scorecardresearch

2023ലെ ബെസ്റ്റ് ഇലവനെ കമ്മിൻസ് നയിക്കും; ലിസ്റ്റിൽ രണ്ട് ഇന്ത്യക്കാർ

2023ൽ തന്റെ മികച്ച പ്രകടനത്തിന് അയലൻഡിന്റെ വിക്കറ്റ് കീപ്പർ-ബാറ്ററായ ലോർക്കൻ ടക്കർ തിരഞ്ഞെടുക്കപ്പെട്ടത് അപ്രതീക്ഷിതമായാണ്. ആഷസിന് ശേഷം വിരമിച്ച മുൻ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡും ഒരു സ്ഥാനം ഉറപ്പിച്ചു.

2023ൽ തന്റെ മികച്ച പ്രകടനത്തിന് അയലൻഡിന്റെ വിക്കറ്റ് കീപ്പർ-ബാറ്ററായ ലോർക്കൻ ടക്കർ തിരഞ്ഞെടുക്കപ്പെട്ടത് അപ്രതീക്ഷിതമായാണ്. ആഷസിന് ശേഷം വിരമിച്ച മുൻ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡും ഒരു സ്ഥാനം ഉറപ്പിച്ചു.

author-image
Sports Desk
New Update
pat cummins, pat cummins boundary, pat cummins fifty, pat cummins wicket, cummins wickets, cummins fifty, india vs australia, ind vs aus, india vs australia 3rd test, ind vs aus 3rd test, cricket news, indian express

ഫൊട്ടോ: എക്സ്/ Salman Ali

2023ൽ ടെസ്റ്റ് ക്രിക്കറ്റിൽ തിളങ്ങിയ ലോകത്തെ ബെസ്റ്റ് 11 താരങ്ങളെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ. 2023ൽ ടെസ്റ്റ് ഫോർമാറ്റിൽ അസാധാരണമായ പ്രകടനം കാഴ്ചവെച്ച പതിനൊന്ന് കളിക്കാരുടെ ടീമിനെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്. ജൂണിൽ ഓസ്‌ട്രേലിയയെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേക്ക് നയിച്ച പാറ്റ് കമ്മിൻസ് തന്നെയാണ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്. 2023ൽ തന്റെ മികച്ച പ്രകടനത്തിന് അയലൻഡിന്റെ വിക്കറ്റ് കീപ്പർ-ബാറ്ററായ ലോർക്കൻ ടക്കർ തിരഞ്ഞെടുക്കപ്പെട്ടത് അപ്രതീക്ഷിതമായാണ്. ആഷസിന് ശേഷം വിരമിച്ച മുൻ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡും ഒരു സ്ഥാനം ഉറപ്പിച്ചു.

Advertisment

ബാറ്റിംഗ് നിരയിൽ ഓസീസ് താരം ഉസ്മാൻ ഖവാജയെയും ദിമുത് കരുണരത്‌നെയെയും ഓപ്പണിംഗ് ജോഡികളായി പ്രഖ്യാപിച്ചു. 2023 അവസാനത്തോടെ ഖവാജയുടെ ബാറ്റിംഗ് ശരാശരി 52.60 ആയി തുടർന്നപ്പോൾ, കരുണരത്‌നെ 60.80 ശരാശരിയിൽ 608 റൺസ് നേടി. അങ്ങനെ, അവരുടെ സ്ഥാനം ന്യായീകരിക്കപ്പെട്ടു. മൂന്നാം സ്ഥാനക്കാരനായ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഈ വർഷം ഏഴ് മത്സരങ്ങളിൽ നിന്ന് 696 റൺസ് നേടിയിട്ടുണ്ട്.

ഇംഗ്ലീഷുകാരായ ജോ റൂട്ടും ഹാരി ബ്രൂക്കും മധ്യനിരയെ കാക്കാനെത്തും. അവർ ഇംഗ്ലണ്ടിന്റെ ബാസ്‌ബോൾ കളിയുടെ സാങ്കേതികതയ്‌ക്കൊപ്പം നിന്നതാണ് നേട്ടമായത്. ഇരുവർക്കുമിടയിൽ 11 അർദ്ധ സെഞ്ചുറികളും മൂന്ന് സെഞ്ചുറികളും ഉൾപ്പെടെ 1,500 ലധികം റൺസ് നേടി. അടുത്തത് അയർലൻഡിൽ നിന്നുള്ള വിക്കറ്റ് കീപ്പർ-ബാറ്ററാണ്, ലോർക്കൻ ടക്കർ നാല് മത്സരങ്ങളിൽ നിന്ന് 44ന് അടുത്ത് ശരാശരിയിൽ 351 റൺസ് നേടിയിട്ടുണ്ട്.

Advertisment

ലോവർ മിഡിൽ ഓർഡറിൽ ഇന്ത്യൻ ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനും ഉൾപ്പെടുന്നു. ഈ വർഷം ജഡേജ 281 റൺസും 33 വിക്കറ്റും നേടിയപ്പോൾ, അശ്വിൻ 17.10 ശരാശരിയിൽ 41 വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിൻസാണ് ക്യാപ്റ്റന്റെ തൊപ്പി അണിയുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വിജയവും ഇംഗ്ലണ്ടിനെതിരായ ആഷസ് വിജയവും നേടി കമ്മിൻസ് അവിസ്മരണീയമായ ഒരു സമയത്തിലൂടെയാണ് കടന്നുപോകുന്നത്.

2023ൽ വെറും നാല് മത്സരങ്ങൾ മാത്രം കളിച്ച ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാഡ, അശ്വിൻറേതിന് സമാനമായ ശരാശരിയിൽ 20 വിക്കറ്റ് വീഴ്ത്തി ശ്രദ്ധേയനായി. കൂടാതെ, വിജയകരമായ ആഷസ് പര്യടനത്തിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ച ഇംഗ്ലണ്ടിന്റെ ബ്രോഡ്, 26.28 ശരാശരിയിൽ 38 വിക്കറ്റ് വീഴ്ത്തുകയും ക്രിക്കറ്റ് 2023 ലെ ബെസ്റ്റ് ഇലവനിൽ ഇടംനേടുകയും ചെയ്തു.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ 2023ലെ മികച്ച ടെസ്റ്റ് ഇലവൻ: ഉസ്മാൻ ഖവാജ , ദിമുത് കരുണരത്‌നെ, കെയ്ൻ വില്യംസൺ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ലോർക്കൻ ടക്കർ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, പാറ്റ് കമ്മിൻസ് (ക്യാപ്ടൻ), കാഗിസോ റബാഡ, സ്റ്റുവർട്ട് ബ്രോഡ്.

In Other News:

India Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: