/indian-express-malayalam/media/media_files/2025/06/04/mfy1wVOzd53tWnJSRmAc.jpg)
Virat Kohli
Virat Kohli Royal Challengers Bengaluru: ഐപിഎൽ കിരീട ജയം ആഘോഷിക്കുന്നതിന് ഇടയിൽ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തം ഇന്ത്യൻ ക്രിക്കറ്റിലെ കറുത്ത ഏടായിരുന്നു. 11 പേർക്ക് ജീവൻ നഷ്ടമായ ആ ആൾക്കൂട്ട ദുരന്തം നടന്ന് 91 ദിവസത്തിന് ശേഷം ആദ്യമായി ഔദ്യോഗികമായി പ്രതികരിച്ച് വിരാട് കോലി. എന്നെന്നും ഓർക്കപ്പെടേണ്ട ദിവസം ഇങ്ങനെയായി മാറിയതിൽ ദുഃഖമുണ്ടെന്ന് കോഹ്ലി പറഞ്ഞു.
ആരാധകരുടെ നഷ്ടം തങ്ങളുടേത് കൂടിയാണ്. ഫ്രാഞ്ചൈസിയുടെ ചരിത്രത്തിൽ എക്കാലവും ഓർക്കപ്പെടേണ്ട ദിവസം ഇങ്ങനെയായി മാറിയതിൽ ദുഃഖമുണ്ട്. ഇനി മുതൽ ആരാധകരുടെ സുരക്ഷിതത്വം എല്ലാ അർത്ഥത്തിലും ഉത്തരവാദിത്വത്തോടെ ഉറപ്പാക്കും, കോഹ്ലിയുടെ പ്രസ്താവന ആർസിബി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. മരിച്ചവരുടെ കുടംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കചേരുന്നുവെന്നും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും കോഹ്ലി പ്രസ്താവനയിൽ പറഞ്ഞു.
“Nothing in life really prepares you for a heartbreak like June 4th. What should’ve been the happiest moment in our franchise’s history… turned into something tragic. I’ve been thinking of and praying for the families of those we lost… and for our fans who were injured. Your… pic.twitter.com/nsJrKDdKWB
— Royal Challengers Bengaluru (@RCBTweets) September 3, 2025
Also Read: Sanju Samson: തിലകിന് പകരം സഞ്ജുവിനെ ഇറക്കണം; കാരണങ്ങൾ നിരത്തി മുഹമ്മദ് കൈഫ്
ജൂൺ നാലിന് ആണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് ജീവൻ നഷ്ടമായത്. മരിച്ചവരുടെ കുടുംബത്തിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 25 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിരുന്നു.
Also Read: 'ആ പ്രശ്നം അനാവശ്യമായി വഷളാക്കുന്നതെന്തിന്?' ലളിത് മോദിക്കെതിരെ അശ്വിൻ
18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കിരീട നേട്ടം ആഘോഷമാക്കാൻ ആരാധകർ ഒഴുകിയെത്തുകയായിരുന്നു. എന്നാൽ ഇത്രയും ആൾക്കൂട്ടം വരുന്നത് മുൻപിൽ കണ്ട് വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും ഒരുക്കിയിരുന്നില്ല.
Also Read: എനിക്ക് തെറ്റുപറ്റി; അതിൽ ലജ്ജിക്കുന്നു; ലളിത് മോദി സ്വാർഥനെന്ന് ഹർഭജൻ സിങ്
ദുരന്തത്തിൽ 55 പേര്‍ക്ക് പരിക്കേറ്റിരുന്നു. പുറത്ത് ആരാധകർ തിക്കിലും തിരക്കിലും പെട്ട് പിടഞ്ഞ് വീഴുമ്പോഴും സ്റ്റേഡിയത്തിനുള്ളിൽ കളിക്കാർ കിരീട നേട്ടം ആഘോഷിച്ചു. ഇതിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. രണ്ട് ലക്ഷത്തോളം ആരാധകർ സ്റ്റേഡിയത്തിലേക്കും സ്റ്റേഡിയം പരിസരത്തേക്കും എത്തിയതായാണ് കണക്കാക്കുന്നത്. പരിക്കേറ്റ ആരാധകരെ സഹായിക്കുന്നതിനായി ഫ്രാഞ്ചൈസി 'ആര്‍സിബി കെയേഴ്‌സ്' എന്ന പേരില്‍ ഒരു ഫണ്ട് രൂപീകരിച്ചിരുന്നു. ആര്‍സിബി മാനേജ്മെന്‍റിനെതിരെ പൊലീസ് നിയമനടപടികൾ തുടങ്ങിയിരുന്നു.
Read More: Sanju Samson: ആ 9 സിക്സുകൾ ഗംഭീറിനുള്ള സന്ദേശമാണ്; വിയർപ്പൊഴുക്കി സഞ്ജു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.