/indian-express-malayalam/media/media_files/uploads/2020/11/kohli-sledges.jpg)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിലെ എലിമിനേറ്റർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി സൺറൈസേഴ്സ് ഹൈദരാബാദ് ക്വാളിഫയറിന് യോഗ്യത നേടുകയുണ്ടായി. ആറു വിക്കറ്റിനായിരുന്നു ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സിന്റെ വിജയം. 13-ാം സീസണിലും കിരീടമെന്ന മോഹം സാക്ഷാത്കരിക്കാനാകാതെ കോഹ്‌ലിപ്പട നാട്ടിലേക്ക്. മത്സരത്തിൽ ബാറ്റിങ്ങിൽ പരാജയപ്പെട്ട കോഹ്‌ലി എന്നാൽ എതിരാളികളെ തളർത്താൻ മറ്റൊരു ആയുധം പുറത്തെടുത്തു, സ്ലെഡ്ജിങ്.
Also Read: കോഹ്‌ലി ആർസിബി നായകസ്ഥാനം ഒഴിയണം; തുറന്നടിച്ച് ഗംഭീർ
132 റൺസെന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ ശ്രീവത്സ് ഗോസ്വാമിയെ നഷ്ടമായത് തിരിച്ചടിയായി. മുഹമ്മദ് സിറാജിന്റെ ആ ബ്രേക്ക് ത്രൂ ബാംഗ്ലൂർ പ്രതീക്ഷകൾക്ക് ജീവൻ നൽകുന്നത് കൂടിയായിരുന്നു. എന്നാൽ നായകനൊപ്പം ക്രീസിൽ നിലയുറപ്പിച്ച മനീഷ് പാണ്ഡെ ബാംഗ്ലൂരിന് വെല്ലുവിളിയാകുമെന്ന ഘട്ടത്തിലാണ് താരത്തിനെതിരെ സ്ലെഡ്ജിങ്ങുമായി കോഹ്‌ലിയെത്തിയത്.
Also Read: അക്കളി കോഹ്‌ലിയോട് നടക്കില്ല; ഓസിസ് താരങ്ങൾക്ക് മുന്നറിയിപ്പുമായി സ്റ്റീവ് വോ
മൂന്നാമനായി ക്രീസിലെത്തിയ മനീഷ് പാണ്ഡെയെ തളർത്താൻ " ഇവൻ ഇന്ന് അടിക്കാനൊന്നും പോകുന്നില്ല" എന്നായിരുന്നു കോഹ്‌ലി പറഞ്ഞത്. എന്നാൽ മനീഷ് അതിലൊന്നും കുലുങ്ങിയില്ല. അടുത്ത പന്ത് ബൗണ്ടറിക്ക് മുകളിലൂടെ സിക്സർ പായിച്ച് തന്നെ മനീഷ് പാണ്ഡെ കോഹ്‌ലിക്ക് ഉത്തരം നൽകി. 21 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും അടക്കം പ്രയാസമേറിയ പിച്ചിൽ 24 റൺസുമായാണ് താരം ക്രീസ് വിട്ടത്.
Also Read: തലയുയർത്തി ദേവ്‌ദത്ത് പടിക്കൽ; ലക്ഷ്യം ഇന്ത്യൻ ടീം
മത്സരത്തിൽ ആറു വിക്കറ്റിനായിരുന്നു ബാംഗ്ലൂരിനെതിരെ ഹൈദരാബാദിന്റെ വിജയം. ബോളർമാരോടൊപ്പം ബാറ്റിങ്ങിൽ കെയ്ൻ വില്യംസണും തിളങ്ങിയതോടെയാണ് ജയം ഹൈദരാബാദ് സ്വന്തമാക്കിയത്. താരം അർധസെഞ്ചുറി നേടിയപ്പോൾ ബാറ്റിങ്ങിലും ബോളിങ്ങിലും മിന്നും പ്രകടനം പുറത്തെടുത്ത ജേസൺ ഹോൾഡറും ഹൈദരാബാദിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.