scorecardresearch

ഇന്ത്യയ്ക്ക് മധുര പ്രതികാരം; കിവികളെ പൊരിച്ച് ലോകകപ്പ് ഫൈനലിൽ

India vs New Zealand Live Score, World Cup 2023 Semi Final: വിരാട് കോഹ്ലി (117), ശ്രേയസ് അയ്യർ (105) എന്നിവരുടെ സെഞ്ചുറികളുടേയും, ശുഭ്മൻ ഗില്ലിന്റെ (80)​ അർധ സെഞ്ചുറിയുടേയും കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. ഏഴ് ന്യൂസിലൻഡ് താരങ്ങളെ പുറത്താക്കി മുഹമ്മദ് ഷമിയും തിളങ്ങി.

India vs New Zealand Live Score, World Cup 2023 Semi Final: വിരാട് കോഹ്ലി (117), ശ്രേയസ് അയ്യർ (105) എന്നിവരുടെ സെഞ്ചുറികളുടേയും, ശുഭ്മൻ ഗില്ലിന്റെ (80)​ അർധ സെഞ്ചുറിയുടേയും കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. ഏഴ് ന്യൂസിലൻഡ് താരങ്ങളെ പുറത്താക്കി മുഹമ്മദ് ഷമിയും തിളങ്ങി.

author-image
Sports Desk
New Update
Virat Kohli | Ind vs NZ

India vs New Zealand Live Score, World Cup 2023 Semi Final

ആവേശകരമായ സെമി ഫൈനലിൽ കരുത്തരായ ന്യൂസിലൻഡിനെ 70 റൺസിന് തകർത്ത് ഇന്ത്യ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യ ഉയർത്തിയ 398 റൺസ് വിജയലക്ഷ്യം തേടി ബാറ്റ് വീശിയ കീവീസ് പടയ്ക്ക് 48.5 ഓവറിൽ 327 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഏഴ് ന്യൂസിലൻഡ് താരങ്ങളെ പുറത്താക്കിയ മുഹമ്മദ് ഷമിയുടെ അസാമാന്യ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്.

Advertisment

ഈ പ്രകടനത്തോടെ ലോകകപ്പിൽ 23 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്താനും ഷമിക്ക് സാധിച്ചു. ഓസ്ട്രേലിയയുടെ ആദം സാമ്പയെ (22) പിന്തള്ളിയാണ് ഷമിയുടെ കുതിപ്പ്. ഇതോടെ ലോകകപ്പിൽ അപരാജിതരായി പത്താം വിജയം സ്വന്തമാക്കാനും, പുതിയ റെക്കോഡ് നേടാനും രോഹിത്തിന്റെ നീലപ്പടയ്ക്കായി.

നിർണായകമായ സെമി ഫൈനൽ പോരാട്ടത്തിൽ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ന്യൂസിലൻഡിന് മുന്നിൽ 398 റൺസ് വിജയലക്ഷ്യം ഉയർത്തിയിരുന്നു. സ്കോർ, 397/4 (50). വിരാട് കോഹ്ലി (117), ശ്രേയസ് അയ്യർ (105) എന്നിവരുടെ സെഞ്ചുറികളുടേയും, ശുഭ്മൻ ഗില്ലിന്റെ (80)​ അർധ സെഞ്ചുറിയുടേയും കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. ന്യൂസിലൻഡിനായി ടിം സൌത്തി മൂന്നും ട്രെന്റ് ബോൾട്ട് ഒരു വിക്കറ്റും വീഴ്ത്തി. 3 വിക്കറ്റ് വീഴ്ത്തിയെങ്കിലും പത്തോവറിൽ നൂറ് റൺസാണ് സൌത്തി വഴങ്ങിയത്. ബോൾട്ട് പത്തോവറിൽ 86 റൺസ് വഴങ്ങി.

മറുപടിയായി ന്യൂസിലൻഡ് ഡാരിൽ മിച്ചലിന്റെയും (134)  കെയ്ൻ വില്ല്യംസണിന്റേയും (69) മികവിൽ തിരിച്ചടിച്ചെങ്കിലും, ഷമിയുടെ തീയുണ്ടകളെ പ്രതിരോധിക്കാൻ അവർക്ക് സാധിച്ചില്ല. തൽഫലമായി ഒരറ്റത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു.

Advertisment

ആദ്യ എട്ടോവറിനുള്ളിൽ തന്നെ ന്യൂസിലൻഡ് ഓപ്പണർമാരെ ഇരുവരേയും പവലിയനിലേക്ക് തിരിച്ചയച്ച് ഇന്ത്യയുടെ പേസ് സെൻസേഷൻ മുഹമ്മദ് ഷമി ഇന്ത്യയ്ക്ക് മേൽക്കൈ സമ്മാനിച്ചിരുന്നു. ഡെവോൺ കോൺവേ (13), രചിൻ രവീന്ദ്ര (13) എന്നിവരെ രണ്ടുപേരെയും വിക്കറ്റ് കീപ്പർ കെഎൽ രാഹുലിന്റെ കൈകളിലെത്തിച്ചാണ് ഷമി ഇന്ത്യയ്ക്ക് നിർണായക ബ്രേക്ക് ത്രൂ സമ്മാനിച്ചത്. എന്നാൽ, മിച്ചലിനെ കൂട്ടുപിടിച്ച് വില്ല്യംസൺ പോരാട്ടം ഇന്ത്യൻ ക്യാമ്പിലേക്ക് നയിച്ചത്, ഒരു ഘട്ടത്തിൽ രോഹിത്തിനേയും കൂട്ടരേയും സമ്മർദ്ദത്തിലാഴ്ത്തി.

32.2 ഓവറിൽ കെയ്ൻ വില്ല്യംസണിനെ (69) സൂര്യകുമാർ യാദവിന്റെ കൈകളിലെത്തിച്ച ഷമി, രണ്ട് പന്തുകൾക്ക് ശേഷം ടോം ലഥാമിനേയും (0) പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. നേരത്തെ ബുംറയുടെ ഓവറിൽ അനായാസമായൊരു ക്യാച്ച് ഷമി നിലത്തിട്ടിരുന്നു.

സെമി ഫൈനൽ പോരാട്ടത്തിൽ ടോസ് നേടിയ ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ രോഹിത്ത് ശർമ്മ (47) നീലപ്പടയ്ക്ക് സ്ഫോടനാത്മകമായ തുടക്കം സമ്മാനിച്ചിരുന്നു. ഏകദിന കരിയറിലെ 13-ാമത് അർധ സെഞ്ചുറി പ്രകടനവുമായി ശുഭ്മൻ ഗില്ലും നായകന് മികച്ച പിന്തുണയേകി.

ഹിറ്റ്മാൻ നൽകിയ ആക്രമണാത്മക തുടക്കം മുതലെടുത്ത് സമ്മർദ്ദങ്ങളില്ലാതെയാണ് മറ്റു താരങ്ങളെല്ലാം ബാറ്റ് വീശിയത്. 22.4 ഓവറിൽ കാലിലെ പേശിവലിവ് കാരണം ശുഭ്മാൻ ഗിൽ റിട്ടയേഡ് ഹർട്ടായി പവലിയനിലേക്ക് മടങ്ങി.

അതേസമയം, ഇന്നത്തെ മത്സരത്തിലൂടെ വിരാട് കോഹ്ലി നിരവധി റെക്കോഡുകൾ സ്വന്തം പേരിലാക്കി. ഈ ലോകകപ്പിലെ ഉയർന്ന റൺവേട്ടക്കാരനായി കോഹ്ലി (711) മാറി. ഏകദിന ലോകകപ്പിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോറായ  673 എന്ന സച്ചിന്റെ നേട്ടവും വിരാട് കടപുഴക്കി. 2003 ലോകകപ്പിലാണ് സച്ചിൻ 673 റൺസ് നേടിയത്. ഒരു ഏകദിന ലോകകപ്പ് ടൂർണമെന്റിൽ 8 തവണ അമ്പതിലേറെ റൺസ് നേടുന്ന ആദ്യ ക്രിക്കറ്ററായും കോഹ്ലി മാറി.

