/indian-express-malayalam/media/media_files/uploads/2019/10/laxman-rohit.jpg)
ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ കൂറ്റൻ സ്കോറാണു സന്ദർശകർക്കെതിരെ ഇന്ത്യ സ്വന്തമാക്കിയത്. ഓപ്പണർമാർ കളം നിറഞ്ഞ മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 502 റൺസും രണ്ടാം ഇന്നിങ്സിൽ 323 റൺസും ഇന്ത്യ നേടി. 203 റൺസിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്താനും ഇന്ത്യയെ സഹായിച്ചത് ഈ റണ്ണൊഴുക്കായിരുന്നു.
രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടി ടെസ്റ്റ് ഓപ്പണറായുള്ള അരങ്ങേറ്റം രോഹിത് ശർമ്മ ഗംഭീരമാക്കിയപ്പോൾ അതു വിമർശകർക്കുള്ള മറുപടി കൂടിയായിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങിനു പിന്നാലെ രോഹിത്തിനെ പ്രശംസിച്ച് നിരവധി പേരാണു രംഗത്തെത്തിയത്. വീരേന്ദർ സേവാഗിനു ശേഷം ഇന്ത്യയ്ക്ക് ടെസ്റ്റിലൊരു വെടിക്കെട്ട് ഓപ്പണറെ ലഭിച്ചു എന്നായിരുന്നു കൂടുതൽ പേരും അഭിപ്രായപ്പെട്ടത്.
Also Read:'മായങ്കജാലം'; കന്നി സെഞ്ചുറി ഇരട്ട സെഞ്ചുറിയാക്കി മായങ്ക്, ചരിത്രം വഴി മാറി
എന്നാൽ ഇന്ത്യൻ ഇതിഹാസം വി.വി.എസ്.ലക്ഷമണിന് ഇക്കാര്യത്തിലൊരു വ്യത്യസ്ത നിലപാടാണുള്ളത്. വീരേന്ദർ സേവാഗിനെ പോലെ ബാറ്റ് ചെയ്യുന്നത് ഇന്ത്യയുടെ മറ്റൊരു ഓപ്പണർ മായങ്ക് അഗർവാളാണെന്നാണു ലക്ഷ്മൺ പറയുന്നത്. ഭയമില്ലാതെ ബാറ്റ് വീശുന്നതും മനക്കരുത്തും മുൻ താരം വീരേന്ദർ സേവാഗിനെ ഓർമപ്പെടുത്തുന്നുവെന്നു ലക്ഷ്മൺ പറഞ്ഞു.
Also Read:ടെസ്റ്റ് റാങ്കിങ്ങിലും മുന്നിലേക്ക് കുതിച്ച് രോഹിത് ശർമ്മ; വിരാട് കോഹ്‌ലിക്ക് തിരിച്ചടി
"മായങ്ക് മികച്ച ബാറ്റ്സ്‌മാനാണ്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നതു പോലെയാണു വിശാഖപട്ടണം ടെസ്റ്റിലും കളിച്ചത്. സാധാരണയായി ആഭ്യന്തര ക്രിക്കറ്റിലെ ശൈലിയില്‍ ചെറിയ മാറ്റം അന്താരാഷ്‌ട്ര മത്സരങ്ങളില്‍ താരങ്ങള്‍ വരുത്താറുണ്ട്. എന്നാല്‍ മായങ്ക് ഒരേ ശൈലിയില്‍ കളിക്കുന്നു. മായങ്ക് ഭയമില്ലാതെ ബാറ്റ് വീശുന്നതും മനക്കരുത്തും മുൻ താരം വീരേന്ദർ സേവാഗിനെ ഓർമപ്പെടുത്തുന്നു," ലക്ഷ്‌മണ്‍ വ്യക്തമാക്കി.
Also Read: എന്തുവാ മക്കളെ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി കോഹ്‌ലിയുടെയും ജഡേജയുടെയും ആംഗ്യഭാഷ
ദക്ഷിണാഫ്രിക്കക്കെതിരെ 215 റൺസാണ് മായങ്ക് സ്വന്തമാക്കിയത്. ആറ് സിക്സും 23 ഫോറും അടങ്ങുന്നതായിരുന്നു മായങ്കിന്റെ ഇന്നിങ്സ്. വിരേന്ദര്‍ സെവാഗിനു ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഡബിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണു മായങ്ക്. ആദ്യ സെഞ്ചുറി നേടുന്ന താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറില്‍ മായങ്കിന്റെ സ്ഥാനം മൂന്നാമത്. കരുണ്‍ നായരുടെ 303, വിനോദ് കാംബ്ലിയുടെ 224 എന്നിവയാണു മുന്നിലുള്ളത്. കരുണ്‍ നായര്‍ക്കും വിനോദ് കാംബ്ലിയ്ക്കും ദിലീപ് സര്‍ദേശായിക്കും ശേഷം കന്നി സെഞ്ചുറി ഡബിള്‍ സെഞ്ചുറിയാക്കി മാറ്റിയ നാലാമത്തെ ബാറ്റ്‌സ്മാനാണു മായങ്ക്. ടെസ്റ്റ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന 23-ാമത്തെ ഇന്ത്യന്‍ താരമാണു മായങ്ക്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.