കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ കളി മൈതാനങ്ങളും നിശ്ചമായി. ഇതോടെ കായിക ലോകം തന്നെ പൂർണമായും ലോക്ക്ഡൗണിലായി. ലോകത്താകെ ബാധിച്ച കോവിഡ്-19 കായിക ലോകത്തിനാകെ വലിയ ആഘാതമാണുണ്ടാക്കിയിരിക്കുന്നത്. എന്നാൽ കോവിഡ്-19 ചില താരങ്ങളുടെ കരിയറിനെ തന്നെ ബാധിച്ചേക്കാം. അത്തരത്തിൽ കോവിഡ്-19 മൂലം ഭാവി അനിശ്ചിതത്വത്തിലാകാൻ സാധ്യതയുള്ള താരങ്ങളാരൊക്കെയെന്ന് നോക്കാം.

MS Dhoni, എൺ.എസ്.ധോണി, retirement, west indies tour, വിരമിക്കൽ, വിൻഡീസ് പര്യടനം, virat kohli, india world cup, വിരാട് കോഹ്‌ലി, ie malayalam, ഐഇ മലയാളം

എംഎസ് ധോണി

കോവിഡ്-19 മൂലം ഇന്ത്യൻ പ്രീമിയർ ലീഗ് അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചത് ഏറ്റവും കൂടുതൽ തിരിച്ചടിയാകുന്നത് രണ്ട് ലോകകപ്പുകൾ ഇന്ത്യയ്ക്ക് സമ്മാനിച്ച ധോണിയുടെ ഭാവിക്കാണ്. 2019 ലോകകപ്പ് സെമിയിൽ തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത താരം മാസങ്ങളായി മൈതാനത്തിന് പുറത്താണ്. ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരാമെന്ന പ്രതീക്ഷയിലായിരുന്നു താരവും ആരാധകരും.

Read More | കോഹ്‌ലിയേക്കാൾ കേമൻ ‘ഹിറ്റ്‌മാൻ’, രോഹിത്തിന്റെ ഉയർച്ചയ്‌ക്ക് പിന്നിൽ ധോണി: ഗംഭീർ

ഐപിഎല്ലിലൂടെ മാത്രമേ ധോണിക്ക് ഇന്ത്യൻ ടീമിലേക്ക് ഒരു മടങ്ങിവരവുണ്ടാകുവെന്ന് ഇന്ത്യൻ ടീം മുഖ്യ പരിശീലകൻ രവി ശാസ്ത്രിയും നേരത്തെ വ്യക്തമാക്കിയതാണ്. എന്നാൽ അപ്രതീക്ഷിതമായി എത്തിയ മഹാമാരി ധോണിയുടെ ഭാവിയ്ക്ക് മേൽ കരിനിഴൽ വീഴ്ത്തുന്ന സാഹചര്യമാണിപ്പോൾ. ജൂലൈയിൽ 39 വയസ് തികയുന്ന താരത്തിന്റെ കരിയർ അവസാനിച്ചുവെന്ന് പലരും ഇതിനോടകം പരസ്യമായും രഹസ്യമായും പറഞ്ഞുതുടങ്ങിയിട്ടുണ്ട്.

ജെയിംസ് ആൻഡേഴ്സൺ

ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച പേസ് ബോളർമാരിൽ ഒരാളായ ജെയിംസ് ആൻഡേഴ്സന്റെ ഭാവിയും കോവിഡ്-19നെ ആശ്രയിച്ചിരിക്കും. 2002ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം മിന്നും പ്രകടനവുമായി തിളങ്ങി. എന്നാൽ കഴിഞ്ഞ വർഷം ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ താരം പരുക്ക് മൂലവും ടീമിന് പുറത്തായിരുന്നു.

Read More | ഇപ്പോഴും ഓസ്ട്രേലിയയിലെ മികച്ച ആറ് ബാറ്റ്സ്മാന്മാരിൽ ഒരാൾ; കരാറിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ഖ്വാജ

ജൂലൈയിൽ 38 വയസ് തികയുന്ന ജെയിംസ് ആൻഡേഴ്സനും കോവിഡ്-19ന് ശേഷം രാജ്യന്തര ക്രിക്കറ്റ് പുനരാരംഭിക്കുമ്പോൾ മടങ്ങിയെത്തുമോയെന്ന കാര്യം സംശയമാണ്. ഇംഗ്ലണ്ടിനായി 870 വിക്കറ്റുകൾ വീഴ്ത്തിയ താരമാണ് ജെയിംസ് ആൻഡേഴ്സൺ.

lasith malinga, ലസിത് മലിംഗ, malinga farewell, malinga speech, malinga sri lanka, sri lanka cricket, malinga slams, lasith malinga yorker

ലസിത് മലിംഗ

രാജ്യാന്തര ക്രിക്കറ്റിലെ മറ്റൊരു ഇതിഹാസ താരം ലസിത് മലിംഗയുടെ ഭാവിയും കോവിഡിന് ശേഷം ക്രിക്കറ്റ് പുനരാരംഭിക്കുന്ന സമയത്തിൽ ആശ്രയിച്ചിരിക്കും. ടെസ്റ്റ് ക്രിക്കറ്റിൽ ഏകദിന ഫോർമാറ്റിൽ നിന്നും വിരമിച്ച മലിംഗ നിലിവിൽ ശ്രീലങ്കൻ ടി20 ടീമിന്റെ നായകനാണ്.

Read More | മനക്കരുത്തിന്റെ പാഠങ്ങൾ പകർന്ന് തന്നത് ഇവർ; ഗംഭീറിനെയും കോഹ്‌ലിയെയും പുകഴ്ത്തി യുവതാരം

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് താരമായ മലിംഗ ടി20 ലോകകപ്പിലും ദ്വീപുകാരെ നയിക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് പോലെ തന്നെ ലോകകപ്പിന്റെ കാര്യവും ആശങ്കയിലാണ്.

ഷൊയ്ബ് മാലിക്

പാക്കിസ്ഥാനിലെ ഇന്ത്യൻ മരുമകൻ ഷൊയ്ബ് മാലിക്കാണ് മറ്റൊരു താരം. ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും 2019 ഇംഗ്ലണ്ട് ലോകകപ്പിന് ശേഷം ഏകദിന ഫോർമാറ്റിൽ നിന്നും വിരമിച്ച താരം ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം കുട്ടിക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം മത്സരക്രിക്കറ്റിൽ നിന്ന് വിരമിക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു. ഒരു ഇടവേളയിൽ ടി20 ടീമിൽ നിന്ന് പുറത്തായ താരം ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇതോടെ ടി20 ലോകകപ്പിലേക്കും താരത്തിന്റെ പ്രതീക്ഷ വർധിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook