/indian-express-malayalam/media/media_files/e81h9qwx6nP0nDW62QOH.jpg)
ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഗംഭീര തിരിച്ചുവരവാണ് നടത്തിയത് (ഫൊട്ടോ: X/ ബിസിസിഐ)
ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസ ക്രിക്കറ്റർ സുനില്‍ ഗവാസ്കര്‍. കഴിഞ്ഞ ഐപിഎല്‍ സീസണിൽ ഒരു മത്സരത്തിൽ പോലും ബാറ്റ് കൊണ്ട് തിളങ്ങാനാകാത്ത പാണ്ഡ്യയെ ടി20 ലോകകപ്പിൽ നായകനാക്കിയത് വലിയ ചോദ്യ ചിഹ്നമാക്കി പലരും ഉയർത്തിക്കാട്ടിയിരുന്നു. ഇതിനിടയിലാണ് വൈസ് ക്യാപ്ടനെ പിന്തുണച്ച് ഗവാസ്കര്‍ തന്നെ രംഗത്തെത്തിയത്.
"ക്യാപ്റ്റന്‍സിയുടെ ആശങ്കകള്‍ ഇല്ലെങ്കില്‍ ഹാര്‍ദ്ദിക്കിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയും. സ്വന്തം ടീം നന്നായി കളിക്കുന്നില്ലെങ്കില്‍ ഒരു ക്യാപ്റ്റന്റെ ആശങ്കകള്‍ കൂടും. ടീം പരാജയപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ സ്വന്തം പ്രകടനത്തെക്കുറിച്ചല്ല, മറിച്ച് ബാറ്റര്‍മാരെയും ബൗളര്‍മാരെയും കുറിച്ചാണ് ക്യാപ്റ്റന്‍ ആശങ്കപ്പെടുക. അപ്പോഴാണ് സ്വന്തം പ്രകടനം മോശമാവുന്നത്," ഗവാസ്കര്‍ പറഞ്ഞു.
"ബാറ്റ് കൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം നടത്തി മത്സരം വിജയിപ്പിക്കാന്‍ ഹാര്‍ദ്ദിക്കിന് സാധിക്കും. ഇന്ത്യയുടെ ഗെയിംചേഞ്ചറായി അദ്ദേഹം മാറുമെന്ന് ഞാന്‍ പ്രവചിക്കുകയാണ്," ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു. ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ തകർപ്പന്‍ പ്രകടനമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ കാഴ്ചവച്ചത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായി ഹാര്‍ദ്ദിക്കിന് തിളങ്ങാനായില്ലെങ്കിലും ഇന്ത്യന്‍ ജഴ്സിയില്‍ തിളങ്ങാന്‍ താരത്തിന് സാധിച്ചു.
ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. 23 പന്തില്‍ നിന്ന് പുറത്താകാതെ 40 റണ്‍സാണ് ഹാര്‍ദ്ദിക് അടിച്ചുകൂട്ടിയത്. ബൗളിങ്ങില്‍ ബംഗ്ലാദേശിന്റെ ഒരു വിക്കറ്റ് വീഴ്ത്താനും ഹാര്‍ദ്ദിക്കിന് സാധിച്ചിരുന്നു. മത്സരത്തില്‍ 60 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
Read More Sports News Here
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം!
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- 'ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം': തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- 'വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു'; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.