/indian-express-malayalam/media/media_files/uploads/2020/02/dhomi-raina.jpg)
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിൽ ഒരു കാലത്ത് മിന്നും താരമായിരുന്നു സുരേഷ് റെയ്ന. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടീമിന് പുറത്താണ് താരം. ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ചിന്നത്തലയായ റെയ്ന ടൂർണമെന്റിൽ പലപ്പോഴും തിളങ്ങിയെങ്കിലും ഇന്ത്യൻ ടീമിലേക്ക് ഒരു മടങ്ങി വരവിന് സാധിച്ചിരുന്നില്ല. അതേസമയം, താരം ഉറപ്പായും ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് സഹതാരം കൂടിയായ അമ്പാട്ടി റായിഡുവിന്റെ പ്രതീക്ഷയും വിശ്വാസവും.
Also Read: മുരളി വിജയ്‌യുടെ ആഗ്രഹത്തിന് മുന്നിൽ വീണ് എലിസ് പെറി
ഉത്തർപ്രദേശ് താരത്തിൽ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്നും ഉറപ്പായും ഒരു മടങ്ങി വരവുണ്ടാകുമെന്നുമാണ് റെയ്നയെക്കുറിച്ച് റായിഡു പറയുന്നത്. "റെയ്നയിൽ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്. ഞാൻ ബെറ്റ് വയ്ക്കുന്നു, ഉറപ്പായും ഇന്ത്യയ്ക്ക് വേണ്ടി ഒരു തിരിച്ചുവരവ് നടത്താൻ അദ്ദേഹത്തിനാകും," റായിഡു പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്സിന്റെ ഇൻസ്റ്റഗ്രാം ലൈവിലായിരുന്നു താരത്തിന്റെ പ്രതികരണം.
Also Read: കോവിഡ്-19 കരിയറിനെ തന്നെ ബാധിച്ചേക്കാവുന്ന നാല് താരങ്ങൾ
2004ൽ അണ്ടർ 19 ലോകകപ്പ് കളിച്ച ഇന്ത്യൻ ടീമംഗങ്ങളായിരുന്നു റെയ്നയും റായിഡുവും. പിന്നാലെ റെയ്ന ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമായെങ്കിലും റായിഡു പിന്നെയും ഒരുപാട് സമയമെടുത്താണ് ഇന്ത്യൻ സീനിയർ ടീമിലെത്തിയത്. അതേസമയം, റെയ്ന ടീമിൽ സ്ഥിരസാന്നിധ്യമായപ്പോൾ പകരക്കാരന്റെ റോളിലായിരുന്നു അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ നായകൻ കൂടിയായിരുന്ന അമ്പാട്ടി റായിഡു എത്തിയത്.
Also Read: കോഹ്‌ലിയേക്കാൾ കേമൻ 'ഹിറ്റ്‌മാൻ', രോഹിത്തിന്റെ ഉയർച്ചയ്‌ക്ക് പിന്നിൽ ധോണിയെന്നും ഗംഭീർ
2018ൽ ചെന്നൈ സൂപ്പർ കിങ്സിലേക്ക് റായിഡു എത്തിയതോടെയാണ് റെയ്നയും റായിഡുവും വീണ്ടും ഒന്നിക്കുന്നത്. റെയ്നയ്ക്കൊപ്പം തന്നെ റായിഡുവും ഇന്ത്യൻ ടീമിലേക്ക് ഒരു മടങ്ങി വരവ് പ്രതീക്ഷിക്കുന്നുണ്ട്. ലോകകപ്പ് ടീമിലുൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും നിലപാട് തിരുത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.