/indian-express-malayalam/media/media_files/NipLqDEzTG8Re0YO7avX.jpg)
Kamran Akmal’s bold prediction: Babar Azam can break Virat Kohli’s record
ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയുടെ റെക്കോർഡ് തകർക്കാൻ ബാബർ അസമിനും ശുഭ്മാൻ ഗില്ലിനും സാധിക്കും എന്ന് താന്‍ കരുതുന്നതായി മുൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ. ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ലോകകപ്പ് സെമിഫൈനലിൽ, സച്ചിൻ ടെണ്ടുൽക്കറുടെ 49 ഏകദിന സെഞ്ചുറികളുടെ റെക്കോർഡ് കോഹ്‌ലി മറി കടന്നു. ഏകദിന മത്സരങ്ങളുടെ എണ്ണം കുറഞ്ഞതിനാൽ ഈ മറികടക്കുക അസാധ്യമാണെന്ന് പലരും വിശ്വസിച്ചിരുന്നു.
463 ഏകദിനങ്ങളിൽ നിന്ന് സച്ചിന് 49 സെഞ്ചുറികൾ നേടിയപ്പോൾ, 291 മത്സരങ്ങളിൽ നിന്നാണ് കോഹ്‌ലി അദ്ദേഹത്തെ മറികടന്നു റെക്കോര്‍ഡ് സ്ഥാപിച്ചത്. 31 സെഞ്ചുറികളുമായി നിലവിലെ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശർമ്മ പട്ടികയിൽ മൂന്നാമതായുണ്ട്.
ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ നേടിയത് ഓർഡറിന് മുകളിൽ ബാറ്റ് ചെയ്യുന്ന ബാറ്റ്‌സ്മാൻമാരാണെന്നും സനത് ജയസൂര്യ, റിക്കി പോണ്ടിംഗ്, ഹാഷിം അംല എന്നിവരെ ആദ്യ സിക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കമ്രാൻ പറഞ്ഞു. 19 സെഞ്ചുറികള്‍ നേടിയിട്ടുള്ള 29 കാരനായ ബാബര്‍ കോഹ്‌ലിയെ മറികടക്കാൻ നല്ല സാധ്യതയുള്ളതായി അദ്ദേഹം വിലയിരുത്തി.
"ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യുന്ന ആർക്കും ആ റെക്കോർഡ് തകർക്കാൻ കഴിയും. മധ്യനിര ബാറ്റ്സ്മാൻമാരെ സംബന്ധിച്ച് ഇത്തരമൊരു സംഖ്യയിലെത്തുന്നത് വലിയ വെല്ലുവിളിയാണ്. മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്ന ബാബർ അസം നമുക്കുണ്ട്, അദ്ദേഹത്തിന് ഇതിനു നല്ല അവസരമുണ്ട്. ബാറ്റിംഗ് ഓപ്പൺ ചെയ്യുന്ന ശുഭ്മാൻ ഗിൽ ഇന്ത്യയിലുണ്ട്, അദ്ദേഹത്തിനും റെക്കോർഡ് ലക്ഷ്യം വയ്ക്കാം, " അക്മൽ ARY ന്യൂസിൽ പറഞ്ഞു.
പാകിസ്ഥാനെ നോക്കൗട്ടിൽ എത്തിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ബാബർ രണ്ട് ദിവസം മുമ്പ് ക്യാപ്റ്റൻ സ്ഥാനം രാജി വച്ചിരുന്നു.
Read in Egnlish: Kamran Akmal’s bold prediction: Babar Azam can break Virat Kohli’s record
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.