scorecardresearch

കോഹ്ലി അല്ല, ഈ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരൻ ഈ ഇന്ത്യൻ താരമെന്ന് മാത്യു ഹെയ്ഡൻ

ഇന്ത്യൻ സൂപ്പർതാരം ടൂർണമെന്റിൽ സൃഷ്ടിച്ച പ്രഭാവം വളരെ വലുതാണെന്നും, മറ്റാർക്കും ആ നിലയിൽ എത്താനായിട്ടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും ഹെയ്ഡൻ പറഞ്ഞു - Rohit Sharma is almost my player of the tournament says Mathew Hayden

ഇന്ത്യൻ സൂപ്പർതാരം ടൂർണമെന്റിൽ സൃഷ്ടിച്ച പ്രഭാവം വളരെ വലുതാണെന്നും, മറ്റാർക്കും ആ നിലയിൽ എത്താനായിട്ടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും ഹെയ്ഡൻ പറഞ്ഞു - Rohit Sharma is almost my player of the tournament says Mathew Hayden

author-image
Sports Desk
New Update
Rohit sharma | world cup | mathew Hayden

ഫൊട്ടോ: എക്സ്/ ബിസിസിഐ

ഈ ലോകകപ്പിലെ ഏറ്റവും മികച്ച താരം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മയാണെന്ന് പുകഴ്ത്തി മുൻ ഓസീസ് താരം മാത്യൂ ഹെയ്ഡൻ. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഹെയ്ഡൻ ഹിറ്റ്മാനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടിയത്. രോഹിത്ത് ശർമ്മ ഈ ടൂർണമെന്റിൽ സൃഷ്ടിച്ച പ്രഭാവം വളരെ വലുതാണെന്നും, മറ്റാർക്കും ആ നിലയിൽ എത്താനായിട്ടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും ഹെയ്ഡൻ പറഞ്ഞു.

Advertisment

ഇംഗ്ലണ്ടിൽ നടന്ന മുൻ ലോകകപ്പിനിടെ ടീം ഇന്ത്യ വലിയ വിമർശനം ഏറ്റുവാങ്ങിയ കാര്യമായിരുന്നു പവർ പ്ലേയിലെ മെല്ലെപ്പോക്ക്. ഇംഗ്ലണ്ടിന്റെ പവർപ്ലേ ഇന്നിംഗ്സുകൾ മാതൃകയാക്കണമെന്നും അന്ന് വിമർശകർ ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് ഓപ്പണർ മാത്രമായിരുന്ന രോഹിത്ത് ആദ്യ ഓവറുകളിൽ ബൌളർമാരെ ബഹുമാനിക്കുക പതിവായിരുന്നു. എന്നാൽ, ലോകകപ്പ് ഇന്ത്യയിലേക്ക് വന്നപ്പോൾ ഹിറ്റ്മാൻ പവർപ്ലേ സ്ട്രാറ്റജി പുതുക്കിപ്പണിതു. ആരെയും കൂസാതെ പന്തിനെ അതിർത്തി കടത്തുന്നതിൽ മാത്രമായിരുന്നു രോഹിത്തിന്റെ ശ്രദ്ധ മുഴുവൻ.

സഹതാരങ്ങളിലുള്ള ഉറച്ച വിശ്വാസമാണ് രോഹിത്തിന്റെ ഈ പ്രകടനത്തിലൂടെ വെളിവായത്. താൻ പുറത്തായാലും ടീമിന്റ അമിത സമ്മർദ്ദം കുറയ്ക്കുകയെന്ന തന്ത്രമാണ് രോഹിത്ത് പയറ്റിയത്. ഇന്ത്യൻ നായകന്റെ വിശ്വാസം കാക്കുന്ന വിധത്തിൽ സഹതാരങ്ങളും പോസിറ്റീവായും ആത്മവിശ്വാസത്തോടെ പ്രതികരിച്ചുവെന്നത് ശ്രദ്ധേയമാണ്.

Advertisment

ഈ ലോകകപ്പിൽ 10 മത്സരങ്ങൾ കളിച്ചപ്പോൾ 550 റൺസാണ് രോഹിത്ത് വാരിക്കൂട്ടിയത്. അതിൽ 416 റൺസും ബൌണ്ടറികളിലൂടെ മാത്രമായിരുന്നു. ടൂർണമെന്റിൽ 55 റൺസാണ് ഹിറ്റ്മാന്റെ ബാറ്റിങ്ങ് ആവറേജ്. ലോകകപ്പിലെ റൺവേട്ടക്കാരിൽ അഞ്ചാം സ്ഥാനത്താണ് രോഹിത്ത് ഇപ്പോഴുള്ളത്. 711 റൺസുമായി വിരാട് കോഹ്ലിയാണ് ഒന്നാമതുള്ളത്.

Read More Sports Stories Here

Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: