scorecardresearch

2 മാസത്തിൽ കുറച്ചത് 17 കിഗ്രാം ഭാരം; സർഫറാസ് ഖാന്റെ ഡയറ്റ് ഇങ്ങനെ

Sarfaraz Khan Diet Plan: ഒന്നര മാസത്തോളം ചോറും റൊട്ടിയും കഴിക്കുന്നത് ഒഴിവാക്കി എന്നതാണ് എടുത്ത് പറയേണ്ടത് എന്ന് സർഫറാസ് ഖാന്റെ പിതാവ് പറയുന്നു.

Sarfaraz Khan Diet Plan: ഒന്നര മാസത്തോളം ചോറും റൊട്ടിയും കഴിക്കുന്നത് ഒഴിവാക്കി എന്നതാണ് എടുത്ത് പറയേണ്ടത് എന്ന് സർഫറാസ് ഖാന്റെ പിതാവ് പറയുന്നു.

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sarfaraz Khan Weight Loss

Sarfaraz Khan's Transformation: (Source: Instagram)

Sarfaraz Khan Weight Loss: ഇന്ത്യൻ ക്രിക്കറ്റ് താരം സർഫറാസ് ഖാൻ പങ്കുവെച്ച ഫോട്ടോ കണ്ട് ഞെട്ടുകയാണ് ക്രിക്കറ്റ് ലോകം. പുതിയ രൂപം കണ്ട് ഇത് സർഫറാസ് ഖാൻ തന്നെയാണോ എന്നാണ് ആരാധകരുടെ ചോദ്യം.  രണ്ട് മാസം കൊണ്ട് 17 കിലോ ശരീരഭാരം സർഫറാസ് കുറച്ചതായാണ് റിപ്പോർട്ടുകൾ. ഇതോടെ എങ്ങനെയാണ് സർഫറാസ് ഇത്രയും കുറഞ്ഞ സമയത്തിൽ ശരീരഭാരം കുറച്ചത് എന്ന ചോദ്യമാണ് ഉയരുന്നത്. 

Advertisment

സർഫറാസ് ഖാന്റെ ഡയറ്റിനെ കുറിച്ച് താരത്തിന്റെ പിതാവ് നൗഷാദ് ഖാൻ ഈ വർഷം മെയിൽ പ്രതികരിച്ചിരുന്നു. സർഫറാസ് ഖാൻ ഇന്ത്യൻ എ ടീമിൽ ഇടംപിടിച്ചപ്പോഴായിരുന്നു ഇത്. ഒന്നര മാസത്തോളം റൊട്ടിയും ചോറും കഴിക്കുന്നത് സർഫറാസ് ഒഴിവാക്കി എന്നാണ് നൗഷാദ് വെളിപ്പെടുത്തിയത്...

Also Read: കെസിഎല്‍ സീസണ്‍ 2-ന് തുടക്കം; ക്രിക്കറ്റ് ആവേശം വാനോളമുയര്‍ത്തി ഗ്രാന്‍ഡ് ലോഞ്ച് 

"ഞങ്ങൾ വീട്ടിൽ ഡയറ്റ് കർശനമായി പിന്തുടർന്നു. റൊട്ടിയും ചോറുമെല്ലാം കഴിക്കുന്നത് നിർത്തി. ബ്രൊക്കോളി, കാരറ്റ്, കുക്കുമ്പർ, സാലഡ്, ഗ്രീൻ വെജിറ്റബിൾ സാലഡ് എന്നിവ മാത്രമാണ് കഴിച്ചത്. അതിനൊപ്പം ഗ്രിൽ ചെയ്ത മീനും ചിക്കനും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തി. ആവിയിൽ വേവിച്ച ചിക്കനും മുട്ടയും ഉൾപ്പെടെയുള്ളവ കഴിച്ചു. ഗ്രീൻ ടീയും ഗ്രീൻ കോഫിയും ഡയറ്റിൽ ഉൾപ്പെടുത്തി," സർഫറാസ് ഖാന്റെ പിതാവ് പറഞ്ഞു. 

Advertisment

Also Read: ബുമ്ര 'GOAT'; രോഹിത് 'ലെജൻഡ്' എന്ന് ലാറ; രോഹിത്തിനും മേലെയാണോ ബുമ്രയെന്ന് ചോദ്യം

"അവക്കാഡോയും കഴിച്ചിരുന്നു. ഇതിനൊപ്പം പയറുവർഗങ്ങളും ഭക്ഷണക്രമത്തിൽ കൊണ്ടുവന്നു. ഒന്നര മാസത്തോളം ചോറും റൊട്ടിയും കഴിക്കുന്നത് ഒഴിവാക്കി എന്നതാണ് എടുത്ത് പറയേണ്ടത്. മധുരം കഴിക്കുന്നതും നിർത്തി. മൈദ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണങ്ങളും ഒഴിവാക്കി. ബേക്കറി വിഭവങ്ങളും കഴിച്ചിരുന്നില്ല."

 "ഒന്നര മാസം കൊണ്ട് തന്നെ സർഫറാസിന്റെ ഭാരം 10 കിലോഗ്രാം കുറഞ്ഞു. അതിൽ കൂടുതൽ ശരീരഭാരം കുറയ്ക്കാനാണ് സർഫറാസ് ശ്രമിച്ചത്. അതിന് വേണ്ടി ബിരിയാണി കഴിക്കുന്നതും സർഫറാസ് ഒഴിവാക്കി," സർഫറാസ് ഖാന്റെ പിതാവ് പറഞ്ഞു. 

Sarfaraz Khan Transformation
Sarfaraz Khan's Transformation: (Source: Instagram)

Also Read: ഇന്ത്യൻ കളിക്കാർ പിന്മാറി; ഇന്ത്യ-പാക്കിസ്ഥാൻ ലെജൻഡ്സ് മത്സരം റദ്ദാക്കി

ഇന്ത്യക്കായി ആറ് ടെസ്റ്റുകളാണ് സർഫറാസ് ഇതുവരെ കളിച്ചത്. ഇതിൽ നിന്ന് നേടിയത് 371 റൺസ്. എന്നിട്ടും ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡിൽ സർഫറാസ് ഖാനെ ഉൾപ്പെടുത്തിയിരുന്നില്ല. സർഫറാസ് ഖാന്റെ ഭാഗത്ത് തെറ്റുകളൊന്നും ഇല്ലാതിരിക്കെ എന്തുകൊണ്ട് താരത്തെ റെഡ് ബോൾ സ്ക്വാഡിൽ ഉൾപ്പെടുത്തുന്നില്ല എന്ന ചോദ്യം ശക്തമായിരുന്നു. 

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരെയാണ് സർഫറാസ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. പോസിറ്റീവായി ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയിട്ടും സർഫറാസിന് ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം ഉറപ്പിക്കാൻ സാധിച്ചിട്ടില്ല. ഇംഗ്ലണ്ടിൽ ഇന്ത്യ എയ്ക്ക് വേണ്ടിയും സർഫറാസ് ബാറ്റിങ് മികവ് പുറത്തെടുത്തിരുന്നു. 

Read More: ഹർദിക് പാണ്ഡ്യയും ജാസ്മിനും വേർപിരിഞ്ഞു? ഇൻസ്റ്റഗ്രാം ചികഞ്ഞ് ആരാധകർ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: