scorecardresearch

വിരാട് കോഹ്‌ലി മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു, അത് ഭയപ്പെടുത്തുന്ന കാര്യമാണ്: സ്റ്റീവ് സ്മിത്ത്

സമയത്തിനനുസരിച്ച് കോഹ്‌ലി മികച്ചതാകുന്നു, ഇത് എല്ലാ എതിരാളികളെയും ഭയപ്പെടുത്തുന്ന കാര്യമാണ്

സമയത്തിനനുസരിച്ച് കോഹ്‌ലി മികച്ചതാകുന്നു, ഇത് എല്ലാ എതിരാളികളെയും ഭയപ്പെടുത്തുന്ന കാര്യമാണ്

author-image
Sports Desk
New Update
India, Australia, Test Cricket

സമകാലിന ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് ഭൂരിപക്ഷം ആളുകളുടെയും മറുപടി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി എന്നായിരിക്കും. 2008ൽ അണ്ടർ 19 ലോകകപ്പ് നേടിത്തന്നത് മുതൽ രാജ്യാന്തര ക്രിക്കറ്റിൽ സജീവമായ കോഹ്‌ലി മികച്ച ബാറ്റ്സ്മാനായും ഇപ്പോൾ മികച്ച നായകനായും ക്രിക്കറ്റിൽ നിറഞ്ഞ് നിൽക്കുകയാണ്. ഓരോ തവണ ബാറ്റേന്തുമ്പോഴും റെക്കോർഡുകൾ തിരുത്തിക്കുറിച്ചും പുതിയ റെക്കോർഡുകളും എഴുതിച്ചേർത്തും കരിയർ മുന്നോട്ട് പോകുന്ന താരം ഏത് പേരുകേട്ട ബോളർക്കും വെല്ലുവിളിയാണ്.

Advertisment

Also Read: യാഥാർത്ഥ്യബോധമില്ലാത്ത ലക്ഷ്യങ്ങളില്ലെങ്കിൽ, സാധാരണക്കാരനാകും; 2023 ലോകകപ്പ് കളിക്കാമെന്ന വിശ്വസമുണ്ടെന്ന് ശ്രീശാന്ത്

ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന്റെ അഭിപ്രായത്തിൽ, സമയത്തിനനുസരിച്ച് കോഹ്‌ലി മികച്ചതാകുന്നു, ഇത് എല്ലാ എതിരാളികളെയും ഭയപ്പെടുത്തുന്ന കാര്യമാണ്. വർഷങ്ങളായി സൗഹൃദം പുലർത്തുന്ന താരങ്ങളാണ് ഇരുവരും.

വിരാട് എനിക്ക് വളരെക്കാലമായി അറിയാം. 2007 ബ്രിസ്ബേനിലെ അക്കാദമിയുടെ ഭാഗമായിരുന്നപ്പോൾ മുതൽ. ഞങ്ങൾ രണ്ടുപേരും മൈതാനത്ത് നിന്ന് ഒരുപാട് സംസാരിച്ചിട്ടുണ്ട്. നിങ്ങളുടെ ടീമിനായി കളിക്കുമ്പോൾ അത്തരം കാര്യങ്ങൾ സംഭവിക്കുകയും നിങ്ങളുടെ വികാരങ്ങൾ ചിലപ്പോൾ നിയന്ത്രണാതീതമാവുകയും ചെയ്യും. ഇപ്പോൾ അവൻ കൂടുതൽ മെച്ചപ്പെട്ടുവരുന്നു, അത് ഭയപ്പെടുത്തുന്ന കാര്യമാണ്," സ്മിത്ത് പറഞ്ഞു.

Advertisment

Also Read: ആ പന്തുകളില്‍ സച്ചിന്‍ പുറത്തായിരുന്നില്ല; സ്റ്റീവ് ബക്‌നറുടെ കുമ്പസാരം

ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും തന്റെ മികവ് നിലനിർത്തിക്കൊണ്ട് പോകാൻ സാധിക്കുന്ന താരമാണ് വിരാട് കോഹ്‌ലി. ഏകദിന-ടി20-ടെസ്റ്റ് ഫോർമാറ്റുകളിൽ 50 ശതമാനത്തിന് മുകളിൽ റൺശരാശരിയുള്ള ഏകതാരവും കോഹ്‌ലിയാണ്. ഇന്ത്യൻ കുപ്പായത്തിൽ 86 ടെസ്റ്റ് മത്സരങ്ങളിലും 248 ഏകദിന മത്സരങ്ങളിലും 82 ടി20 മത്സരങ്ങളിലും കളിച്ച് കോഹ്‌ലിയുടെ അക്കൗണ്ടിൽ 20000ലധികം റൺസുണ്ട്.

Virat Kohli Steve Smith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: