രണ്ടാം ട്രെബിൾ നേട്ടവുമായി ബയേൺ; ചാംപ്യൻസ് ലീഗിൽ റെക്കോർഡുകൾ തിരുത്തിയെഴുതി ഫ്ലിക്കും പിള്ളേരും

തുടർച്ചയായ 11 മത്സരങ്ങളും ജയിച്ച ബയേൺ മുന്നിൽ വന്നവരെയെല്ലാം തകർത്തെറിഞ്ഞ് അർഹിച്ച കിരീടം സ്വന്തമാക്കി

ലിസ്ബൺ: കോമന്റെ ഒറ്റ ഗോൾ മികവിൽ ആറാം തവണയും ചാംപ്യൻസ് ലീഗ് ജർമ്മനിയിൽ എത്തിച്ചിരിക്കുകയാണ് ബയേൺ മ്യൂണിക്ക്. ചാംപ്യൻസ് ലീഗ് കിരീടം കൂടി ക്ലബ്ബിലെത്തിച്ചതോടെ ട്രെബിൾ നേട്ടവും ബയേൺ സ്വന്തമാക്കി. സീസണിൽ ബുണ്ടസ്‌ലീഗയും ജർമ്മൻ കപ്പും നേടിയ ബയേൺ ചാംപ്യൻസ് ലീഗും സ്വന്തമാക്കി പട്ടിക പൂർത്തിയാക്കി. ഇത് രണ്ടാം തവണയാണ് ബയേൺ ട്രെബിൾ നേട്ടം സ്വന്തമാക്കുന്നത്, അതും പത്ത് വർഷത്തിനിടയിൽ.

അതാത് രാജ്യത്തെ ലീഗ് കിരീടം, നോക്ക്ഔട്ട് കിരീടം, യൂറോപ്യൻ കിരീടം എന്നിങ്ങനെ മൂന്ന് നേട്ടങ്ങൾ ഒരേ സീസണിൽ സ്വന്തമാക്കുമ്പോഴാണ് ട്രെബിൾ നേട്ടമെന്ന കൈവരിക. പിഎസ്ജിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബയേൺ ചാംപ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയതെങ്കിൽ ബുണ്ടസ്‌ലീഗയിൽ കരുത്തരായ ബെറുസിയ ഡോർട്‌മുണ്ടിനെ കീഴടക്കിയായിരുന്നു ബയേണിന്റെ കിരീടനേട്ടം. ജർമ്മൻ കപ്പിൽ സ്റ്റുട്ട്ഗർട്ടിനെ പരാജയപ്പെടുത്തിയാണ് ബയേൺ കപ്പ് ഉയർത്തിയത്.

Also Read: ‘ന്യൂയറി’ന്റെ രാത്രി; ബയേണിനെ ആറാം തമ്പുരാക്കന്മാരാക്കിയ പോരാളി

സീസണിൽ തോൽവിയറിയാതെയാണ് ബയേൺ ചാംപ്യൻസ് ലീഗ് കപ്പിൽ മുത്തമിട്ടത്. തുടർച്ചയായ 11 മത്സരങ്ങളും ജയിച്ച ബയേൺ മുന്നിൽ വന്നവരെയെല്ലാം തകർത്തെറിഞ്ഞ് കിരീടം സ്വന്തമാക്കി. ചാംപ്യൻസ് ലീഗ് ചരിത്രത്തിൽ ഇതുവരെ ഒരു ടീമും 11 മത്സരങ്ങൾ തുചർച്ചയായി ജയിച്ചട്ടില്ല. ബയേണിന്റെ തന്നെ പത്ത് വിജയമെന്ന റെക്കോർഡാണ് ന്യൂയറും സംഘവും തിരുത്തിയെഴുതിയത്. റിയൽ മാഡ്രിഡും പത്ത് വിജയം തുടർച്ചയായി സ്വന്തമാക്കിയിട്ടുണ്ട്.

ചാംപ്യൻസ് ലീഗ് ഈ സീസണിൽ മാത്രം 43 ഗോളുകളാണ് ബയേൺ സ്വന്തമാക്കിയത്. 11 മത്സരങ്ങളിൽ നിന്നാണ് ബയേൺ 43 ഗോളുകൾ നേടയത്. ഗോൾനിരക്കിൽ ചാംപ്യൻസ് ലീഗ് ചരിത്രം പരിശോധിച്ചാൽ ബയേണിന് മുന്നിലുള്ളത് സ്‌പാനിഷ് വമ്പന്മാരായ ബാഴ്സ മാത്രമാണ്. 45 ഗോളുകൾ 1999-2000 സീസണിൽ സ്വന്തമാക്കിയ ബാഴ്സ അന്ന് 16 മത്സരങ്ങൾ കളിച്ചിരുന്നു എന്ന വസ്തുതയുമുണ്ട്.

Also Read: UEFA Champions League Final 2020: ചാംപ്യൻസ് ലീഗിൽ ‘ആറാ’ടി ബയേൺ; കലാശപോരാട്ടത്തിൽ പിഎസ്ജിയെ വീഴ്ത്തിയത് ഒരു ഗോളിന്

11 യൂറോപ്യൻ കപ്പ്, ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ എത്തിയ ബയേൺ ഇക്കാര്യത്തിൽ ഏറ്റവും മുന്നിലുള്ള രണ്ടാമത്തെ ടീമാണ്. മത്സരത്തിന്റെ ആദ്യപകുതി ഗോൾ രഹിതമായി പിന്നിട്ടെങ്കിലും 59-ാം മിനുറ്റിൽ കിങ്ങ്സ്ലി കോമന്റെ ഗോളിൽ ബയേൺ ലീഡ് നേടുകയായിരുന്നു. പിന്നീട് ലീഡ് ഉയർത്താൻ ബയേണിനോ സമനിലഗോൾ നേടാൻ പാരീസിനോ കഴിഞ്ഞില്ല. ഒടുവിൽ ജയവും കിരീടവും ബയേണിന്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Bayern munich records after master final in champions league against psg

Next Story
‘ന്യൂയറി’ന്റെ രാത്രി; ബയേണിനെ ആറാം തമ്പുരാക്കന്മാരാക്കിയ പോരാളി
The moderation of comments is automated and not cleared manually by malayalam.indianexpress.com