scorecardresearch

രോഹിത്ത് ശർമ്മയുടെ ജീവചരിത്രവുമായി സ്കൂൾ പാഠപുസ്തകം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ജനറൽ നോളേജ് പാഠപുസ്തകത്തിലാണ് ഈ പാഠഭാഗമുള്ളതെന്നാണ് വാർത്ത പ്രചരിക്കുന്നത്. ഞായറാഴ്ച ഏകദിന ലോകകപ്പ് ഫൈനൽ നടക്കാനിരിക്കെയാണ് സംഭവം ശ്രദ്ധേയമാകുന്നത് - School textbook with biography of Rohit Sharma Take over social media

എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ജനറൽ നോളേജ് പാഠപുസ്തകത്തിലാണ് ഈ പാഠഭാഗമുള്ളതെന്നാണ് വാർത്ത പ്രചരിക്കുന്നത്. ഞായറാഴ്ച ഏകദിന ലോകകപ്പ് ഫൈനൽ നടക്കാനിരിക്കെയാണ് സംഭവം ശ്രദ്ധേയമാകുന്നത് - School textbook with biography of Rohit Sharma Take over social media

author-image
Sports Desk
New Update
Rohit Sharma | School text book | Ind vs aus final

ഫൊട്ടോ: എക്സ്/ മുഹദൽ വൊഹ്റ

ഇന്ത്യൻ നായകൻ രോഹിത്ത് ശർമ്മയുടെ ജീവചരിത്രം ഉൾക്കൊള്ളിച്ചുള്ള സ്കൂൾ പാഠപുസ്തകത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ ജനറൽ നോളേജ് പാഠപുസ്തകത്തിലാണ് ഈ പാഠഭാഗമുള്ളതെന്നാണ് വാർത്ത പ്രചരിക്കുന്നത്. ഇത് സ്റ്റേറ്റ് സിലബസിലാണ് എന്നതിനെ കുറിച്ച് ഇപ്പോൾ സ്ഥിരീകരണമില്ല. ഞായറാഴ്ച ഏകദിന ലോകകപ്പ് ഫൈനൽ നടക്കാനിരിക്കെയാണ് ഈ ചിത്രം വൈറലായിരിക്കുന്നത്.

Advertisment

ഹിറ്റ്മാൻ രോഹിത്തിന്റെ ജീവചരിത്രം സംക്ഷിപ്തവും ലഘുവായും വിവരിക്കുന്നതാണ് ഈ പുസ്തകം. ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രതിഭാധനനായ യുവബാറ്റർമാരിൽ ഒരാളാണ് രോഹിത്തെന്നും, താരത്തിന്റെ കുട്ടിക്കാലവും വളർന്നു വന്ന സാഹചര്യങ്ങളുമെല്ലാം പരിചയപ്പെടുത്തുന്നുമുണ്ട് ഈ ബുക്കിൽ. ഇംഗ്ലീഷിലുളള പാഠഭാഗമാണിത്. പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മുഫദൽ വൊഹ്റയാണ് ഈ ചിത്രം ആദ്യം എക്സിലൂടെ ഇന്ത്യൻ ആരാധകർക്കായി പങ്കുവച്ചത്.

നാഗ്പൂരിലെ ബൻസോദിൽ 1987 ഏപ്രിൽ 30ന് ജനിച്ച രോഹിത്ത് തുടക്കകാലത്ത് ഓഫ് സ്പിന്നറായാണ് കളി തുടങ്ങിയത്. എന്നാൽ, ദിനേഷ് ലാഡ് എന്ന കോച്ചാണ് താരത്തിൽ നല്ലൊരു ബാറ്റർ ഒളിഞ്ഞു കിടപ്പുണ്ടെന്ന് തിരിച്ചറിഞ്ഞതും, അതിലേക്ക് അദ്ദേഹത്തെ തിരിച്ചുവിട്ടതും. സ്കൂളിൽ ഫീസടയ്ക്കാൻ മാതാപിതാക്കൾ ബുദ്ധിമുട്ടിയിരുന്നപ്പോൾ, ക്രിക്കറ്റിലെ മികവ് പരിഗണിച്ച് സ്കൂൾ അധികൃതർ അദ്ദേഹത്തിന് സ്കോളർഷിപ്പ് നൽകിയിരുന്നു.

Advertisment

ടി20 ക്രിക്കറ്റിൽ ഇന്ത്യൻ താരത്തിന്റെ ആദ്യ സെഞ്ചുറി നേടിയത് രോഹിത്താണെന്നും, 2006-07 സീസണിലെ സയ്യിദ് മുഷ്താഖലി ടി20 ടൂർണമെന്റിൽ 45 പന്തിൽ നിന്ന് 101 റൺസ് ഹിറ്റ്മാൻ നേടിയിരുന്നുവെന്നും  പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 50ന് മുകളിൽ ആവറേജുള്ള താരം, ഇന്ത്യൻ ടീമിലെത്തുന്നതിന് മുമ്പേ തന്നെ ആഭ്യന്തര ക്രിക്കറ്റിൽ പലതവണ ട്രിപ്പിൾ സെഞ്ചുറികൾ നേടിയിരുന്നതായു പറയുന്നു.

Read More Sports Stories Here

rohit sharma biography in GK book Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: