/indian-express-malayalam/media/media_files/2024/12/19/oubCswNmLHfD5KWB3gvE.jpg)
സന്തോഷ് ട്രോഫി;കേരളം ക്വാർട്ടറിൽ (ഫൊട്ടൊ കടപ്പാട്- കേരള ഫുഡ്ബോൾ അസോസിയേഷൻ)
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ പോരാട്ടത്തില്‍ തുടരെ മൂന്നാം ജയത്തോടെ കേരളം ക്വാര്‍ട്ടറില്‍. മൂന്നാം മത്സരത്തില്‍ ഒഡിഷയെ വീഴ്ത്തിയാണ് കേരളത്തിന്റെ മുന്നേറ്റം.മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം. ഇരു പകുതികളിലായാണ് കേരളം ഗോളുകള്‍ നേടിയത്. ഒഡിഷ ആക്രമിച്ചു കളിച്ചെങ്കിലും തളരാതെ പിടിച്ചു നിന്നു പോരാടാന്‍ കേരളത്തിനായി.
മിന്നും ഫോമില്‍ പന്തു തട്ടുന്ന മുഹമ്മദ് അജ്സല്‍ തുടരെ മൂന്നാം മത്സരത്തിലും കേരളത്തിനായി വല ചലിപ്പിച്ചു.നാൽപതാം മിനിറ്റിലാണ് കേരളം ലീഡെടുത്തത്. അജ്സലാണ് ടീമിനെ മുന്നിലെത്തിച്ചത്.രണ്ടാം പകുതിയില്‍ അൻപത്തിമൂന്നാം മിനിറ്റില്‍ നസീബ് റഹ്മാനും കേരളത്തിനായി വല ചലിപ്പിച്ചു. താരത്തിന്റെ ടൂര്‍ണമെന്റിലെ രണ്ടാം ഗോളാണിത്.
ഫൈനല്‍ റൗണ്ടിലെ ആദ്യ പോരില്‍ കേരളം ഗോവയെ 4-3ത്തിനു വീഴ്ത്തിയാണ് തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ മേഘാലയയെ 1-0ത്തിനു പരാജയപ്പെടുത്തി.
Read More
- വിരമിക്കലിന് തൊട്ടുപിന്നാലെ ചെന്നൈയിൽ പറന്നെത്തി അശ്വിൻ
- അശ്വിൻ അണ്ണാ, എല്ലാത്തിനും നന്ദി; സഞ്ജുവിന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ
- Ravichandran Ashwin retires: ക്രിക്കറ്റ് താരം അശ്വിൻ വിരമിച്ചു
- ഉറക്കത്തിൽ വിളിച്ചാലും പോയി കളിക്കും; സഞ്ജു സാംസണിന്റെ രസകരമായ മറുപടി
- ഭാഗ്യം കാത്തു...ഗാബ ടെസ്റ്റിൽ ഓസീസിനെതിരെ ഫോളോഓൺ ഒഴിവായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.