scorecardresearch

വന്‍ ദുരന്തമായ ഡിആര്‍എസ് തീരുമാനങ്ങള്‍; പന്തിനോട് ധോണിയെ കണ്ടുപഠിക്കാന്‍ ആരാധകര്‍

അനാവശ്യമായി ഒരു ഡിആര്‍എസ് ഇന്ത്യ പാഴാക്കുകയും ചെയ്തു

അനാവശ്യമായി ഒരു ഡിആര്‍എസ് ഇന്ത്യ പാഴാക്കുകയും ചെയ്തു

author-image
Sports Desk
New Update
ഇനിയൊരു ഇടവേള; രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് തൽക്കാലം വിട്ടുനിൽക്കാൻ രോഹിത് ശർമ

ആദ്യമായാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ ഒരു ട്വന്റി 20 മത്സരത്തില്‍ പരാജയപ്പെടുന്നത്. ഇതുവരെ ഇരു ടീമുകളും ഒന്‍പതു തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. ഇതില്‍ എട്ടു തവണയും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. കരുത്തരായ ഇന്ത്യയ്‌ക്കെതിരെ കന്നി വിജയമാണ് ബംഗ്ലാദേശ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ സ്വന്തമാക്കിയത്.

Advertisment

ഇന്ത്യയുടെ തോല്‍വിക്കു പ്രധാന കാരണമായി ക്രിക്കറ്റ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത് ഡിആര്‍എസ് (ഡിസിഷന്‍ റിവ്യൂ സിസ്റ്റം) തീരുമാനങ്ങളിലെ പിഴവുകളാണ്. അതില്‍ വിമര്‍ശനങ്ങളെല്ലാം ചെന്നു തറയ്ക്കുന്നത് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ നെഞ്ചത്തും.

Read Also: ചരിത്രം രചിച്ച് ബംഗ്ലാദേശ്; ഇന്ത്യക്കെതിരെ ആദ്യ ജയം

ബംഗ്ലാദേശ് ടീമിനെ വിജയത്തിലേക്കു നയിച്ചതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമായിരുന്നു മുഷ്‌ഫിഖർ റഹീമിന്റെ ബാറ്റിങ്. മുഷ്‌ഫിഖർ റഹീം 43 പന്തിൽ നിന്ന് പുറത്താകാതെ 60 റൺസ് നേടി ടോപ് സ്‌കോററായി. ഇന്ത്യയുടെ ഡിആർഎസ് തീരുമാനങ്ങളെല്ലാം പാളിയതും മുഷ്‌ഫിഖർ റഹീം ബാറ്റ് ചെയ്യുമ്പോൾ തന്നെ. രണ്ടുതവണ റഹീം പുറത്താകേണ്ട സാഹചര്യം വന്നെങ്കിലും ഇന്ത്യയുടെ ഡിആർഎസ് പിഴവ് ബംഗ്ലാദേശ് താരത്തിനു ജീവൻ നൽകുകയായിരുന്നു.

മത്സരത്തിന്റെ പത്താം ഓവറിലായിരുന്നു ഡിആര്‍എസ് പിഴവുകളുടെ ഘോഷയാത്ര. ചഹല്‍ എറിഞ്ഞ ഓവറില്‍ മുഷ്‌ഫിഖർ റഹീം രണ്ടുതവണ എല്‍ബിഡബ്ല്യൂവിനു മുന്നില്‍ കുടുങ്ങിയതാണ്. ആദ്യ പന്തില്‍ റഹീമിന്റെ പാഡിലാണ് പന്തു തട്ടിയത്. ഇതു എല്‍ബിഡബ്ല്യൂ ആണെന്ന സംശയമുണ്ടായി. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തുമായും ബോളര്‍ യുസ്വേന്ദ്ര ചഹലുമായും നായകന്‍ രോഹിത് ശര്‍മ സംസാരിച്ചു. എന്നാല്‍, എല്‍ബിഡബ്ല്യൂ അല്ലെന്ന് താരങ്ങള്‍ വിചാരിച്ചു. അതുകൊണ്ട് തന്നെ ഡിആര്‍എസ് ഉപയോഗിച്ചില്ല. രണ്ടാം പന്തും ഇതുപോലെ മുഷ്‌ഫിഖറിന്റെ കാലിലാണ് തട്ടിയത്. ഇത്തവണ രോഹിത് ശര്‍മ പന്തുമായും ചഹലുമായും സംസാരിക്കുക പോലും ചെയ്തില്ല. ഡിആര്‍എസും ഉപയോഗിച്ചില്ല. ഇതു രണ്ടും വിക്കറ്റായിരുന്നു. ഡിആര്‍എസ് കൃത്യമായി ഉപയോഗിക്കാത്തതു ഇന്ത്യയ്ക്കു തിരിച്ചടിയായി.

Advertisment

Read Also: Horoscope Today November 04, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

അതേസമയം, അനാവശ്യമായി ഒരു ഡിആര്‍എസ് ഇന്ത്യ പാഴാക്കുകയും ചെയ്തു. ചഹലിന്റെ ഓവറിന്റെ അവസാന പന്തില്‍ ഇന്‍സൈഡ് എഡ്‌ജുണ്ടെന്ന സംശയത്തില്‍ ഋഷഭ് പന്താണ് ഡിആര്‍എസ് വേണമെന്ന് നായകന്‍ രോഹിത് ശര്‍മയോട് ആവശ്യപ്പെട്ടത്. തനിക്കു നൂറു ശതമാനം ഉറപ്പുണ്ട് എന്ന തരത്തിലായിരുന്നു ഋഷഭ് പന്ത് ഡിആര്‍എസ് ആവശ്യപ്പെട്ടത്. വിക്കറ്റാണെന്ന് നിങ്ങള്‍ക്കു ഉറപ്പുണ്ടോ എന്ന് രോഹിത് ശര്‍മ പലതവണ പന്തിനോട് ചോദിക്കുന്നുണ്ട്. വലിയ ആത്മവിശ്വാസത്തോടെയാണ് പന്ത് ഡിആര്‍എസ് വേണമെന്ന് ആവശ്യപ്പെട്ടതും. എന്നാല്‍, ഡിആര്‍എസില്‍ അതു വിക്കറ്റല്ലെന്ന് ഉറപ്പായി. ഇതോട ഇന്ത്യയ്ക്ക് ഡിആര്‍എസ് നഷ്ടമായി. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഡിആര്‍എസ് ഉപയോഗിക്കുന്നതില്‍ മഹേന്ദ്ര സിങ് ധോണിയെ കണ്ടു പഠിക്കൂ എന്നാണ് പന്തിനു ക്രിക്കറ്റ് ആരാധകര്‍ നല്‍കുന്ന ഉപദേശം.

publive-image

കരുത്തരായ ഇന്ത്യയെ ഏഴ് വിക്കറ്റിനാണ് ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. മൂന്ന് മത്സരങ്ങളുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിച്ച് ബംഗ്ലാദേശ് 1-0 ത്തിനു മുന്നിലെത്തി. ഇന്ത്യ വച്ചുനീട്ടിയ 149 റൺസ് വിജയലക്ഷ്യം അനായാസമായി വെറും മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. മൂന്നു പന്തുകൾ ബാക്കി നിൽക്കെയാണ് ബംഗ്ലാദേശിന്റെ വിജയം.

Read Also: ‘ഒരു പുരുഷനും ചാടിമറിഞ്ഞു നടക്കുന്ന പെണ്‍പിള്ളേരെ ഇഷ്ടപ്പെടില്ല’; അധ്യാപികയുടെ പ്രസംഗത്തിനെതിരെ സോഷ്യല്‍ മീഡിയ

ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 148 റൺസാണ് നേടിയത്. മറുപടി ബാറ്റിങിൽ ആത്മവിശ്വാസത്തോടെ കളിച്ച ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖർ റഹീമിന്റെ ഇന്നിങ്സ് കരുത്തിലാണ് വിജയം സ്വന്തമാക്കിയത്. മുഷ്ഫിഖർ റഹീം 43 പന്തിൽ നിന്ന് പുറത്താകാതെ 60 റൺസ് നേടി ടോപ് സ്‌കോററായി. സൗമ്യ സര്‍ക്കാര്‍ 39 റണ്‍സും മുഹമ്മദ് നയീം 26 റണ്‍സും നേടി.

ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ നിറംമങ്ങിയ ബാറ്റിങ് പ്രകടനമാണ് ഇന്ത്യ നടത്തിയത്. ഇന്ത്യയ്ക്കുവേണ്ടി ഓപ്പണര്‍ ശിഖര്‍ ധവാന്‍ 42 പന്തില്‍ നിന്നു 41 റണ്‍സ് നേടി ഭേദപ്പെട്ട പ്രകടനം നടത്തി. ഒന്‍പതു റണ്‍സ് മാത്രം നേടിയ നായകന്‍ രോഹിത് ശര്‍മയെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഋഷഭ് പന്ത് (27), ശ്രേയസ് അയ്യര്‍ (22) ലോകേഷ് രാഹുല്‍ (15), ശിവം ദൂബെ (1) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യയ്ക്ക് നഷ്ടമായി. ഏഴാം വിക്കറ്റില്‍ ക്രുണാല്‍ പാണ്ഡ്യയും (എട്ട് പന്തില്‍ 15) വാഷിങ്ടണ്‍ സുന്ദറും (അഞ്ച് പന്തില്‍ 14) പുറത്താകാതെ നടത്തിയ പ്രകടനമാണ് ഇന്ത്യയെ 148 റണ്‍സില്‍ എത്തിച്ചത്. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

Indian Cricket Team Drs Bangladesh Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: