scorecardresearch

ടീം ഇന്ത്യയ്ക്ക് വൻ തിരിച്ചടി; സൂര്യകുമാർ യാദവ് ദീർഘനാൾ പുറത്തിരിക്കേണ്ടി വരും

അഫ്ഗാനിസ്ഥാനെതിരെ ജനുവരി 11ന് ആരംഭിക്കുന്ന മൂന്ന് ടി20കളുടെ പരമ്പരയിൽ സൂര്യയ്ക്ക് കളിക്കാനാകില്ല. ജോഹന്നാസ്ബർഗിൽ നടന്ന മൂന്നാം ടി20 മത്സരത്തിനിടയിൽ ഫീൽഡിങ്ങിനിടെയാണ് സൂര്യയുടെ കാൽക്കുഴയ്ക്ക് പൊട്ടലേറ്റത്.

അഫ്ഗാനിസ്ഥാനെതിരെ ജനുവരി 11ന് ആരംഭിക്കുന്ന മൂന്ന് ടി20കളുടെ പരമ്പരയിൽ സൂര്യയ്ക്ക് കളിക്കാനാകില്ല. ജോഹന്നാസ്ബർഗിൽ നടന്ന മൂന്നാം ടി20 മത്സരത്തിനിടയിൽ ഫീൽഡിങ്ങിനിടെയാണ് സൂര്യയുടെ കാൽക്കുഴയ്ക്ക് പൊട്ടലേറ്റത്.

author-image
Sports Desk
New Update
surya kumar yadav | India

ഫൊട്ടോ: ബിസിസിഐ

ജോഹന്നാസ്ബർഗിൽ നടന്ന മൂന്നാം ടി20 മത്സരത്തിനിടെ പരിക്കേറ്റ സൂര്യകുമാർ യാദവിന്റെ പരിക്ക് ഗുരുതരം. താരത്തിന് ഇനി ഫെബ്രുവരിയിൽ മാത്രമെ കളിക്കാൻ സാധിക്കൂവെന്നാണ് ബിസിസിഐ നൽകുന്ന സൂചന. സൂര്യയുടെ കണങ്കാലിന് ഗ്രേഡ് 2 പൊട്ടലുണ്ടെന്നാണ് വിവരം. ഇതോടെ താരത്തിന് ഏഴ് ആഴ്ചത്തെ വിശ്രമം ആവശ്യമായി വരും. അഫ്ഗാനിസ്ഥാനെതിരെ ജനുവരി 11ന് ആരംഭിക്കുന്ന മൂന്ന് ടി20കളുടെ പരമ്പരയിൽ നിന്ന് സൂര്യയെ ഒഴിവാക്കി.

Advertisment

ജോഹന്നാസ്ബർഗിൽ നടന്ന മൂന്നാം ടി20 മത്സരത്തിനിടെ ഫീൽഡിങ്ങിനിടെയാണ് സൂര്യകുമാർ യാദവിന്റെ കാൽക്കുഴയ്ക്ക് പൊട്ടലേറ്റത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ സൂര്യ കഴിഞ്ഞയാഴ്ച സ്കാൻ നടത്തിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പരിക്കിന്റെ വ്യാപ്തി കൂടുതലാണെന്നും, ഏഴ് ആഴ്ചത്തെ വിശ്രമത്തിന് ശേഷം ഫെബ്രുവരി ആദ്യവാരത്തോടെ അവൻ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്നുമാണ് സൂചന.

"സൂര്യകുമാർ സുഖം പ്രാപിക്കാൻ കുറച്ച് സമയമെടുക്കും. പരിക്ക് മുക്തമായ ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ റിപ്പോർട്ട് ചെയ്യേണ്ടിവരും. തീർച്ചയായും അദ്ദേഹത്തിന് അഫ്ഗാനിസ്ഥാൻ പരമ്പര നഷ്ടമാകും," ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.

ജോഹന്നാസ്ബർഗിൽ നടന്ന മൂന്നാം ടി20യിൽ ഇന്ത്യയുടെ വിജയത്തിന് ശേഷം പരിക്കിനെ കുറിച്ച് ചോദിച്ചപ്പോൾ വലിയ പ്രശ്നമില്ലെന്നായിരുന്നു സൂര്യയുടെ മറുപടി. “ഞാൻ സുഖമാണ്. ഞാൻ നടക്കുന്നു, വളരെ നല്ലത്. ”ഫീൽഡിൽ പന്ത് നിർത്തുന്നതിനിടെ സമനില തെറ്റിയ സൂര്യയുടെ കണങ്കാലിന് പരിക്കേറ്റിരുന്നു.

Advertisment

ഏകദിന ലോകകപ്പിനിടെ കണങ്കാലിന് പരിക്കേറ്റ ഹാർദിക് പാണ്ഡ്യ ഇതുവരെ കരകയറാത്തതിനാൽ, ടി20 നായകസ്ഥാനം സൂര്യയെ ആണ് ഏൽപ്പിച്ചിരുന്നത്. ഓൾറൗണ്ടറായ ഹാർദ്ദിക് ഇതുവരെയും കളത്തിൽ തിരിച്ചെത്തിയിട്ടില്ല. ആ നിലയ്ക്ക് ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പര അവസാനിച്ച് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തുടങ്ങുന്ന അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്ക് പുതിയ ക്യാപ്റ്റനെ തേടേണ്ടി വന്നേക്കാം.

Read More Sports Stories Here

Indian Cricket Team Injury

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: