scorecardresearch

IPL Auction 2024 LIVE: ഐപിഎല്ലിൽ പുതുചരിത്രം, പണക്കിലുക്കത്തിൽ മുമ്പൻ ഈ സൂപ്പർതാരം

ഐപിഎൽ മിനി ലേലമാണ് ഈ വർഷം നടക്കുന്നത്. കഴിഞ്ഞ വർഷം മെഗാ ലേലത്തിൽ ബാക്കിയുള്ള തുക ഉപയോഗിച്ചാണ് ഐപിഎൽ ക്ലബ്ബുകൾ താരങ്ങളെ സ്വന്തമാക്കുക - IPL Auction 2024 Date and Time, CSK, LSG, GT, RR, MI, KKR, SRH, KXIP, DD, RCB Team 2024 Players List

ഐപിഎൽ മിനി ലേലമാണ് ഈ വർഷം നടക്കുന്നത്. കഴിഞ്ഞ വർഷം മെഗാ ലേലത്തിൽ ബാക്കിയുള്ള തുക ഉപയോഗിച്ചാണ് ഐപിഎൽ ക്ലബ്ബുകൾ താരങ്ങളെ സ്വന്തമാക്കുക - IPL Auction 2024 Date and Time, CSK, LSG, GT, RR, MI, KKR, SRH, KXIP, DD, RCB Team 2024 Players List

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
IPL 2024 | auction

IPL Auction 2024 Date and Time:

IPL Auction 2024 Date and Time, Players List LIVE Updates: ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവുമുയർന്ന ലേലത്തുക സ്വന്തമാക്കി ഓസ്ട്രേലിയൻ സ്റ്റാർ പേസർ മിച്ചെൽ സ്റ്റാർക്ക്. 24.75 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ഓസീസ് താരത്തെ സ്വന്തമാക്കിയത്. പ്രതിഫല കാര്യത്തിൽ പാറ്റ് കമ്മിൻസ് ഇട്ട റെക്കോർഡിന് മണിക്കൂറുകൾ മാത്രമെ ആയുസ്സുണ്ടായുള്ളൂ. 

Advertisment

നിലവിലെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ 20.50 കോടി രൂപ വാരിയെറിഞ്ഞ് സൺറൈസേഴ്സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ 18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയ ഇംഗ്ലീഷ് താരം സാം കറനായിരുന്നു, ഇരുവർക്കും മുമ്പ് ഐപിഎല്ലിലെ ഉയർന്ന പ്രതിഫലക്കാരൻ.

ആദ്യമായാണ് ഐപിഎല്‍ ലേലം ഇന്ത്യയ്ക്ക് പുറത്ത് നടക്കുന്നത്. എല്ലാ ടീമുകള്‍ക്കുമായി ആകെ 262.95 കോടി രൂപ ചെലവഴിക്കാനാകും. കൂടുതല്‍ തുകയുള്ള ടീം ഗുജറാത്ത് ടൈറ്റന്‍സാണ്, 38.15 കോടി രൂപ. കുറഞ്ഞ തുക കൈവശമുള്ളത് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനാണ് (13.15 കോടി). ആകെ 333 കളിക്കാരാണ് ഇത്തവണ ലേലത്തിന് പരിഗണനയിലുള്ളത്. ഇതില്‍ 214 ഇന്ത്യക്കാരുണ്ട്. 8 മലയാളി താരങ്ങളും ലേലത്തിനുണ്ട്. എല്ലാ ടീമുകള്‍ക്കുമായി ആകെ 77 കളിക്കാരെ ടീമിലെത്തിക്കാം. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ സിനിമ ആപ്പിലും ലേലം തത്സമയം കാണാം.

Advertisment

ഐപിഎൽ മിനി ലേലമാണ് ഈ വർഷം നടക്കുന്നത്. കഴിഞ്ഞ വർഷം മെഗാ ലേലത്തിൽ ബാക്കിയുള്ള തുക ഉപയോഗിച്ചാണ് ഐപിഎൽ ക്ലബ്ബുകൾ താരങ്ങളെ സ്വന്തമാക്കുക.

ലേലത്തുകയിൽ ഏറ്റവും നേട്ടമുണ്ടാക്കിയ രണ്ടാമൻ, ന്യൂസിലൻഡ് വെടിക്കെട്ട് ബാറ്റർ ഡാരിൽ മിച്ചലിന് 14 കോടി രൂപയാണ് ചെന്നൈ സൂപ്പർ കിങ്സ് വാരിയെറിഞ്ഞത്. മൂന്നാമതെത്തിയ ഹർഷൽ പട്ടേലിനെ 11.75 കോടി രൂപയ്ക്ക് പഞ്ചാബ് സൂപ്പർ കിങ്സ് ടീമിലെത്തിച്ചു.

6.80 കോടി രൂപയ്ക്കാണ് ട്രാവിസ് ഹെഡിനെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസ് താരം റൊവ്മാന്‍ പവലിനെ 7.40 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.

ന്യൂസിലൻഡ് ഓപ്പണറും ഓൾറൗണ്ടറുമായ ഇന്ത്യൻ വംശജൻ രചിൻ രവീന്ദ്രയെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. 1.80 കോടി രൂപയ്ക്കാണ് രചിനെ അവർ സ്വന്തമാക്കിയത്.

Read More Sports Stories Here

IPL 2024 Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: