കെയർ ടേക്കർ ടൂ കാര്യക്കാരൻ; ഹാൻസി ഫ്ലിക്ക് -36 മത്സരങ്ങളിൽ നിന്ന് മൂന്ന് കിരീടങ്ങൾ സമ്മാനിച്ച മാന്ത്രികൻ

കെയർ ടേക്കറായി വന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ മൂന്ന് കിരീടങ്ങളാണ് ഫ്ലിക് ബയേൺ മ്യൂണിക്കിന് സമ്മാനിച്ചത്

Hans-Dieter Flick, Bayern Munich Coach, ഹാൻസി ഫ്ലിക്ക്, ബയേൺ പരിശീലകൻ, Bayern Munich, ബയേൺ, champions league, ചാംപ്യൻസ് ലീഗ്, champions league 2020, Manuel Neuer, മാന്വൂവൽ ന്യൂയർ, uefa champions league final live, psg vs bayern, psg vs bayern final, psg vs bayern final live, psg vs bayern live streaming, champions league final, uefa champions league, uefa champions league final, champions league live score, champions league 2020 live score, champions league 2020 final, psg vs bayern munich, psg vs bayern munich final, psg vs bayern munich final live stream, paris saint germain vs bayern munich, live paris vs bayern, live paris vs bayern final

ഫുട്ബോൾ മൈതാനം എന്നും മാന്ത്രിവിദ്യകളുടെയും തന്ത്രങ്ങളുടെയും വേദിയാണ്. അവിടെ അത്ഭുതങ്ങൾ കാണിക്കുന്നവരാണ് താരം. പന്തുകൊണ്ടും തന്ത്രം കൊണ്ടും മായജാലം കാണിക്കുന്ന മാന്ത്രികരാണ് താരങ്ങൾ. അങ്ങനെയെങ്കിൽ ഹാൻസി ഫ്ലിക് എന്ന ജർമ്മൻ പരിശീലകൻ. കെയർ ടേക്കറായി വന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ മൂന്ന് കിരീടങ്ങളാണ് ഫ്ലിക് ബയേൺ മ്യൂണിക്കിന് സമ്മാനിച്ചത്. ക്ലബ്ബിന്റെ ട്രെബിൾ നേട്ടത്തിലേക്കും ഇത് നയിച്ചു.

നിക്കോ കോവാച്ചിനെ പുറത്താക്കിയപ്പോൾ പുതിയ പരിശീലകനെത്തും വരെ ബയേണിന് ഒരു കെയർടേക്കറെ വേണമായിരുന്നു. ഒരു കാര്യസ്ഥൻ. താൻ കളിച്ച് വളർന്ന ക്ലബ്ബ് മുന്നോട്ട് വച്ച ഓഫർ ഹാൻസി ഫ്ലിക്ക് നിരസിച്ചില്ല. രണ്ടോ മൂന്നോ ആഴ്ചത്തേക്ക് ആയുസുള്ള താൽക്കാലിക ദൗത്യമാണെന്ന് ഫ്ലിക്കിന് നല്ല ബോധ്യമുണ്ടായിരുന്നു. എന്നാൽ കിട്ടിയ അവസരം നല്ല രീതിയിൽ വിനയോഗിക്കുക എന്ന തന്റെ പോളിസിയിൽ ഫ്ലിക് ബയേണിനെ നയിച്ചത് മൂന്ന് കിരീടങ്ങളിലേക്കാണ്.

Also Read: രണ്ടാം ട്രെബിൾ നേട്ടവുമായി ബയേൺ; ചാംപ്യൻസ് ലീഗിൽ റെക്കോർഡുകൾ തിരുത്തിയെഴുതി ഫ്ലിക്കും പിള്ളേരും

ഫ്ലിക് ബയേണിലേക്ക് എത്തുമ്പോൾ അത്രമാത്രം തളർന്നിരുന്നു ക്ലബ്ബ്. ഇനി എത്ര മുന്നോട്ട് എന്ന് ആർക്കും അറിയില്ല. പല ഫഉട്ബോൾ നിരീക്ഷകരും ഈ വയസൻ പടയെക്കൊണ്ട് സാധ്യമാകുന്ന നേട്ടങ്ങളല്ല മുന്നിലെന്ന് വിധിയെഴുതിയ നാളുകൾ. എന്നാൽ ഒരു നല്ല അധ്യപകന് വേണ്ട കാർക്കശ്യത്തോടെയും പ്രാവീണ്യത്തോടെയും ടീമിനെ സമീപിച്ച ഫ്ലിക്ക് അവർക്കുവേണ്ട തന്ത്രങ്ങളൊരുക്കി.

Also Read: ‘ന്യൂയറി’ന്റെ രാത്രി; ബയേണിനെ ആറാം തമ്പുരാക്കന്മാരാക്കിയ പോരാളി

ബുണ്ടസ്‌ലീഗയിൽ വമ്പന്മാരായ ബൊറൂസിയ ഡോർട്മുണ്ടിനെ ബഹുദൂരം പിന്നിലാക്കി കിരീടം സ്വന്തമാക്കിയ ബയേൺ ജർമ്മൻ കപ്പിൽ സ്റ്റുട്ട്ഗർട്ടിനെ പരാജയപ്പെടുത്തിയാണ് കപ്പ് ഉയർത്തിയത്. ഒടുവിൽ തോൽവിയറിയാതെയുള്ള കുതിപ്പ് കലാശപോരാട്ടത്തിലും ആവർത്തിച്ച് ചാംപ്യൻസ് ലീഗിലും കിരീട നേട്ടം. കോമന്റെ ഒറ്റ ഗോളിൽ പിഎസ്ജിയെ തകർക്കുമ്പോൾ ട്രെബിൾ നേട്ടം. ഈ മൂന്ന് കിരീടങ്ങളും ബയേൺ നേടിയത് വെറും 36 മത്സരങ്ങളിൽ നിന്ന്.

Also Read: UEFA Champions League Final 2020: ചാംപ്യൻസ് ലീഗിൽ ‘ആറാ’ടി ബയേൺ; കലാശപോരാട്ടത്തിൽ പിഎസ്ജിയെ വീഴ്ത്തിയത് ഒരു ഗോളിന്

സീസണിൽ തോൽവിയറിയാതെയാണ് ബയേൺ ചാംപ്യൻസ് ലീഗ് കപ്പിൽ മുത്തമിട്ടത്. തുടർച്ചയായ 11 മത്സരങ്ങളും ജയിച്ച ബയേൺ മുന്നിൽ വന്നവരെയെല്ലാം തകർത്തെറിഞ്ഞാണ് കിരീടം സ്വന്തമാക്കിയത്. ചാംപ്യൻസ് ലീഗ് ചരിത്രത്തിൽ ഇതുവരെ ഒരു ടീമും 11 മത്സരങ്ങൾ തുചർച്ചയായി ജയിച്ചട്ടില്ല. ബയേണിന്റെ തന്നെ പത്ത് വിജയമെന്ന റെക്കോർഡാണ് ഫ്ലിക്കിന്റെ കുട്ടികൾ തിരുത്തിയെഴുതിയത്. റിയൽ മാഡ്രിഡും പത്ത് വിജയം തുടർച്ചയായി സ്വന്തമാക്കിയിട്ടുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Hans dieter flick bayern munich coach who lead team to three crowns inclundin champions league

Next Story
രണ്ടാം ട്രെബിൾ നേട്ടവുമായി ബയേൺ; ചാംപ്യൻസ് ലീഗിൽ റെക്കോർഡുകൾ തിരുത്തിയെഴുതി ഫ്ലിക്കും പിള്ളേരും
The moderation of comments is automated and not cleared manually by malayalam.indianexpress.com