ക്രിക്കറ്റ് ലോകത്തെ ആദരണീയനായ വ്യക്തിത്വമാണ് അമ്പയറായ സ്റ്റീവ് ബക്‌നറുടേത്. അദ്ദേഹം വിരമിച്ചിട്ട് 11 വര്‍ഷമായി. അടുത്തിടെ അദ്ദേഹം ബാര്‍ബഡോസില്‍ മേസണ്‍ ആന്റ് ഗസ്റ്റ് എന്ന റേഡിയോ പരിപാടിയില്‍ മനസ്സ് തുറന്നു. അതില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെ തെറ്റായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി. രണ്ട് തവണയാണ് സച്ചിനെതിരെ തെറ്റായ തീരുമാനങ്ങള്‍ എടുത്തത്.

ഒരു അമ്പയറും തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബക്‌നര്‍ പറഞ്ഞു. അത് അമ്പയറുടെ ഭാവിയെ അവതാളത്തിലാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: വിദേശ മണ്ണിൽ ഇന്ത്യയെ വിജയിപ്പിക്കാൻ പ്രചോദിപ്പിച്ച നേതാവാണ് സൗരവ് ഗാംഗുലി: ശ്രീകാന്ത്

“തെറ്റ് മനുഷ്യ സഹജമാണ്. ഒരിക്കല്‍ ഓസ്‌ത്രേലയയില്‍ വച്ച് വിക്കറ്റിന് മുകളിലൂടെ പോകുകയായിരുന്ന പന്തില്‍ എല്‍ബിഡബ്ല്യു നല്‍കി. മറ്റൊരിക്കല്‍ ഇന്ത്യയില്‍ വച്ച് വിക്കറ്റിന് പിന്നില്‍ പിടികൂടിയതും തെറ്റായി വിധിച്ചതാണ്. പന്ത് ബാറ്റിലുരസിയിരുന്നില്ല. എന്നാല്‍, മത്സരം ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുകയും നിങ്ങള്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആയിരിക്കുകയും ഇന്ത്യ ബാറ്റിങ് ചെയ്യുകയും ചെയ്യുന്ന അവസ്ഥയില്‍ നിങ്ങള്‍ ഒന്നും കേള്‍ക്കുകയില്ല. കാരണം, ഒരു ലക്ഷം കാണികളാണ് ശബ്ദമുണ്ടാക്കുന്നത്. അവ തെറ്റുകളായിരുന്നു. എനിക്ക് വിഷമമുണ്ടായിരുന്നു,” മനുഷ്യന് തെറ്റു പറ്റുന്നതും തെറ്റുകള്‍ അംഗീകരിക്കുകയും ചെയ്യുന്നത് ജീവിതത്തിന്റെ ഭാഗമാണെന്ന് ബക്‌നര്‍ പറഞ്ഞു.

വിരമിച്ചശേഷം ന്യൂയോര്‍ക്കിലാണ് ബക്‌നര്‍ വസിക്കുന്നത്. സച്ചിന്റെ പക്കല്‍ എല്ലാത്തരം ഷോട്ടുകളും ഉള്ളതിനാല്‍ അദ്ദേഹത്തിന് ഏത് തരം ഷോട്ടുകളും കളിക്കാന്‍ കഴിയുമെന്നതാണ് അദ്ദേഹത്തിന്റെ മഹത്വമെന്ന് ബക്‌നര്‍ പറഞ്ഞു.

എന്നാല്‍, താന്‍ കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരാണെന്ന ചോദ്യത്തിന് ബ്രയാന്‍ ലാറ എന്ന ഉത്തരമാണ് അദ്ദേഹം നല്‍കിയത്. ഒഴുകുന്ന കവിതയെന്നാണ് അദ്ദേഹം ലാറയെ വിശേഷിപ്പിച്ചത്.

Read in English: Umpire Steve Bucknor recalls wrong decisions he made against Sachin Tendulkar

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook