/indian-express-malayalam/media/media_files/uploads/2020/07/Messi.jpg)
ലയണൽ മെസ്സി എപ്പോഴെങ്കിലും ബാഴ്‌സലോണ വിടാൻ തീരുമാനിച്ചാൽ തങ്ങളുടെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുമെന്ന് പാരീസ് സെന്റ് ജെർമെയ്ൻ മുഖ്യപരിശീലകൻ തോമസ് തുച്ചൽ. എന്നാൽ മെസ്സി അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും തുഷൽ പറഞ്ഞു.
13ാം വയസ്സിൽ ബാഴ്‌സലോണയിൽ ചേർന്ന മെസ്സി ക്ലബ്ബിനായി 730 കളികളിൽ നിന്ന് 634 ഗോളുകൾ നേടിയിട്ടുണ്ട്. ക്ലബ്ബിന്റെ ഭാഗമായി 33 ട്രോഫികളുമായി ഏറ്റവും കൂടുതൽ ടൂർണമെന്റ് വിജയങ്ങൾ നേടിയ കളിക്കാരൻ കൂടിയാണ് മെസ്സി. എന്നാൽ 33 കാരനായ അദ്ദേഹത്തിന്റെ, ക്ലബ്ബുമായുള്ള നിലവിലെ കരാർ അവസാന വർഷത്തിലേക്ക് കടക്കുകയാണ്.
മെസ്സി ബാഴ്സ വിടാൻ ഒരുങ്ങുന്നതായി അടുത്തിടെ വാർത്തകൾ പുറത്തുവന്നിരുന്നു. ഈ മാസം നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട് ബാഴ്സ 8-2ന് പരാജയപ്പെട്ടതിനു പിറകേയാണ് ധോണിയുടെ ക്ലബ്ബ് മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചത്. ചാമ്പ്യൻസ് ലീഗിലെ സീസണിനുശേഷമുള്ള അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് സംശയം ജനിപ്പിക്കുന്ന റിപ്പോർട്ടുകൾ സ്പാനിഷ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
“അദ്ദേഹത്തിന് വളരെ സ്വാഗതം. മെസ്സിയെ വേണ്ടെന്ന് ഏത് പരിശീലകനാണ് പറയുക?” എന്ന് തുച്ചൽ പറഞ്ഞു. ഞായറാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേണിനോട് പിഎസ്ജി 1-0ന് തോറ്റ ശേഷം ബിടി സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു തുഷൽ
“മെസ്സി ബാഴ്സലോണയിൽ തന്റെ കരിയർ പൂർത്തിയാക്കുന്നുമെന്ന് ഞാൻ കരുതുന്നു. അദ്ദേഹം മിസ്റ്റർ ബാഴ്‌സലോണയാണ്,” എന്നും തുഷൽ പറഞ്ഞു.
വരുന്ന സീസണ് മുൻപായി പുതിയ താരങ്ങളുമായി കരാറിലെത്തുന്നത് സംബന്ധിച്ച് ക്ലബ്ബിൽ ചർച്ചകൾ നടത്തുമെന്നും പിഎസ്ജി മുഖ്യ പരിശീലകൻ വ്യക്തമാക്കി. പുതിയ സീസണിലെ ആവശ്യങ്ങളെ നേരിടാൻ ആഴത്തിലുള്ള ഒരു സ്ക്വാഡ് ആവശ്യമാണെന്നും തുഷൽ പറഞ്ഞു.
Read More: രണ്ടാം ട്രെബിൾ നേട്ടവുമായി ബയേൺ; ചാംപ്യൻസ് ലീഗിൽ റെക്കോർഡുകൾ തിരുത്തിയെഴുതി ഫ്ലിക്കും പിള്ളേരും
“ഈ കാമ്പെയ്‌നിനായി ഇറക്കേണ്ടിയിരുന്ന ധാരാളം കളിക്കാരെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു, ഇപ്പോൾ ഞങ്ങൾക്ക് തിയാഗോ സിൽവയെയും എറിക് മാക്സിം മോട്ടിംഗിനെയും നഷ്ടമായി,” അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ക്വാഡിനെ വിശാലമാക്കുന്നതിന് ഞങ്ങൾ ഇപ്പോൾ കൈമാറ്റ ജാലകം ഉപയോഗിക്കേണ്ടതുണ്ട്. അത് യാതൊരു കാലതമാസവുമില്ലാതെ ചെയ്യേണ്ടത് അനിവാര്യമാണ്.
“ഞങ്ങൾ ഒരു ശക്തമായ ടീമിനെ സൃഷ്ടിക്കേണ്ടതുണ്ട്. ഈ കാലയളവിൽ കൈമാറ്റങ്ങളെക്കുറിച്ച് സംസാരിക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു. അടുത്ത ദിവസങ്ങളിൽ ഞങ്ങൾ ഒരുമിച്ച് ഇരിക്കും. ”
കോവിഡ്-19 മഹാ മാരിയെത്തുടർന്ന് 2019-20ലെ ഫ്രഞ്ച് ലിഗ്വ് 1 സീസൺ മാർച്ചിൽ റദ്ദാക്കിയിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ പുതിയ സീസൺ ആരംഭിക്കുകയും ചെയ്തിരുന്നു.
Read More: Lionel Messi would be ‘welcome’ at PSG: Thomas Tuchel
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.