/indian-express-malayalam/media/media_files/y1RkYKfb8IhZUJdRlmC9.jpg)
India vs South Africa Live Score
india vs South Africa Live Score, T20 World Cup 2024 Final Match Today: ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തകര്‍ത്തുകൊണ്ട് ഇന്ത്യ ലോക ചാമ്പ്യൻമാരായി. തോൽവി അറിയാതെ ഫൈനലിൽ എത്തിയ രണ്ടു ടീമുകളാണ് ഇന്ന് ടി20 ലോകകപ്പിൽ ഏറ്റുമുട്ടിയത് 140 കോടി ജനങ്ങളുടെ പ്രാർഥനയുമായി ഇന്ത്യയും, ആദ്യ ലോകകപ്പെന്ന സ്വപ്നവുമായി ദക്ഷിണാഫ്രിക്കയുമാണ് കിരീടപ്പോരിനിറങ്ങി മാറ്റ് കൂട്ടിയത്. ബാര്‍ബഡോസി കെന്‍സിങ്ടണ്‍ ഓവലിലാണ് മത്സരം നടന്നത്.
സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തറപറ്റിച്ച ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ. അതേസമയം തുടർച്ചയായ എട്ടു മത്സരങ്ങൾ വിജയിച്ച ദക്ഷിണാഫ്രിക്കയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കാലാവസ്ഥാ അനുകൂലമായാൽ ബാര്‍ബഡോസിൽ തീപാറും.
ട്രിനിഡാഡിലെ തരൗബയിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെ 9 വിക്കറ്റിന് തോൽപ്പിച്ച ദക്ഷിണാഫ്രിക്ക 2024ലെ ടി20 ലോകകപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ച ആദ്യ ടീമാണ്. രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ കരുത്തുറ്റ ടീമുമായാണ് ഇത്തവണ ഇന്ത്യ ടി20 ലോകകപ്പ് മത്സരങ്ങളിൽ ഇറങ്ങിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യൻ നിര എതിരാളികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തി.
- Jun 29, 2024 23:21 IST
പവർ പട്ടേൽ
പിടിച്ചുകെട്ടി അർഷദീപ്
- Jun 29, 2024 22:31 IST
ബാറ്റിലും ബോളിലും അക്സർ
ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിംഗിൽ കരുത്തു കാട്ടി ഇന്ത്യൻ ബൗളിംഗ് നിര. ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നാം വിക്കറ്റും നഷ്ടമായി . അക്സർ പട്ടലിനാണ് വിക്കറ്റ്.
- Jun 29, 2024 22:23 IST
പവർ പ്ലേയിൽ 42/ 2 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക
പവർ പ്ലേയിൽ 42/ 2 എന്ന നിലയിൽ ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിംഗ്. രണ്ടാം വിക്കറ്റ് നഷ്ടമായതിന് പിന്നാലെ വിക്കറ്റ് നഷ്ടമാകാതെ പ്രതിരോധം തീർത്ത് ക്വിന്റൺ ഡി കോക്ക് ക്രീസിലുണ്ട്.
- Jun 29, 2024 22:17 IST
പ്രതിരോധം തീർത്ത് ഡി കോക്ക്
രണ്ടാം വിക്കറ്റ് നഷ്ടമായതിന് പിന്നാലെ വിക്കറ്റ് നഷ്ടമാകാതെ പ്രതിരോധം തീർത്ത് ക്വിന്റൺ ഡി കോക്ക്.
- Jun 29, 2024 22:04 IST
ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം വിക്കറ്റും നഷ്ടമായി
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം വിക്കറ്റും നഷ്ടം. അർഷദീപ് സിങ്ങാണ് ഇന്ത്യയ്ക്കായി രണ്ടാം വിക്കറ്റ് നേടിയത്. ക്യാപ്റ്റൻ എയ്ഡന്‍ മാര്‍ക്രമാ് പുറത്തായത്.
- Jun 29, 2024 21:58 IST
തുടക്കത്തിൽ ബൂം ബൂം ബുംറ
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പ്രഹരമേൽപ്പിച്ച് ജസ്പ്രീത് ബുംറ. ആദ്യ വിക്കറ്റ് നഷ്ടം. ഹെന്‍ഡ്രിക്സിനെയാണ് ബുംറ പുറത്താക്കിയത്.
- Jun 29, 2024 21:41 IST
ദക്ഷിണാഫ്രിക്കയ്ക്ക് 177 വിജയലക്ഷ്യം
ടി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 177 വിജയലക്ഷ്യം. ആദ്യം തന്നെ തകർച്ച നേരിട്ട ഇന്ത്യ വിരാട് കോഹ്ലിയുടെ 76 റൺ നേട്ടവുമായാണ് 176 റൺസ് എന്ന നിലയിലേക്ക് എത്തിയത്.
- Jun 29, 2024 21:32 IST
കോഹ്ലി വീണു
അടിപതറി വീണ ഇന്ത്യയെ ടൂർണമെന്റിലെ ആദ്യ ആർദ്ധ സെഞ്ച്വറിയിലൂടെ കരകയറ്റി 76 റൺസുമായി വിരാട് കോഹ്ലി പുറത്ത്. വമ്പൻ അടിക്കുള്ള ശ്രമത്തിനിടയിലാണ് ക്യാച്ചിലൂടെ താരം പുറത്തായത്.
- Jun 29, 2024 21:25 IST
അടിച്ച് കേറി കിങ് കോഹ്ലി
തകർച്ചയോടെ തുടങ്ങിയ ഇന്ത്യൻ ഇന്നിങ്സിന് പോരാട്ടത്തിന്റെ വീര്യം നൽകുന്ന പ്രകടനവുമായി വിരാട് കോഹ്ലി. 63 റൺസുമായി കോഹ്ലി നിൽക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യൻ സ്കോർ 150 കടന്നു.
The man for the big occasion 👏
— T20 World Cup (@T20WorldCup) June 29, 2024
Virat Kohli raises the bat to celebrate an @MyIndusIndBank Milestone at the #T20WorldCup Final 🏏#SAvINDpic.twitter.com/T41OvkfKNZ - Jun 29, 2024 21:08 IST
വരവറിയിച്ച് ദുബെ
നേരിട്ട ആദ്യ പന്തുകളിൽ തന്നെ കടന്നാക്രമണവുമായി ശിവം ദുബെ. നിലവിൽ കോഹ്ലിയും ദുബെയുമാണ് ക്രീസിൽ.
- Jun 29, 2024 21:05 IST
നാലാം വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ
റൺ ഔട്ടിലൂടെ ഇന്ത്യയ്ക്ക് നാലാം വിക്കറ്റ് നഷ്ടം. മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന അക്സർ പട്ടേലിന്റെ വിക്കറ്റാണ് റൺ ഔട്ടിലൂടെ നഷ്ടമായത്.
- Jun 29, 2024 21:00 IST
100 കടന്ന് ഇന്ത്യ; രക്ഷകനായി അക്സർ-വിരാട് കൂട്ടുകെട്ട്
അടിപതറിയ ഇന്ത്യൻ ടീമിനെ മികച്ച കൂട്ടുകെട്ടിലൂടെ കരകയറ്റി വിരാട് കോഹ്ലിയും അക്സർ പട്ടേലും. ഇന്ത്യ 104-3
- Jun 29, 2024 20:46 IST
ഇന്ത്യയെ കരകയറ്റാൻ കോഹ്ലിയും അക്സറും; ഇന്ത്യ: 75-3
Halfway down!
— CricTracker (@Cricketracker) June 29, 2024
The things are looking settled for India with Virat Kohli and Axar Patel in the middle. How many runs will India add on from here? pic.twitter.com/gOHcXHQBGx - Jun 29, 2024 20:39 IST
ടി20 ലോകകപ്പ്, ഇന്ത്യ vs ദക്ഷിണാഫ്രിക്ക ലൈവ് സ്കോർ: ഇന്ത്യ 68/3
വിരാട് കോഹ്ലി: 31
അക്സർ പട്ടേൽ: 25
ഓവർ:09
- Jun 29, 2024 20:37 IST
വെടിക്കെട്ടിന് തിരികൊളുത്തി അക്സാർ
രണ്ടാം സിക്സർ പറത്തി അക്സർ പട്ടേൽ
ഇന്ത്യ 68-3
- Jun 29, 2024 20:34 IST
കളം നിറഞ്ഞ് അക്സർ പട്ടേൽ; സമ്മർദ്ദത്തിലും കൂറ്റൻ സിക്സർ
സമ്മർദ്ദത്തിലും മികച്ച പ്രകടനം കാഴ്ചവച്ച് അക്സർ പട്ടേൽ
- Jun 29, 2024 20:32 IST
ടി20 ലോകകപ്പ്, ഇന്ത്യ vs ദക്ഷിണാഫ്രിക്ക ലൈവ് സ്കോർ: ഇന്ത്യ 49/3
വിരാട് കോഹ്ലി:27
അക്സർ പട്ടേൽ:10ഓവർ:07
- Jun 29, 2024 20:29 IST
ടി20 ലോകകപ്പ്, ഇന്ത്യ vs ദക്ഷിണാഫ്രിക്ക ലൈവ് സ്കോർ: ഇന്ത്യ 47/3
വിരാട് കോഹ്ലി:26
അക്സർ പട്ടേൽ:09ഓവർ:06
- Jun 29, 2024 20:24 IST
ടി20 ലോകകപ്പ്, ഇന്ത്യ vs ദക്ഷിണാഫ്രിക്ക ലൈവ് സ്കോർ: ഇന്ത്യ 38/3
വിരാട് കോഹ്ലി:22
അക്സർ പട്ടേൽ: 5ഓവർ: 5
- Jun 29, 2024 20:23 IST
അടിപതറി ഇന്ത്യ മൂന്നാം വിക്കറ്റ് വീണു
ഫൈനൽ മത്സരത്തിൽ തുടക്കത്തിലേ അടിപതറി ടീം ഇന്ത്യ. മൂന്നാം വിക്കറ്റും നഷ്ടപ്പെട്ടു. സൂര്യകുമാർ യാദവിനെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്
- Jun 29, 2024 20:17 IST
ടി20 ലോകകപ്പ്, ഇന്ത്യ vs ദക്ഷിണാഫ്രിക്ക ലൈവ് സ്കോർ: ഇന്ത്യ 32/2
വിരാട് കോഹ്ലി:21
സൂര്യകുമാർ യാദവ്: 2 - Jun 29, 2024 20:12 IST
തുടക്കം അടി പതറി ഇന്ത്യ; ഫൈനൽ കടുക്കുന്നു
ഫൈനലിൽ വീണ്ടും ഇന്ത്യക്ക് കാലിടറുന്നു. രണ്ട് ഓവർ അവസാനിക്കുമ്പോൾ രണ്ട് വിലപ്പെട്ട രണ്ട് വിക്കറ്റുകളാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യ ലൈവ് സ്കോർ: 23-2
- Jun 29, 2024 20:10 IST
രോഹിതിന് പിന്നാലെ രണ്ടാം വിക്കറ്റും നഷ്ടപ്പെടുത്തി ഇന്ത്യ
ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടപ്പെട്ടു, രണ്ടാമനായി ഇറങ്ങിയ ഋഷഭ് പന്താണ് 0 റൺസിന് പുറത്തായിരിക്കുന്നത്
- Jun 29, 2024 20:09 IST
ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു
9 റൺസ് നേടിയ രോഹിത് ശർമ്മയാണ് പുറത്തായത്
- Jun 29, 2024 20:06 IST
ടി20 ലോകകപ്പ്, ലൈവ് സ്കോർ: ഇന്ത്യ 15/0
ഇന്ത്യ ആദ്യ ഓവർ അവസാവിക്കുമ്പോൾ 15 റൺസ് നേടി.
വിരാട് കോഹ്ലി: 14
രോഹിത് ശർമ്മ: 1
- Jun 29, 2024 20:02 IST
ഓപ്പണിങ്ങിൽ മാറ്റമില്ല, രോഹിത് ശർമ്മ- വിരാട് കോഹ്ലി
ഫൈനൽ മത്സരത്തിൽ ഓപ്പണിങിൽ മാറ്റമില്ല. രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ബാറ്റിങ്ങിനിറങ്ങി. ആദ്യ ഓവറിൽ തുടർച്ചയായി രണ്ട് ഫോർ നേടിയാണ് കോഹ്ലി വരവറിയിച്ചിരിക്കുന്നത്.
- Jun 29, 2024 19:59 IST
ലോകകപ്പ് ടി20; ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവൻ
ദക്ഷിണാഫ്രിക്ക: ക്വിൻ്റൺ ഡി കോക്ക്(ഡബ്ല്യു), റീസ ഹെൻഡ്രിക്സ്, എയ്ഡൻ മാർക്രം(സി), ട്രിസ്റ്റൻ സ്റ്റബ്സ്, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ആൻറിച്ച് നോർട്ട്ജെ, തബ്രൈസ് ഷംസി
- Jun 29, 2024 19:57 IST
ലോകകപ്പ് ടി20; ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ
ഇന്ത്യ: രോഹിത് ശർമ്മ(സി), വിരാട് കോഹ്ലി, ഋഷഭ് പന്ത്(ഡബ്ല്യു), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ
- Jun 29, 2024 19:34 IST
ടോസ് ഇന്ത്യക്ക്, ബാറ്റിങ് തിരഞ്ഞെടുത്തു
ടി20 ലോകകപ്പ് ഫൈനൽ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.
INDIA WON THE TOSS & DECIDED TO BAT FIRST....!!!! pic.twitter.com/fdVoDUxrV1
— Johns. (@CricCrazyJohns) June 29, 2024 - Jun 29, 2024 19:07 IST
ഒരുക്കങ്ങൾ പൂർത്തിയാകുന്നു; ഇന്ത്യ- ദക്ഷിണാഫ്രിക്ക ഫൈനൽ രാത്രി 8ന്
PITCH FOR T20I WORLD CUP FINAL....!!! [ICC] pic.twitter.com/N77UXMCKWE
— Johns. (@CricCrazyJohns) June 29, 2024
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us