scorecardresearch

'അടുത്ത ധോണിയാകുമെന്ന് കരുതിയ ക്രിക്കറ്ററാണ് സഞ്ജു സാംസൺ'; ശശി തരൂരിന്റെ വീഡിയോ വൈറൽ

ധോണിയുടെ പിന്‍ഗാമിയായി സഞ്ജു സാംസണ്‍ വരുമെന്നു ഞാന്‍ ശരിക്കും കരുതിയിരുന്നു. പക്ഷെ അപ്പോഴാണ് അപ്രതീക്ഷിതമായി റിഷഭ് പന്ത് ഉയര്‍ന്നുവരുന്നത്. ഇപ്പോള്‍ ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍മാരുടെ മത്സരത്തിലേക്ക് വന്നിരിക്കുകയാണ്.

ധോണിയുടെ പിന്‍ഗാമിയായി സഞ്ജു സാംസണ്‍ വരുമെന്നു ഞാന്‍ ശരിക്കും കരുതിയിരുന്നു. പക്ഷെ അപ്പോഴാണ് അപ്രതീക്ഷിതമായി റിഷഭ് പന്ത് ഉയര്‍ന്നുവരുന്നത്. ഇപ്പോള്‍ ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍മാരുടെ മത്സരത്തിലേക്ക് വന്നിരിക്കുകയാണ്.

author-image
Sports Desk
New Update
Sanju Samson | Indian cricketer

സഞ്ജു സാംസണിന്റെ സെഞ്ചുറി പ്രകടനത്തിൽ നിന്ന് (ഫൊട്ടോ: എക്സ്/ Roshmi)

ഇന്ത്യയുടെ അടുത്ത ധോണിയാകുമെന്ന് താൻ കരുതിയ ക്രിക്കറ്ററാണ് സഞ്ജു സാംസണെന്ന് ശശി തരൂര്‍ എംപി. ഫസ്റ്റ്‌ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഇന്ത്യയുടെ അടുത്ത എംഎസ് ധോണിയാവുമെന്നു താന്‍ എല്ലായ്‌പ്പോഴും കരുതിയ ക്രിക്കറ്ററാണ് സഞ്ജു. സഞ്ജുവിനു അന്ന് 15 വയസ്സ് മാത്രമേ പ്രായമുള്ളൂ. ഈ 15കാരന്‍ അടുത്ത ധോണിയാവുമെന്ന് ഞാന്‍ അന്ന് പറഞ്ഞിരുന്നു.

Advertisment

ഇത്തരത്തില്‍ ഒരാളുടെ അടുത്ത പിന്‍ഗാമിയാണ് മറ്റൊരാളെന്ന് പറയുന്നത് അനീതിയാണെന്ന് എനിക്കറിയാം. കാരണം ഓരോ വ്യക്തിയും വ്യത്യസ്തനും അവരുടെ കഴിവുകള്‍ വ്യത്യസ്തവുമാണ്. പക്ഷെ സഞ്ജു ആ സമയത്ത് തന്നെ ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള താരമായിരുന്നു. ഒരുപാട് പ്രതിഭയും അവനുണ്ടായിരുന്നു. ധോണിയുടെ പിന്‍ഗാമിയായി സഞ്ജു സാംസണ്‍ വരുമെന്നു ഞാന്‍ ശരിക്കും കരുതിയിരുന്നു. പക്ഷെ അപ്പോഴാണ് അപ്രതീക്ഷിതമായി റിഷഭ് പന്ത് ഉയര്‍ന്നുവരുന്നത്. ഇപ്പോള്‍ ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍മാരുടെ മത്സരത്തിലേക്ക് വന്നിരിക്കുകയാണ്.

സഞ്ജു അതിശയിപ്പിക്കുന്ന ക്രിക്കറ്ററാണെങ്കിലും വളരെ നിര്‍ഭാഗ്യവാനുമാണ്. ഇന്ത്യന്‍ കുപ്പായത്തില്‍ തന്റെ പ്രതിഭ തെളിയിക്കാന്‍ വളറെ കുറച്ച് അവസരങ്ങള്‍ മാത്രമേ സഞ്ജുവിനു കിട്ടിയിട്ടുള്ളൂ. 2015ല്‍ സിംബാവ്‌വെയ്‌ക്കെതിരെ തുടങ്ങിയ അന്താരാഷ്ട്ര കരിയറാണ് അവന്റേത്. പക്ഷെ എട്ടര വര്‍ഷത്തിനിടെ ഇന്ത്യയ്ക്ക് വേണ്ടി വെറും 20 ടി20 മല്‍സരങ്ങളിലും 16 ഏകദിനങ്ങളിലും മാത്രമേ കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂ.

ഇന്ത്യയ്ക്ക് വേണ്ടി കൂടുതലും ആറാം നമ്പറിലാണ് സഞ്ജു സാംസണ്‍ കളിച്ചിട്ടുള്ളത്. ഒന്നോ, രണ്ടോ മല്‍സരങ്ങളില്‍ ഏഴാം നമ്പറിലും ഇറങ്ങിയിട്ടുണ്ട്. ഈ നമ്പറുകളില്‍ കളിക്കുമ്പോള്‍ സെഞ്ചുറികള്‍ നേടാന്‍ കഴിയില്ല. സാധാരണയായി സഞ്ജു മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യാറുള്ളത്. ബാറ്റിങ്ങിൽ രണ്ടോ, മൂന്നോ പൊസിഷനുകളാണ് അവനു ബെസ്റ്റ്. ഇപ്പോള്‍ ഏകദിനത്തില്‍ സഞ്ജുവിന് മൂന്നാം നമ്പറില്‍ അവസരം നല്‍കി. അവന്‍ സെഞ്ചുറിയും നേടി," തരൂര്‍ പറഞ്ഞു.

Advertisment

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലാണ് മൂന്നാം നമ്പറില്‍ ഇറങ്ങി സഞ്ജു ആദ്യത്തെ സെഞ്ചുറി കണ്ടെത്തിയത്. ഈ മത്സരം ജയിച്ച് ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കിയപ്പോള്‍ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സഞ്ജു സ്വന്തമാക്കിയിരുന്നു.

Read More Related News Stories:

Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: