Asian Games 2018: ജക്കാർത്ത: ഇന്തോനേഷ്യയിൽ നടക്കുന്ന 18-ാം എഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണ്ണം. പുരുഷ ഗുസ്തിയിൽ ബജ്റങ്ക് പൂനിയയാണ് ഇന്ത്യക്ക് ആദ്യ സ്വർണ്ണം സമ്മാനിച്ചത്. 65 കിലോ വിഭാഗത്തിലാണ് ബജ്റങ്കിന്റെ സുവർണ്ണ നേട്ടം. നേരത്തെ 74 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ മുൻ ലോകചാമ്പ്യൻ സുശിൽ കുമാർ ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.
ഇന്നലെ 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ടീമാണ് ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ചത്. 429.9 പോയിന്റുകൾ നേടിയ അപൂർവി ചന്ദേല – രവി കുമാർ സഖ്യം വെങ്കലമെഡൽ സമ്മാനിക്കുകയായിരുന്നു. ഇന്ന് രാവിലെ നടന്ന ആദ്യ ഫൈനലിൽ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ദീപക് കുമാർ വെള്ളിമെഡൽ കരസ്ഥമാക്കി. ഇതോടെ ഇന്ത്യയുടെ മെഡൽ സമ്പാദ്യം മൂന്നായി. 1 സ്വർണ്ണം, 1 വെള്ളി, 1 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യൻ മെഡൽ നേട്ടം.
Asian Games 2018 Live Updates:
6.24 PM: ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് വിനേഷ് ഫോഘട്ട്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിതാ ഗുസ്തി താരമെന്ന നേട്ടമാണ് വിനേഷ് ഫോഘട്ട് സ്വന്തമാക്കിയത്. ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്. ഇതോടെ ആകെ മെഡലുകള്‍ അഞ്ചെണ്ണമായി.
News Flash: GOLD Medal for Vinesh Phogat as she beats Japanese wrestler 4-2 in Final (50 kg). yupeeeeeeee #AsianGames2018 href=”https://t.co/kkKiwM8PA9″>pic.twitter.com/kkKiwM8PA9
— India@AsianGames2018 (@India_AllSports) August 20, 2018
5:45 PM: ഏഷ്യന്‍ ഗെയിംസിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം വെള്ളി. പുരുഷവിഭാഗം ഷൂട്ടിങ് ട്രാപ്പില്‍ ഇരുപതുകാരന്‍ താരം ലക്ഷയ് ആണ് ഇന്ത്യയ്ക്കായി നാലാം മെഡല്‍ വെടിവച്ചിട്ടത്. ഇതേ ഇനത്തില്‍ മല്‍സരിച്ച മാനവ്ജീത് സിങ് സന്ധു നാലാം സ്ഥാനത്തായി. നേരത്തെ, 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാറും ഇന്ത്യയ്ക്കായി വെള്ളി നേടിയിരുന്നു. ഇതോടെ ജക്കാര്‍ത്ത ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടാം നാലായി ഉയര്‍ന്നു. 626.3 പോയിന്റ് നേടിയാണ് 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപകിന്റെ നേട്ടം.
5:30 PM: ഗുസ്തിയില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ച് വിനേഷ് ഫൊഗട്ട് ഫൈനലില്‍ കടന്നു. 50 കിലോഗ്രാം ഫ്രീസ്‌റ്റൈലിലാണ് ഫൊഗട്ട് ഫൈനലിലേക്ക് മുന്നേറിയത്. അതേസമയം, 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ പൂജ ദണ്ഡയും 62 കിലോഗ്രാം വിഭാഗത്തില്‍ സാക്ഷി മാലിക്ക് സെമിയിലെത്തിയെങ്കിലും തോറ്റു.
5:15 PM: പി.വി. സിന്ധു ഇന്ത്യയ്ക്കായി വിജയത്തോടെ തുടക്കമിട്ടെങ്കിലും സൈന നെഹ്വാള്‍ ഉള്‍പ്പെടെയുള്ളവര്‍ തോറ്റതാണ് വിനയായത്. അതേസമയം, പുരുഷ വിഭാഗം ഹാന്‍ഡ്‌ബോള്‍, വനിതാ വിഭാഗം കബഡി എന്നിവയില്‍ ഇന്ത്യ വിജയത്തുടക്കമിട്ടു.