29 പന്തിൽ നിന്ന് 47 റൺസെടുത്ത രോഹിത്ത് ശർമ്മയെ ടിം സൌത്തിയുടെ പന്തിൽ കെയ്ൻ വില്യംസൺ ക്യാച്ചെടുത്ത് പുറത്താക്കി. സെമി ഫൈനലിൽ നേരിട്ട ആദ്യ പന്ത് തന്നെ ബൌണ്ടറിയിലേക്ക് പായിച്ചാണ് ഹിറ്റ്മാൻ തുടങ്ങിയത്. കരുതലോടെ തുടങ്ങിയ ശുഭ്മൻ ഗില്ലും പിന്നീട് കത്തിക്കയറി.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ കരുത്തരായ ന്യൂസിലൻഡാണ് നീലപ്പടയുടെ എതിരാളികൾ. 2019ലെ ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനോട് തോറ്റ് പുറത്തായതിന്റെ കണക്ക് തീർക്കാനാണ് രോഹിത്തും സംഘവും കച്ചകെട്ടിയിറങ്ങുന്നത്.

2019ൽ മാഞ്ചസ്റ്ററിൽ നടന്ന ലോകകപ്പ് സെമി ഫൈനലിന്‍റെ റീപ്ലേയാണിത്. കെയ്ൻ വില്യംസണിന്‍റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യയെ തകര്‍ത്ത് ഫൈനലിലേക്ക് മുന്നേറിയതിന്റെ കയ്പേറിയ പഴയ ഓർമ്മകൾ, ഇന്ത്യയ്ക്ക് ഇന്ന് തകർപ്പൻ ജയത്തിലൂടെ മറികടക്കേണ്ടതുണ്ട്.

ഇന്ത്യൻ എക്‌സ്‌പ്രസിന്‍റെ ശ്രീറാം വീരയും ദേവേന്ദ്ര പാണ്ഡെയും മുംബൈയിലെ വേദിയിൽ നിന്ന് കളി റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്.

ന്യൂസിലൻഡിനെതിരായത് ഉൾപ്പെടെ ലീഗ് ഘട്ടത്തിലെ ഒമ്പത് മത്സരങ്ങളും ജയിച്ചു ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഇന്ത്യ ഒരു വശത്ത്. മറുവശത്ത്, ടൂർണമെന്റിലെ തുടക്കത്തിലെ വിജയങ്ങൾക്ക് ശേഷം തുടർച്ചയായ നാല് മത്സരങ്ങൾ തോറ്റ കിവീസ്. ശ്രീലങ്കയ്‌ക്കെതിരായ വലിയ വിജയത്തോടെയാണ് ലീഗ് ഘട്ടം അവസാനിപ്പിച്ച് അവസാന നാലില്‍ സ്ഥാനം ഉറപ്പിച്ചത്.

Read More Sports News Here

  • Nov 15, 2023 19:14 IST

    ഓപ്പണർമാരെ മടക്കി ഷമി; ന്യൂസിലൻഡിന് മോശം തുടക്കം

    ആദ്യ എട്ടോവറിനുള്ളിൽ തന്നെ ന്യൂസിലൻഡ് ഓപ്പണർമാരെ ഇരുവരേയും പവലിയനിലേക്ക് തിരിച്ചയച്ച് ഇന്ത്യയുടെ പേസ് സെൻസേഷൻ മുഹമ്മദ് ഷമി. ലോകകപ്പിലെ ഇന്ത്യയുടെ എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരനാണ് ഷമി. ഡെവോൺ കോൺവേ (13), രചിൻ രവീന്ദ്ര (13) എന്നിവരെ രണ്ടുപേരെയും വിക്കറ്റ് കീപ്പർ കെഎൽ രാഹുലിന്റെ കൈകളിലെത്തിച്ചാണ് ഷമി ഇന്ത്യയ്ക്ക് നിർണായക ബ്രേക്ക് ത്രൂ സമ്മാനിച്ചത്. സ്കോർ ന്യൂസിലൻഡ് - 46/2 (10).



