/indian-express-malayalam/media/media_files/2025/01/15/bAWdEDv3Qr7J12FlMU4o.jpg)
സ്മൃതി മന്ഥാന: (ഫയൽ ഫോട്ടോ)
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥാനയുടെ തൊപ്പിയിലേക്ക് മറ്റൊരു പൊൻതൂവൽ കൂടി. ഐസിസിയുടെ 2024ലെ ഏറ്റവും മികച്ച ഏകദിന വനിതാ ക്രിക്കറ്റ് താരമായി മന്ഥാന തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ പ്രയാസമേറിയ ഏകദിന മത്സരങ്ങളിൽ സ്കോർ കണ്ടെത്തി ടീമിനെ തുണയ്ക്കാൻ മന്ഥാനയ്ക്ക് സാധിച്ചതാണ് താരത്തെ നേട്ടത്തിലേക്ക് എത്തിച്ചത്.
കഴിഞ്ഞ വർഷം ജൂണിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മന്ഥാന തുടരെ രണ്ട് സെഞ്ചുറി ഏകദിനത്തിൽ നേടി. ഇതിന്റെ ബലത്തിലാണ് ഇന്ത്യ ഏകദിന പരമ്പര 3-0ന് പിടിച്ചത്. ഒക്ടോബറിൽ ന്യൂസിലൻഡിന് എതിരായ നിർണായക ഏകദിനത്തിലും മന്ഥാനയിൽ നിന്ന് മികച്ച പ്രകടനം വന്നിരുന്നു.
ടീം തോൽവിയിലേക്ക് വീണെങ്കിലും കഴിഞ്ഞ ഡിസംബറിൽ ഓസ്ട്രേലിയക്കെതിരെ പെർത്തിലും മന്ഥാന സെഞ്ചുറി നേടി. തന്റെ കരിയറിൽ ഏകദിനത്തിൽ ഒരു വർഷം ഏറ്റവും കൂടുതൽ റൺസ് മന്ഥാന നേടിയ വർഷമാണ് 2024. 2024ലെ 13 ഇന്നിങ്സിൽ നിന്ന് 747 റൺസ് ആണ് മന്ഥാന കണ്ടെത്തിയത്.
57.86 ആണ് കഴിഞ്ഞ വർഷത്തെ മന്ഥാനയുടെ ബാറ്റിങ് ശരാശരി. സ്ട്രൈക്ക്റേറ്റ് 95.15. 2024ൽ നാല് ഏകദിന സെഞ്ചുറിയാണ് മന്ഥാനയിൽ നിന്ന് വന്നത്. വനിതാ ക്രിക്കറ്റിലെ പുതിയ റെക്കോർഡുമാണ് ഇത്. 2024ൽ 95 ഫോറും ആറ് സിക്സുമാണ് മന്ഥാനയുടെ ബാറ്റിൽ നിന്ന് വന്നത്.
ഐസിസി വുണൺ ചാംപ്യൻഷിപ്പിലെ റൺവേട്ടയിലും മന്ഥാനയായിരുന്നു മുൻപിൽ. വുമൺ ചാംപ്യൻഷിപ്പിൽ 24 മത്സരങ്ങളിൽ നിന്ന് 1358 റൺസ് ആണ് മന്ഥാന സ്കോർ ചെയ്തത്. 2024ലെ മന്ഥാനയുടെ ഏറ്റവും മികച്ച ഇന്നിങ്സ് വന്നത് ഓസ്ട്രേലിയക്കെതിരെ പെർത്തിലായിരുന്നു. 14 ഫോറും ഒരു സിക്സുമാണ് അന്ന് മന്ഥാനയുടെ ബാറ്റിൽ നിന്ന് വന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.