/indian-express-malayalam/media/media_files/2025/03/28/zLjixqJc6Es9zwUeDH9p.jpg)
ഷാർദുൽ ഠാക്കൂർ, സഹീർ ഖാൻ Photograph: (ഐപിഎൽ, ഇൻസ്റ്റഗ്രാം)
Shardul Thakur IPL 2025 LSG: സൺറൈസേഴ്സ് ഹൈദരാബാദിന്റെ ബാറ്റിങ് നിരയെ അവരുടെ തട്ടകത്തിൽ 200ൽ താഴെ റൺസിൽ ഒതുക്കുക. ലക്നൗ സൂപ്പർ ജയന്റ്സിനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഇത്. എന്നാൽ അച്ചടക്കത്തോടെ പന്തെറിഞ്ഞ് ലക്നൗ സൂപ്പർ ജയന്റ്സ് ബോളർമാർ ഹൈദരാബാദിന്റെ അപകടകാരികളായ ബാറ്റിങ് നിരയെ പിടിച്ചുകെട്ടി. ഇവിടെ നിർണായകമായത് ഷാർദുൽ ഠാക്കൂറിന്റെ ബോളിങ്ങ് ആയിരുന്നു. താര ലേലത്തിൽ ആരും സ്വന്തമാക്കാൻ തയ്യാറാവാതിരുന്ന താരം. എന്നാൽ ഇപ്പോൾ പർപ്പിൾ ക്യാപ്പ് ഷാർദുൽ ഠാക്കൂറിന്റെ കൈകളിലാണ്.
സൺറൈസേഴ്സ് ഹൈദരാബാദിന് എതിരെ നാല് വിക്കറ്റ് ആണ് ഷാർദുൽ പിഴുതത്. പവർപ്ലേയിൽ രണ്ട് വട്ടം ഷാർദുലിന്റെ പ്രഹരം എത്തി. ഇതോടെ രണ്ട് കളിയിൽ നിന്ന് ആറ് വിക്കറ്റോടെ ഐപിഎൽ വിക്കറ്റ് വേട്ടയിൽ നിലവിൽ ഒന്നാമത് എത്തി ഷാർദുൽ. താര ലേലത്തിൽ ഒരു ഫ്രാഞ്ചൈസിയും സ്വന്തമാക്കാൻ തയ്യാറാവാതിരുന്ന താരം ഇപ്പോൾ വിക്കറ്റ് വേട്ടയിൽ മുൻപിലെത്തി മാസ് കാണിക്കുന്നത് ചൂണ്ടിക്കാണിച്ചാണ് ആരാധകരും എത്തുന്നത്.
രഞ്ജി ട്രോഫി മത്സരത്തിന് ഇടയിൽ ലക്നൗ സൂപ്പർ ജയന്റ്സ് മെന്റർ സഹീർ ഖാനിൽ നിന്ന് കോൾ ലഭിച്ചതാണ് സീസണിൽ തനിക്ക് വഴിത്തീരിവായത് എന്നാണ് ഷാർദുൽ പറയുന്നത്. "ഐപിഎല്ലിൽ എന്നെ ആരും വാങ്ങിയില്ല എങ്കിൽ കൗണ്ടി ക്രിക്കറ്റ് കളിക്കാനായിരുന്നു തീരുമാനം. എന്നാൽ മറ്റൊരു താരത്തിന് പകരമായി എന്നെ ടീമിലെടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് എന്ന് സഹീർ ഖാൻ വിളിച്ച് പറഞ്ഞു. അതിനാൽ പ്രതീക്ഷ കൈവിടേണ്ട എന്നും പകരക്കാരനായി സ്ക്വാഡിൽ എടുത്താൽ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു. ഐപിഎല്ലിലേക്ക് ഞാൻ തിരികെ എത്തിയത് അങ്ങനെയാണ്," ഷാർദുൽ പറയുന്നു.
ഇടംകയ്യൻ ഫാസ്റ്റ് ബോളർ മോഹ്സിൻ ഖാന് പകരമാണ് ലക്നൗ ഷാർദുലിനെ സ്ക്വാഡിൽ എടുത്തത്. രണ്ട് കോടി രൂപയായിരുന്നു ഷാർദുലിന്റെ അടിസ്ഥാന വില. ഈ സീസണിന് മുൻപ് അഞ്ച് ഫ്രാഞ്ചൈസികൾക്ക് വേണ്ടി​ ഷാർദുൽ കളിച്ചിരുന്നു. 95 ഐപിഎൽ മത്സരങ്ങളാണ് ഷാർദുൽ കളിച്ചത്. എന്നിട്ടും താര ലേലത്തിൽ ഷാർദുൽ അൺസോൾഡ് ആയി.
"താര ലേലത്തിൽ അൺസോൾഡ് ആയത് എന്റെ ജീവിതത്തിലെ മോശം ദിവസമായിരുന്നു. ക്രിക്കറ്റിൽ ജയപരാജയങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും," ഹൈദരാബാദിന് എതിരെ നാല് വിക്കറ്റ് പിഴുതതിന് പിന്നാലെ ഷാർദുൽ പറഞ്ഞു. ഹൈദരാബാദിന് എതിരായ മത്സരത്തിൽ വിക്കറ്റ് വീഴ്ത്തി ഐപിഎല്ലിൽ 100 വിക്കറ്റ് എന്ന നേട്ടത്തിലേക്കും ഷാർദുൽ എത്തി. ഐപിഎല്ലിൽ 100 വിക്കറ്റ് വീഴ്ത്തുന്ന 25ാമത്തെ ബോളർ ആണ് ഷാർദുൽ.
Read More
- SRH vs LSG IPL 2025: 43 പന്തിൽ 116 റൺസ്; ഹൈദരാബാദിൽ നിക്കോളാസ് പൂരന്റേയും മാർഷിന്റേയും വെടിക്കെട്ട്
- SRH vs LSG IPL 2025: ആരാണ് പ്രിൻസ് യാദവ്? ഹെഡ്ഡിന്റെ തല വെട്ടിയ ഒന്നൊന്നര പേസർ
- ബോളർമാർക്ക് സൈക്കോളജിസ്റ്റിന്റെ സേവനം വേണ്ടിവരും; സമ്മർദം ചൂണ്ടി അശ്വിൻ
- Rohit Sharma: ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് രോഹിത് ഒഴിയുന്നു? ആശയക്കുഴപ്പം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us