  • Nov 15, 2023 17:19 IST

    ഏകദിന ക്രിക്കറ്റിലെ ആദ്യ 50ാമത് സെഞ്ചുറി; സച്ചിനെ മറികടന്ന് വിരാട്

    ഏകദിന ക്രിക്കറ്റിലെ ആദ്യ 50ാമത് സെഞ്ചുറി നേടി, ഏകദിന സെഞ്ചുറികളുടെ എണ്ണത്തിൽ സാക്ഷാല്‍ സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് വിരാട് കോഹ്ലി (117). മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ നിറഞ്ഞുകവിഞ്ഞ ഗ്യാലറിയിൽ വിരാടിന്റെ ലോക റെക്കോഡ് നേട്ടം കാണാൻ സച്ചിൻ നേരിട്ടെത്തിയിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ മുൻ മത്സരത്തിൽ ഏകദിന ക്രിക്കറ്റ് കരിയറിലെ 49ാം സെഞ്ചുറി നേടി കോഹ്ലി സച്ചിന്റെ റെക്കോഡിനൊപ്പമെത്തിയിരുന്നു. 106 പന്തിലായിരുന്നു ഈ സെഞ്ചുറി നേട്ടം.

    44ാം ഓവറിൽ കോഹ്ലി നൽകിയ ക്യാച്ച് കീവീസ് താരം വിട്ടുകളഞ്ഞത് ന്യൂസലൻഡിന് വലിയ തിരിച്ചടിയായി. അതേ ഓവറിലെ അവസാന പന്തിൽ ഡെവോൺ കോൺവേ കോഹ്ലിയെ ക്യാച്ചെടുത്ത് പുറത്താക്കി.  327/2 (44).

     



  • Nov 15, 2023 15:28 IST

    ഗില്ലിന് 13ാം അർധസെഞ്ചുറി; ഇന്ത്യ ശക്തമായ നിലയിൽ

    ഏകദിന കരിയറിലെ 13-ാമത് അർധ സെഞ്ചുറി പ്രകടനവുമായി ശുഭ്മൻ ഗിൽ മുന്നിൽ നിന്ന് നയിച്ചതോടെ സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ഹിറ്റ്മാൻ  രോഹിത്ത് (47) നൽകിയ ആക്രമണാത്മക തുടക്കം മുതലെടുത്ത് സമ്മർദ്ദങ്ങളില്ലാതെയാണ് ഗിൽ ബാറ്റ് വീശുന്നത്. പുറത്താകാതെ 55 പന്തിൽ നിന്ന് 67 റൺസാണ് ഗിൽ നേടിയിരിക്കുന്നത്. വിരാട് കോഹ്ലിയാണ് (23) ഒപ്പം ക്രീസിലുള്ളത്.



  • Nov 15, 2023 14:47 IST

    അർധസെഞ്ചുറിക്ക് അരികിൽ രോഹിത്ത് വീണു; ആദ്യ രക്തം ചിന്തി സൌത്തി

    ടീം ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി തിരിച്ചടിച്ച് കീവീസ് പട. ടിം സൌത്തി എറിഞ്ഞ ഒമ്പതാം ഓവറിലെ രണ്ടാം പന്തിലാണ് 47 റൺസെടുത്ത രോഹിത്ത് വീണത്. ഹിറ്റ്മാൻ ഉയർത്തിയടിച്ച പന്ത് അതിമനോഹരമായൊരു റണ്ണിങ്ങ് ക്യാച്ചിലൂടെ കെയ്ൻ വില്യംസണാണ് കൈപ്പിടിയിലൊതുക്കിയത്.

    29 പന്തിൽ നിന്ന് നാല് സിക്സറുകളും നാല് ഫോറും സഹിതം, 162 സ്ട്രൈക്ക് റേറ്റോടെ ബാറ്റ് വീശിയ ഹിറ്റ്മാൻ പുറത്തായത് ന്യൂസിലൻഡിന് അൽപ്പം ആശ്വാസം നൽകിയിട്ടുണ്ട്.



  • Nov 15, 2023 13:42 IST

    ലോകകപ്പ് സെമി ഫൈനൽ: ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുത്തു

    ലോകകപ്പ് സെമി ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ഗ്രൌണ്ടിലെ ഈർപ്പത്തിന്റേയും മഞ്ഞിന്റേയും സാന്നിധ്യം രണ്ടാം ഇന്നിംഗ്സിൽ ബൌളർമാർക്ക് കൂടുതൽ സ്വിങ്ങും മൂവ്മെന്റ്സും നൽകുമെന്നതാണ് രോഹിത്ത് ശർമ്മ ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുക്കാൻ കാരണം. വാംഖഡെയിൽ ആദ്യം ബാറ്റ് ചെയ്ത ടീമുകളെല്ലാം 350ന് മുകളിൽ റൺസ് സ്കോർ ചെയ്തിട്ടുണ്ടെന്നത് ഇന്ത്യയ്ക്ക് അനുകൂല ഘടകമാണ്.

    ഇരു ടീമുകളിലും കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറ്റങ്ങളൊന്നുമില്ല. 



  • Nov 15, 2023 13:02 IST

    സെമിഫൈനലോ ഫൈനലോ ടൈയിൽ അവസാനിച്ചാൽ...?

    സെമിഫൈനൽ അല്ലെങ്കിൽ ഫൈനൽ മത്സരം ടൈയിൽ അവസാനിച്ചാൽ എന്ത് സംഭവിക്കും?

    മത്സരം സമനിലയിലായാൽ സൂപ്പർ ഓവർ കളിക്കണമെന്നാണ് ഐസിസിയുടെ വ്യവസ്ഥയില്‍ പറയുന്നത്. സൂപ്പർ ഓവർ ടൈ ആണെങ്കിൽ, ഒരു വിജയി ഉണ്ടാകുന്നത് വരെ തുടർന്നും സൂപ്പർ ഓവറുകൾ കളിക്കും. അസാധാരണമായ സാഹചര്യങ്ങൾ ഉണ്ടാകാത്ത പക്ഷം, വിജയിയെ കണ്ടെത്തുന്നത് വരെ പരിധിയില്ലാതെ സൂപ്പർ ഓവറുകൾ കളിക്കും.

    Read Here: ICC World Cup 2023: സെമിഫൈനലോ ഫൈനലോ ടൈയിൽ അവസാനിച്ചാൽ...?



  • Nov 15, 2023 13:00 IST

    India vs New Zealand Live Score: New Zealand predicted XI

    ഡെവൺ കോൺവേ, രച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ടോം ലാതം, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റ്നർ, ടിം സൗത്തി, ട്രെന്റ് ബോൾട്ട്, ലോക്കി ഫെർഗൂസൺ



  • Nov 15, 2023 12:59 IST

    India vs New Zealand Live Score: India predicted XI

    രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്



  • Nov 15, 2023 12:48 IST

    India vs New Zealand Live Score: നീലപ്പടയെത്തി

    ന്യൂസിലൻഡിനെതിരായ സെമിഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം വാങ്കഡെ സ്റ്റേഡിയത്തിലെത്തി.

    Cricket World Cup
    Express Photo by Deepaj Joshi



cricket world cup 2023

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: