scorecardresearch

'കോഹ്ലിക്ക് എന്താ കൊമ്പുണ്ടോ?' ഫിറ്റ്നസ് ടെസ്റ്റ് ലണ്ടനിൽ; ആഞ്ഞടിച്ച് ആരാധകർ

Virat Kohli's Fitness Test: ഓസ്ട്രേലിയക്കെതിരെ അടുത്തമാസം നടക്കുന്ന ഏകദിന പരമ്പര മുൻപിൽ കണ്ടാണ് രോഹിത്തിനോടും കോഹ്ലിയോടും ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാവാൻ ബിസിസിഐ നിര്‍ദേശിച്ചത്

Virat Kohli's Fitness Test: ഓസ്ട്രേലിയക്കെതിരെ അടുത്തമാസം നടക്കുന്ന ഏകദിന പരമ്പര മുൻപിൽ കണ്ടാണ് രോഹിത്തിനോടും കോഹ്ലിയോടും ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാവാൻ ബിസിസിഐ നിര്‍ദേശിച്ചത്

author-image
Sports Desk
New Update
Virat Kohli | ind vs Eng

Virat Kohli's Fitness Test: വിരാട് കോഹ്ലിക്ക് ലണ്ടനില്‍ ഫിറ്റ്നെസ് ടെസ്റ്റ് നടത്താന്‍ ഇളവ് നല്‍കി ബിസിസിഐക്കെതിരെ വിമര്‍ശനം ശക്തം. ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ രോഹിത് ശർമ, ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ​ ഉൾപ്പെടെയുള്ളവർ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള സെന്‍റര്‍ ഓഫ് എക്സലന്‍സിലെത്തിയാണ് ഫിറ്റ്നസ് ടെസ്റ്റ് നടത്തിയത്. കോഹ്ലിക്ക് മാത്രം എന്തിന് ഇളവ് അനുവദിച്ചു എന്നാണ് ബിസിസിഐക്ക് നേരെ ഉയരുന്ന ചോദ്യം.

Advertisment

ട്വന്റി20യിൽ നിന്ന് വിരമിച്ചതിനാൽ രോഹിത്തും കോഹ്ലിയും ഏഷ്യാ കപ്പിനില്ല. ഓസ്ട്രേലിയക്കെതിരെ അടുത്തമാസം നടക്കുന്ന ഏകദിന പരമ്പര മുൻപിൽ കണ്ടാണ് രോഹിത്തിനോടും കോഹ്ലിയോടും ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാവാൻ ബിസിസിഐ നിര്‍ദേശിച്ചത്. രോഹിത്, സൂര്യകുമാർ യാദവ്ഉൾപ്പെടെയുള്ള താരങ്ങള്‍ സെന്‍റര്‍ ഓഫ് എക്സലന്‍സിലെത്തി ഫിറ്റ്നെസ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി.

Also Read: Sanju Samson: തിലകിന് പകരം സഞ്ജുവിനെ ഇറക്കണം; കാരണങ്ങൾ നിരത്തി മുഹമ്മദ് കൈഫ്

യോയോ ടെസ്റ്റിന് പുറമെ ഇത്തവണ ബ്രോങ്കോ ടെസ്റ്റ് കൂടി ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും ഫിറ്റ്നസുള്ള കളിക്കാരനായാണ് കോഹ്ലിയെ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ കോഹ്ലി ഈ ടെസ്റ്റുകള്‍ അനായാസം പാസാകുമെന്ന് ഉറപ്പാണ്. എന്നാൽ കോഹ്ലിക്ക് നിയമത്തില്‍ ഇളവ് നല്‍കിയത് പുതിയ വിവാദത്തിനാണ് തിരികൊളുത്തുന്നത്.

Advertisment

Also Read: 'ആ പ്രശ്നം അനാവശ്യമായി വഷളാക്കുന്നതെന്തിന്?' ലളിത് മോദിക്കെതിരെ അശ്വിൻ

ഐപിഎല്ലിന് ശേഷം കുടുംബവുമായി ലണ്ടനിലാണ് കോഹ്ലി കഴിയുന്നത്. പിന്നെ ഇന്ത്യയിലേക്ക് തിരികെ വന്നിട്ടില്ല. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം കാണാന്‍ രോഹിത് വന്നിരുന്നു. എന്നാൽ ലണ്ടനിലുണ്ടായിട്ടും ഇന്ത്യയുടെ കളി കാണാന്‍ കോഹ്ലി വരാതിരുന്നത് ചർച്ചയായിരുന്നു.

Also Read: എനിക്ക് തെറ്റുപറ്റി; അതിൽ ലജ്ജിക്കുന്നു; ലളിത് മോദി സ്വാർഥനെന്ന് ഹർഭജൻ സിങ്

അതേസമയം ലണ്ടനില്‍ കോഹ്ലി ബാറ്റിങ് പരിശീലനം നടത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. ആദ്യം ടി20യില്‍ നിന്നും പിന്നാലെ ടെസ്റ്റിൽ നിന്നും വിരമിച്ച കോഹ്ലിയും രോഹിത്തും ഏകദിനങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ കളിക്കുന്നത്. 2027ലെ ഏകദിന ലോകകപ്പില്‍ കളിക്കുക എന്നതാണ് കോഹ്ലിയുടെയും രോഹിത്തിന്‍റെയും ലക്ഷ്യം. എന്നാൽ ബിസിസിഐ ഇതിന് അനുവദിക്കുമോ എന്നത് വ്യക്തമല്ല.

Read More: Sanju Samson: ആ 9 സിക്സുകൾ ഗംഭീറിനുള്ള സന്ദേശമാണ്; വിയർപ്പൊഴുക്കി സഞ്ജു

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: