scorecardresearch

ലോകകപ്പിൽ ഇന്ത്യയുടെ ചരിത്രം തിരുത്തിക്കുറിച്ച തകർപ്പൻ ക്യാച്ചുകൾ

ഡേവിഡ് മില്ലർ ഉയർത്തിയടിച്ച പന്ത് ബൌണ്ടറി ലൈനിൽ സൂപ്പർമാനെ പോലെ കൈപ്പിടിയിലൊതുക്കി സൂര്യകുമാർ യാദവ് ഇന്ത്യയ്ക്ക് നേടിക്കൊടുത്തത് ടി20 ലോകകപ്പ് തന്നെയായിരുന്നു. ആ പന്ത് സിക്സർ പോയിരുന്നുവെങ്കിൽ കളി തിരിഞ്ഞേനെ

ഡേവിഡ് മില്ലർ ഉയർത്തിയടിച്ച പന്ത് ബൌണ്ടറി ലൈനിൽ സൂപ്പർമാനെ പോലെ കൈപ്പിടിയിലൊതുക്കി സൂര്യകുമാർ യാദവ് ഇന്ത്യയ്ക്ക് നേടിക്കൊടുത്തത് ടി20 ലോകകപ്പ് തന്നെയായിരുന്നു. ആ പന്ത് സിക്സർ പോയിരുന്നുവെങ്കിൽ കളി തിരിഞ്ഞേനെ

author-image
Sports Desk
New Update
 Suryakumar Yadav catch | Kapil Dev catch

ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറെ പുറത്താക്കിയ സൂര്യ കുമാർ യാദവിന്റെ തകർപ്പൻ ക്യാച്ചിന് കയ്യടിച്ച് ക്രിക്കറ്റ് ലോകം. ഇന്ത്യ ഉയർത്തിയ 177 റൺസിന്റെ വിജയലക്ഷ്യം അനായാസം പ്രോട്ടീസ് പട മറികടക്കുമെന്ന് വിചാരിച്ചിരിക്കെയാണ് അവസാന ഓവറുകളിൽ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. അക്സർ പട്ടേൽ എറിഞ്ഞ 15ാം ഓവറിൽ ഹെൻറിക് ക്ലാസൻ 24 റൺസാണ് അടിച്ചെടുത്തത്. ഇതോടെ കാര്യങ്ങൾ ഇന്ത്യയുടെ കൈവിട്ടുവെന്നാണ് ഏവരും കരുതിയത്.

Advertisment

എന്നാൽ പ്രതീക്ഷ കൈവിടാതെ ഇന്ത്യൻ പേസ് പട തിരിച്ചടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ജസ്പ്രീത് ബുമ്രയെ തിരിച്ചുവിളിച്ച രോഹിത് അടുത്ത ഓവറിൽ വിട്ടുനൽകിയത് വെറും നാല് റൺസാണ്. 17ാം ഓവറിൽ അപകടകാരിയായ ക്ലാസനെ (52) പുറത്താക്കി ഹാർദിക് പാണ്ഡ്യയും ഇന്ത്യൻ പ്രതീക്ഷകൾ കാത്തു. നാല് റൺസ് മാത്രമാണ് അദ്ദേഹം വിട്ടുനൽകിയത്.

18ാം ഓവറിൽ വെറും രണ്ട് റൺസ് മാത്രം വിട്ടുനൽകി മാർക്കോ ജാൻസനെയും വീഴ്ത്തി ബുമ്ര ഇന്ത്യയ്ക്ക് മേധാവിത്തം നൽകി. വെറും നാല് റൺസ് മാത്രം വിട്ടുനൽകി അർഷ്ദീപ് സിങ് ഒരു വിക്കറ്റും ഉൾപ്പെടെ 19ാം ഓവർ എറിഞ്ഞു തീർത്തപ്പോൾ കളി ഇന്ത്യയുടെ വരുതിയിലായിരുന്നു.

Advertisment

അവസാന ഓവറിൽ ആറ് പന്തിൽ 16 റൺസാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ഈ ഓവർ എറിയാനെത്തിയതാകട്ടെ ഹാർദിക് പാണ്ഡ്യയും. ഹാർദിക് എറിഞ്ഞ ഈ ഓവറിലെ ലോ വൈഡ് ഫുൾ ടോസാണ് കളി തിരിച്ചത്.

ആദ്യ പന്ത് നേരിട്ട ഡേവിഡ് മില്ലർ ഉയർത്തിയടിച്ച പന്ത് ബൌണ്ടറി ലൈനിൽ സൂപ്പർമാനെ പോലെ കൈപ്പിടിയിലൊതുക്കി സൂര്യകുമാർ യാദവ് ഇന്ത്യയ്ക്ക് നേടിക്കൊടുത്തത് ടി20 ലോകകപ്പ് തന്നെയായിരുന്നു. ആ പന്ത് സിക്സർ പോയിരുന്നുവെങ്കിൽ കളി തിരിഞ്ഞേനെ.

'ക്യാച്ചുകൾ മാച്ചുകൾ ജയിപ്പിക്കുന്നു' എന്ന പ്രശസ്തമായ ക്രിക്കറ്റ് വാക്കുകൾ കടമെടുത്താൽ മത്സരത്തിൽ ഏറെ നിർണായകമായ നിമിഷങ്ങളിലൊന്നായിരുന്നു സൂര്യ നേടിയ ഈ വണ്ടർ ക്യാച്ച്.

1983 ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ നായകൻ കപിൽ ദേവ് എടുത്ത വിവിയൻ റിച്ചാർഡ്സിന്റെ ക്യാച്ചിനോടാണ് പലരും സൂര്യയുടെ ഈ അവിസ്മരണീയ ക്യാച്ചിനെ ഉപമിക്കുന്നത്.

Read more

Kapil Dev suryakumar yadav

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: