scorecardresearch

100 നോട്ട് ഔട്ട്; ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിരാട് കോഹ്ലിക്ക് മറ്റൊരു റെക്കോർഡും

3276 റൺസാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ മാത്രം കോഹ്ലി അടിച്ചുകൂട്ടിയത്

3276 റൺസാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ മാത്രം കോഹ്ലി അടിച്ചുകൂട്ടിയത്

author-image
Sports Desk
New Update
Virat Kohli | Chinnaswamy stadium

ചിത്രം: എക്സ്

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ നടക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ നാലം ഐപിഎൽ മത്സരത്തിൽ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി വിരാട് കോഹ്ലി. മത്സരം നടക്കുന്ന ബെംഗളൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിരാട് കോഹ്‌ലി തൻ്റെ നൂറാം ട്വൻ്റി20 മത്സരമാണ് കളിക്കുന്നത്.

Advertisment

റോയൽ ചലഞ്ചേഴ്സിന്റെ ഹോം ഗ്രൗണ്ടാണ് ചിന്നസ്വാമി സ്റ്റേഡിയം. 3276 റൺസാണ് ഈ സ്റ്റേഡിയത്തിൽ മാത്രം കോഹ്ലി അടിച്ചുകൂട്ടിയത്. ചിന്നസ്വാമി സ്റ്റേഡിത്തിൽ ഒരു കളിക്കാരൻ നേടുന്ന ഏറ്റവും ഉയർന്ന റൺസാണിത്. 141.75 സ്ട്രെക്ക് റേറ്റിൽ 39.95 ശരാശരിയിലാണ് കോഹ്ലിയുടെ ഈ നേട്ടം. നാല് സെഞ്ച്വറികളും 25 അർധസെഞ്ചുറികളും ഉൾപ്പെടുന്നതാണ് വേദിയിലെ മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ പ്രകടനം.

വിരാട് കോഹ്ലിയുടെ ഏറ്റവും ഉയർന്ന ഐപിഎൽ സ്കോർ നേടിയതും ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു.  2016ൽ കിംഗ്‌സ് ഇലവൻ പഞ്ചാബിനെതിരെയാണ് 50 പന്തുകളിൽ 113 റൺസ് നേടിയത്.

Advertisment

കോഹ്ലിയുടെ 100-ാം മത്സരത്തിൽ, ടോസ് നേടിയ ബെംഗളൂരു ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് ബൗളിങ് തിരഞ്ഞെടുത്തു. നിക്കോളാസ് പൂരനെ മാറ്റി, കെഎൽ രാഹുലിനെ നായകസ്ഥാനം ഏൽപ്പിച്ചാണ് ലഖ്‌നൗവ് കളത്തിലിറങ്ങുന്നത്.

നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിൻ്റുമായി പട്ടികയിൽ എട്ടാം സ്ഥാനത്താണ് റോയൽ ചലഞ്ചേഴ്‌സ്. കഴിഞ്ഞയാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലെ കനത്ത തോൽവിക്ക് ശേഷം ബെംഗളൂരുവിന്റെ നെറ്റ് റൺ നിരക്ക് -0.71 ആയി കുറഞ്ഞിരുന്നു. വനിതാ ടീം ഈ വർഷത്തെ ഐപിഎൽ കിരീടം നേടിയതിന് പിന്നാലെ പുരുഷ ടീമും, പ്രഥമ ഐപിഎൽ കിരീടം സ്വന്തമാക്കുമെന്ന് ആത്മവിശ്വാസത്തിലാണ് ആർസിബി ആരാധകർ. 

Read More

Royal Challengers Banglore Virat Kohli

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: