് സ്പിന്നറിനുവേണ്ടിയുള്ള അന്വേഷണത്തിലാണ്. ഇംഗ്ലണ്ട് ലയൺസിനെതിരായ കഴിഞ്ഞ ഇന്ത്യ 'എ' പരമ്പരയിൽ, മൂന്ന് മത്സരങ്ങളിലിയി മൂന്ന് ഓഫ് സ്പിന്നർമാരെ ടീം പരീക്ഷിച്ചിരുന്നു. പുൽകിത് നാരംഗ്, വാഷിംഗ്ടൺ സുന്ദർ , സരൻഷ് ജെയിൻ എന്നിവരായിരുന്നു ആ താരങ്ങൾ,' ദിനേഷ് കാർത്തിക് ക്രിക്ബസിനോട് പറഞ്ഞു.

അശ്വിന് പകരക്കാരാനായി ഇന്ത്യൻ ടീമിൽ ഇടംനേടാൻ വാഷിംഗ്ടൺ സുന്ദറിനാണ് കൂടുതൽ സാധ്യതയെന്നാണ് ദിനേശ് കാർത്തിക് പറയുന്നു. 'രവിചന്ദ്രൻ അശ്വിന് പകരക്കാരനായി കണക്കാക്കാവുന്ന താരങ്ങളിൽ മുൻനിരയിലുള്ളത് വാഷിംഗ്ടൺ സുന്ദറാണ്. ലഭിച്ച പരിമിതമായ അവസരങ്ങളെല്ലാം തന്നെ അദ്ദേഹം നന്നായി വിനിയോഗിച്ചു. അദ്ദേഹത്തിന് തന്നെ അർഹിച്ച സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷ,' ദിനേഷ് കാർത്തിക് പറഞ്ഞു.

അതേസമയം, ഇംഗ്ലണ്ടിനെതിരെ അടുത്ത വർഷം നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് അടുത്ത വർഷം നടക്കുന്നത്.  ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് മത്സരങ്ങൾ. ടെസ്റ്റ് പരമ്പരയുടെ മത്സരക്രമം ബിസിസിഐ പുറത്തുവിട്ടു.ജൂൺ 20 മുതൽ 24 വരെ ഹെഡിങ്ലിയാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുക. രണ്ടാം ടെസ്റ്റ് ജൂലൈ രണ്ട് മുതൽ ആറ് വരെ എഡ്ജ്ബാസ്റ്റണിൽ നടക്കും. മൂന്നാം ടെസ്റ്റിന് ജൂലൈ 10 മുതൽ 14വരെ ലോർഡ്‌സ് വേദിയാവും. ജൂലൈ 23 മുതൽ 27 വരെ മാഞ്ചസ്റ്ററിൽ നാലാം ടെസ്റ്റും ജൂലൈ 31 മുതൽ ഓഗസ്റ്റ് നാലു വരെ ഓവലിൽ അഞ്ചാം ടെസ്റ്റും നടക്കും.

Read More

Advertisment
Dinesh Karthik Ravichandran Aswin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: