ജീവിതത്തിൽ സ്വപ്നങ്ങൾ കാണേണ്ട സമയമാണിത്. സൂര്യനും ചന്ദ്രനും വൈകാരിക തലങ്ങളെ സ്വാധീനിക്കും. ജീവിതം തരുന്നത് രണ്ടു കൈയും നീട്ടി സ്വീകരിക്കുക. അതിനെ പരമാവധി പ്രയോജയനപ്പെടുത്തുക. കൂടുതൽ അനുകമ്പോയോടെ ചുറ്റുപാടിനെ വീക്ഷിക്കണം..

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങളുടെ മുഴുവൻ ജീവിതത്തെയും ബാധിക്കുന്ന തീരുമാനങ്ങളുടെ സമയം കഴിഞ്ഞു. ഇപ്പോൾ നിങ്ങൾ കൂടുതൽ വ്യക്തമായിരിക്കണം, അടുത്ത മാസമോ മറ്റോ, സാമ്പത്തിക പ്രശ്നങ്ങൾ വർധിക്കാൻ സാധ്യതകളുണ്ട്. എത്രത്തോളം നിങ്ങൾ അവയെ ഉപേക്ഷിക്കുന്നോ, അത്രത്തോളം കാര്യങ്ങൾ നിങ്ങളെ തേടിയെത്തും.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ഒരിക്കലും എളുപ്പമല്ല, പക്ഷേ ചിലപ്പോൾ അത് ആവശ്യമാണ്. അടുത്ത മൂന്ന് ദിവസങ്ങളിൽ നിങ്ങളിൽ കെട്ടുപാടുകളിൽ നിന്നു പുറത്തു വരികയും ചെറിയ കാര്യങ്ങളിൽ പോലും ഒന്നല്ലെങ്കിൽ മറ്റൊരു വഴി കണ്ടെത്തുകയും ചെയ്യേണ്ടി വരും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ഇന്നത്തെ കാര്യങ്ങൾ​ തീരുമാനിക്കുന്നത് സാമ്പത്തികമാണ്. നിങ്ങൾ ലാഭം നേടുന്നതിനെക്കുറിച്ചും ചെലവഴിക്കുന്നതിനെ കുറിച്ചുമൊക്കെ എത്രത്തോളം ചിന്തിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ഒരു വലിയ കാര്യം ഇരിക്കുന്നത്. ഒരു ഗ്രഹം ഒരു കാര്യത്തെ സൂചിപ്പിക്കുന്നു, മറ്റൊന്ന് തികച്ചും വ്യത്യസ്തമായ ഒന്നിലേക്ക് വിരൽ ചൂണ്ടുന്നു.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങളുടെ സാമൂഹികവും വൈകാരികവുമായ സ്വാധീനം ഏറെക്കുറെ പൂർണമാണ്. പക്ഷേ നിങ്ങൾ മറ്റേതൊരു മനുഷ്യനെയും പോലെ തന്നെയാണെന്ന് ഓർമ്മിപ്പിക്കാൻ പര്യാപ്തവുമാണ്. എല്ലാവിധത്തിലും നക്ഷത്രങ്ങളിലേക്ക് എത്തിച്ചേരുക, പക്ഷേ കാഴ്ചപ്പാട് നിലനിർത്തുക. നിങ്ങൾ കൂടുതൽ യാഥാർത്ഥ്യബോധമുള്ളവരാണ്, നിങ്ങളുടെ വിജയസാധ്യത മെച്ചപ്പെടും.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

പങ്കാളികളുടെ ഉദ്ദേശ്യങ്ങൾ നിങ്ങൾ തെറ്റിദ്ധരിക്കുകയാണെന്ന് നിങ്ങൾ മനസ്സിലാക്കുകയാണെങ്കിൽ, ആകസ്മിക സംഭവങ്ങളിലോ വാക്കുകളിലോ നിങ്ങൾക്ക് വേദന അനുഭവപ്പെടില്ല. ആളുകൾ നിങ്ങൾക്ക് എതിരായാണ് പ്രവർത്തിക്കുന്നത് എന്ന് തോന്നാം. പക്ഷെ നിങ്ങൾ കാര്യങ്ങൾ കൃത്യമായി മനസിലാക്കാത്തതുകൊണ്ടാണ് അങ്ങനെ ചിന്തിക്കുന്നത്.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )

ഒരു പുതിയ ഗ്രൂപ്പിന്റേയും സമൂഹത്തിന്റെയോ ഭാഗമാകുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ധൈര്യത്തോടെ മുന്നോട്ട് പോകുക. അത്തരം ബന്ധങ്ങളിൽ നിന്നും നിങ്ങൾ‌ക്ക് ലഭിക്കുന്ന ആനന്ദം ബാധ്യതകളെ മറികടക്കും. ധാർമ്മിക പ്രശ്നങ്ങളെ കുറിച്ചുള്ള ചിന്ത ഒഴിവാക്കുക. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ​ ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കുക.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ആകർഷണീതയുടെ ഗ്രഹമായ ശുക്രനായും അഹങ്കാരത്തിന്റെ ഗ്രഹമായ സൂര്യനായും ബുധൻ ബന്ധപ്പെട്ടു കിടുക്കുന്നു. അതുകൊണ്ട് എപ്പോഴും നിങ്ങൾക്കുള്ളിൽ നിറയെ ആശയങ്ങൾ ഉണ്ടായിരിക്കും. ഇത് തൊഴിലിടത്തിലെ വിജയത്തിന് സഹായകരമാകും. വെറുതെ ഇറിക്കുന്ന സമയങ്ങളിൽ പോലും, നിങ്ങളുടെ പേര് എങ്ങനെ അടയാളപ്പെടുത്താം എന്നതിനെ കുറിച്ച് ചിന്തിക്കണം.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

മറ്റ് ആളുകൾ ഒന്നാം സ്ഥാനം നേടാൻ ബാധ്യസ്ഥരാണ്. നിങ്ങളുടെ കാഴ്ചപ്പാടിൽ അവർ അങ്ങനെ ചെയ്യുന്നത് അഭികാമ്യമാണെന്ന് തോന്നുന്നു. നിങ്ങളുടെ ജാതകം, ചിലപ്പോൾ നിങ്ങളെ സ്വാർത്ഥരായിരിക്കാൻ ഉപദേശിക്കുന്നു, എന്നാൽ ഇപ്പോൾ നിസ്വാർത്ഥതയുടെ ഒരു ഇടമാണ് നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാനുള്ള ഏറ്റവും നല്ല മാർഗം.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ദിവസേനയുള്ള ഉപദ്രവങ്ങളിൽ നിന്ന് ഇന്ന് രക്ഷയില്ല. സത്യത്തിൽ ഇത് വളരെ പോസിറ്റീവ് ആയൊരു പ്രവചനമാണ്. ഇന്ന് കുറച്ച് അധികം ജോലി ചെയ്താൽ വരും ദിവസങ്ങളിൽ വിശ്രമിക്കാൻ സാധിക്കും. കാര്യങ്ങൾക്ക് നല്ല രീതിയിൽ അടിത്തറ പാകിയാൽ സ്വപ്നങ്ങൾ എളുപ്പത്തിൽ നേടാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

ഇന്ന് എവിടെ പോയാലും നിങ്ങൾക്ക് സന്തോഷമായിരിക്കും. നിങ്ങൾ വളരെ നിഷ്‌ഠയുള്ള ആളാണ്. കാര്യങ്ങൾക്ക് വളരെ അടുക്കും ചിട്ടയും വേണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. സംതൃപ്തിക്ക് നിങ്ങളുടെ ജീവിതത്തിൽ വളരെയധികം സ്ഥാനമുണ്ട്. ഇഷ്ടമുള്ള​ കാര്യങ്ങൾ ചെയ്യുക. അത് ഗുണം ചെയ്യും. കൂടാതെ, ജോലിസ്ഥലത്ത്, നിങ്ങളുടെ ആശയങ്ങൾ കേൾക്കുന്നുവെന്ന് ഉറപ്പാക്കുക.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ആദ്യം ചെയ്യേണ്ട കാര്യങ്ങൾ ആദ്യം ചെയ്യുക. വായുവിൽ കോട്ടകൾ നിർമ്മിക്കാൻ ശ്രമിക്കുന്നതിന് മുമ്പ് നിങ്ങൾ അടിസ്ഥാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യണം. യഥാർത്ഥത്തിൽ മുന്നോട്ടു പോകാനുള്ള ഒരേയൊരു മാർഗ്ഗം ഇതാണെന്ന് നിങ്ങൾ ഇതിനകം മനസ്സിലാക്കിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നു.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ദീർഘകാല സ്വപ്നങ്ങളെക്കുറിച്ച് നിങ്ങൾ കൂടുതൽ പ്രായോഗികവും വസ്തുനിഷ്ഠവുമായിരിക്കണം. നാളേക്കു വേണ്ടിയും ജീവിതം ജീവിക്കണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. പക്ഷെ ഇന്ന് എന്ന യാഥാർഥ്യത്തെ അവഗണിക്കാനാകില്ല. നിങ്ങളുടെ പ്രിയപ്പെട്ടൊരാൾ ചിലപ്പോൾ ഒരു കൈത്താങ്ങിനായി കാത്തു നിൽക്കുന്നുണ്ടാകും. അത് കാണണം.

Get all the Latest Malayalam News and Horoscope in Malayalam at Indian Express Malayalam. You can also catch all the Malayalam Astrology by following us on Twitter and Facebook