/indian-express-malayalam/media/media_files/2025/08/14/sanju-samson-ms-dhoni-and-ravindra-jadeja-2025-08-14-13-12-24.jpg)
Sanju Samson, MS Dhoni: (Source: Instagram)
Sanju Samson IPL Transfer:കേരള ക്രിക്കറ്റ് ലീഗില്‍ മിന്നും ബാറ്റിങ് പുറത്തെടുക്കുന്ന സഞ്ജുവിന് ഏഷ്യാ കപ്പിലെ പ്ലേയിങ് ഇലവനിൽ ഇടം നേടാൻ സാധിക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ശക്തമായി ഉയർന്ന് നിൽക്കുന്നത്. എന്നാൽ അതിനിടിയിൽ വീണ്ടും സഞ്ജുവിന്റെ ഐപിഎൽ ഭാവി സംബന്ധിച്ച പുതിയ റിപ്പോർട്ടുകളും വരുന്നു. എന്ത് സംഭവിച്ചാലും ഫ്രാഞ്ചൈസി വിടാൻ അനുവദിക്കണം എന്ന ആവശ്യം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന് മുൻപിൽ വെച്ചതായാണ് ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ഐപിഎൽ സീസണിന് ഇടയിൽ തന്നെ സഞ്ജു രാജസ്ഥാൻ റോയൽസ് വിടും എന്ന നിലയിൽ റിപ്പോർട്ടുകൾ ശക്തമായിരുന്നു. എന്നാൽ ഏതാനും ദിവസം മുൻപ് രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാറിയതോടെ സഞ്ജു രാജസ്ഥാനിൽ തുടർന്നേക്കും എന്ന വിലയിരുത്തൽ ഉയർന്നിരുന്നു. എന്നാൽ രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസ് വിട്ടെങ്കിലും ഫ്രാഞ്ചൈസിയിൽ തുടരാൻ താത്പര്യമില്ലെന്ന് സഞ്ജു വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.
Also Read: Sanju Samson: തിലകിന് പകരം സഞ്ജുവിനെ ഇറക്കണം; കാരണങ്ങൾ നിരത്തി മുഹമ്മദ് കൈഫ്
കഴിഞ്ഞ ഐപിഎൽ സീസണിന് മുൻപായി ഇംഗ്ലീഷ് താരം ജോസ് ബട്‌ലർ ഉൾപ്പെടെയുള്ള താരങ്ങളെ നിലനിര്‍ത്താത്തതിലുള്ള അതൃപ്തി സഞ്ജുവിനുണ്ടായിരുന്നു. താരലേലത്തിന് മുൻപ് ടീമിൽ നിലനിർത്തേണ്ട കളിക്കാരെ തിരഞ്ഞെടുക്കുന്നതിലും താര ലേലത്തിൽ ഏതെല്ലാം കളിക്കാരെ സ്വന്തമാക്കണമെന്നതിലും സഞ്ജുവിന്റെ താത്പര്യങ്ങൾക്ക് ഫ്രാഞ്ചൈസി വലിയ പ്രാധാന്യം കൊടുത്തില്ലെന്നാണ് സൂചന. രാഹുൽ ദ്രാവിഡിന്റെ തീരുമാനങ്ങൾക്കായിരുന്നു മുൻഗണന.
Also Read: 'ആ പ്രശ്നം അനാവശ്യമായി വഷളാക്കുന്നതെന്തിന്?' ലളിത് മോദിക്കെതിരെ അശ്വിൻ
അതുകൂടാതെ, ഐപിഎൽ മത്സരത്തിന് ഇടയിൽ സൂപ്പര്‍ ഓവറിലെ കാര്യം ചർച്ച ചെയ്യുമ്പോൾ മറ്റ് കളിക്കാർ ദ്രാവിഡിന് ചുറ്റും നിൽക്കുകയും സഞ്ജു ഇവർക്കൊപ്പം നിൽക്കാതെ മാറി നിൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഇതോടെ സഞ്ജുവും ദ്രാവിഡും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമായി.
Also Read: എനിക്ക് തെറ്റുപറ്റി; അതിൽ ലജ്ജിക്കുന്നു; ലളിത് മോദി സ്വാർഥനെന്ന് ഹർഭജൻ സിങ്
ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് പോകാന്‍ സഞ്ജു ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്റുമായും മുഖ്യ പരിശീലകൻ ഫ്ളെമിങ്ങുമായും സഞ്ജു സംസാരിച്ചതായാണ് സൂചന. എന്നാൽ സഞ്ജുവിനെ ട്രേഡ് വിൻഡോയിലൂടെ കൈമാറണം എങ്കിൽ ഋതുരാജ്, രവീന്ദ്ര ജഡേജ എന്നിവരെ തങ്ങൾക്ക് നൽകണം എന്ന ആവശ്യം ചെന്നൈ മുൻപോട്ട് വെച്ചതോടെ ഈ ട്രേഡ് ചർച്ചകൾ വഴിമുട്ടി.
താര ലേലത്തിലേക്ക് സഞ്ജുവിന്റെ പേര് രാജസ്ഥാൻ വയ്ക്കുമോ എന്നാണ് ഇനി അറിയേണ്ടത്. രണ്ട് വർഷം കൂടി സഞ്ജുവിന് രാജസ്ഥാനുമായി കരാറുണ്ട്. അതിനാൽ ഫ്രാഞ്ചൈസി റിലീസ് ചെയ്യേണ്ട എന്ന് തീരുമാനിച്ചാൽ സഞ്ജുവിന് ടീമിൽ തുടരേണ്ടി വരും.
Read More: Sanju Samson: ആ 9 സിക്സുകൾ ഗംഭീറിനുള്ള സന്ദേശമാണ്; വിയർപ്പൊഴുക്കി സഞ്ജു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.