/indian-express-malayalam/media/media_files/uploads/2019/06/kohli.jpg)
രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യ സമ്മാനിച്ച രണ്ട് അതുല്ല്യ പ്രതിഭകളാണ് സച്ചിൻ ടെൻഡുൽക്കറും വിരാട് കോഹ്‌ലിയും. ഒരു കാലത്ത് ക്രിക്കറ്റിൽ അസാധ്യമെന്ന് കരുതിയ പല നേട്ടങ്ങളും ആദ്യം എത്തിപിടിച്ചത് സച്ചിൻ ടെൻഡുൽക്കറായിരുന്നു. 100 സെഞ്ചുറികളും ഇരട്ട സെഞ്ചുറിയുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. അതേസമയം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയാകട്ടെ ഈ റെക്കോർഡുകളെല്ലാം അതിവേഗം തിരുത്തിയെഴുതി മുന്നേറുകയാണ്.
ഇന്ത്യയുടെ റൺ മെഷ്യനായി അറിയപ്പെടുന്ന കോഹ്‌ലി ഇതിനോടകം പല റെക്കോർഡുകളും തന്റെ പേരിലാക്കി കഴിഞ്ഞു. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായാണ് കോഹ്‌ലിയെ പരിഗണിക്കുന്നത്.
Also Read: പാക്കിസ്ഥാനോട് മത്സരശേഷം ഇന്ത്യ മാപ്പ് ചോദിക്കും വിധം അവരെ പരാജയപ്പെടുത്തിയിട്ടുണ്ട്: അഫ്രീദി
സെഞ്ചുറികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് ഇപ്പോഴും സച്ചിൻ ടെൻഡുൽക്കർ തന്നെയാണ്. ടെസ്റ്റിലെ 51 സെഞ്ചുറികളും ഏകദിനത്തിലെ 49 സെഞ്ചുറികളും ഉൾപ്പടെ 100 സെഞ്ചുറികളെന്ന സച്ചിന്റെ നേട്ടത്തിന് പിന്നിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ കോഹ്‌ലി. ടെസ്റ്റിലെ 27ഉം ഏകദിനത്തിൽ 43ഉം അടക്കം 70 സെഞ്ചുറികൾ ഇതിനോടകം നേടി കഴിഞ്ഞ കോഹ്‌ലിക്ക് മുന്നിലുള്ളത് മുൻ ഓസിസ് നായകൻ റിക്കോ പോണ്ടിങ് മാത്രമാണ്, 71 സെഞ്ചുറികൾ.
Also Read: 'സ്റ്റംപിനു പിറകിൽ മഹിഭായ് ഉണ്ടെങ്കിൽ എനിക്ക് ആത്മവിശ്വാസത്തോടെ ബൌൾ ചെയ്യാം': കുൽദീപ് യാദവ്
നിലവിലെ ഫോം തുടർന്നാൽ 100 സെഞ്ചുറികളെന്ന സച്ചിന്റെ നേട്ടം കോഹ്‌ലിക്ക് അനായാസം മറികടക്കാൻ സാധിക്കുമെന്ന് മുൻ ഓസിസ് താരം ബ്രാഡ് ഹോഗ് പറഞ്ഞു. "കോഹ്‌ലിക്ക് ഉറപ്പായും അതിന് സാധിക്കും. സച്ചിൻ ടെൻഡുൽക്കർ കളിച്ചിരുന്ന സമയത്തിനേക്കാൾ ഇപ്പോൾ ഫിറ്റ്നസ് ലെവൽ ഒരുപാട് മികച്ചതാണ്. നിലവിൽ ഗുണനിലവാരമുള്ള ഫിറ്റ്നെസ് പരിശീലകരെയും ടീമിനൊപ്പം തന്നെ ഫിസിയോകളെയും ഡോക്ടർമാരെയും ലഭിക്കുന്നുണ്ട്," ബ്രാഡ് ഹോഗ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.