scorecardresearch

ലൂണയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി; വിവരങ്ങൾ പുറത്തുവിട്ട് ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയെന്ന് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയെന്ന് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

author-image
Sports Desk
New Update
Adrian Luna, Kerala Blasters

കൊച്ചി: ടീം ക്യാപ്റ്റൻ അഡ്രിയാൻ ലൂണയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. അഡ്രിയാൻ ലൂണയ്ക്ക് ഒരു ചെറിയ ആർത്രോസ്കോപ്പിക് ശസ്ത്രക്രിയ വിജയകരമായി നടത്തിയെന്നും പൂർണ്ണമായ ശാരീരിക ക്ഷമതയ്‌ക്കായി അദ്ദേഹം ഇപ്പോൾ വിശ്രമത്തിന്റെയും വീണ്ടെടുക്കലിന്റെയും പ്രക്രിയയിലാണെന്നും ക്ലബ്ബ് അറിയിച്ചു.

Advertisment

ഉറുഗ്വേ താരം ശസ്ത്രക്രിയയ്ക്ക് ശേഷം മെഡിക്കൽ വിദഗ്ധരുടെ സംഘവുമായി സഹകരിച്ചു വരികയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മെഡിക്കൽ സ്റ്റാഫ് അഡ്രിയാൻ ലൂണയെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ക്ലബ്ബ് അറിയിച്ചു. 

Read More Sports Stories Here

Kerala Blasters Fc adrian luna

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: