/indian-express-malayalam/media/media_files/uploads/2019/05/Vinesh-Bajrang.jpg)
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ബജ്‌റംഗ് പുനിയയെയും വിനേഷ് ഫോഘട്ടിനെയും നാമനിര്‍ദേശം ചെയ്തു.റസ്‌ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇരുവരേയും നാമനിര്‍ദ്ദേശം ചെയ്തത്. ബജ്‌റംഗ് ഏഷ്യന്‍ ചാമ്പ്യനും വിനേഷ് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവുമാണ്.
65 കിലോ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരമായ ബജ്‌റംഗ് കഴിഞ്ഞയാഴ്ചയാണ് ഏഷ്യന്‍ ചാമ്പ്യനായത്. ജക്കാര്‍ത്ത ഏഷ്യാഡിലും ബജ്‌റംഗ് സ്വര്‍ണം നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് വിനേഷ് ഫോഘട്ട്. ഗുസ്തിയില്‍ രാജ്യത്തിന് നിരവധി മെഡലുകള്‍ നേടി തന്നെ ഫോഘട്ട് കുടുംബത്തില്‍ നിന്നുമാണ് വിനേഷ് വരുന്നത്.
Read More: Asian Games 2018: അഭിമാനമായി വീണ്ടുമൊരു ഫോഘട്ട്; ചരിത്രം കുറിച്ച് വിനേഷ് ഫോഘട്ടിന് സ്വർണം
ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറും മലയാളിയുമായി പിആര്‍ ശ്രീജേഷിനെ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരത്തിന് ഹോക്കി ഇന്ത്യ നാമനിര്‍ദ്ദേശം ചെയ്തിരുന്നു. മൂന്ന് താരങ്ങളെ അര്‍ജുന അവാര്‍ഡിനും നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. മിഡ് ഫീല്‍ഡര്‍ ചിങ്ലെന്‍സാന സിങ്, ഫോര്‍വേഡ് അക്ഷദീപ് സിങ്, വനിതാ താരം ദീപിക എന്നിവരെയാണ് അര്‍ജുന അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്തത്.
ആര്‍പി സിങ്ങിനേയും സന്ദീപ് കൗറിനേയും ധ്യാന്‍ ചന്ദ് അവാര്‍ഡിനും നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. പരിശീലകരായ ബല്‍ജീത് സിങ്, ബിഎസ് ചൗഹാന്‍, രമേശ് പത്താനിയ എന്നിവരെ ദ്രോണാചാര്യ പുരസ്‌കാരത്തിനായും നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.
ശ്രീജേഷിന് പുറമെ ജാവലിന്‍ താരം നീരജ് ചോപ്രയേയും ഖേല്‍ രത്നയ്ക്കായി നാമനിര്‍ദ്ദേശം ചെയ്തിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി നീരജ് സ്വര്‍ണം നേടിയിരുന്നു. ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷനാണ് നീരജിനെ നാമനിര്‍ദ്ദേശം ചെയ്തത്. കോമണ്‍വെല്‍ത്തില്‍ സ്വര്‍ണം നേടിയിട്ടുള്ള നീരജിന് കഴിഞ്ഞ വര്‍ഷം രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കിയിരുന്നു. കഴിഞ്ഞവര്‍ഷവും നീരജിനെ ഖേല്‍ രത്നയ്ക്കായി നാമനിര്‍ദ്ദേശം ചെയ്തിരുന്നുവെങ്കിലും പുരസ്‌കാരം ലഭിച്ചിരുന്നില്ല.
Also Read: 'പെണ്ണ് പുലിയാണ് മോനേ!'; ചേച്ചിയുടെ കണ്ണീരിന് സ്വര്‍ണ്ണം കൊണ്ട് മറുപടി പറഞ്ഞ വിനേഷ് , വീഡിയോ
അത്ലറ്റിക്സില്‍ നിന്നും തേജീന്ദര്‍ പാല്‍ സിങ്, അര്‍പിന്ദര്‍ സിങ്, മഞ്ജിത് സിങ്, സ്വപ്ന ബര്‍മ്മന്‍, ധ്യുതി ചന്ദ് എന്നിവരേയും അര്‍ജുന അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി, വെയ്റ്റ് ലിഫ്റ്റിങ് താരം മീരാഭായ് ചാനു എന്നിവര്‍ക്കായിരുന്നു പോയ വര്‍ഷം ഖേല്‍ രത്ന ലഭിച്ചത്.
അര്‍ജുന അവാര്‍ഡിന് നാല് ക്രിക്കറ്റ് താരങ്ങളുടെ പേര് ബിസിസിഐ ശുപാര്‍ശ ചെയ്തിരുന്നു. മൂന്ന് പുരുഷ താരങ്ങളെയും ഒരു വനിത താരത്തിനെയുമാണ് അര്‍ജുന അവാര്‍ഡിന് വേണ്ടി ബിസിസിഐയുടെ അഡ്മിനിസ്‌ട്രേറ്റിവ് ബോഡി ശുപാര്‍ശ ചെയ്തിരിക്കുന്നത് പൂനം യാദവാണ് പട്ടികയിലെ ഏക വനിത താരം. പേസര്‍മാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് പുറമെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ബിസിസിഐ നല്‍കിയ അന്തിമ പട്ടികയില്‍ ഇടംപിടിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us